Image

സൂര്യാഘാതം സരിതാപകരം (എ.എസ് ശ്രീകുമാര്‍)

Published on 20 February, 2016
സൂര്യാഘാതം സരിതാപകരം (എ.എസ് ശ്രീകുമാര്‍)
കുറച്ചു മാസ­ങ്ങള്‍ക്കു മുമ്പ് കേ­ര­ള­ത്തില്‍ ഭരണമുന്ന­ണി­യുടെ, പ്രത്യേ­കിച്ച് കോണ്‍ഗ്ര­സിന്റെ കാര്യം "സരി­താ­പ­ക­ര'മായിരുന്നു. പലര്‍ക്കും സൂര്യാ­ഘാ­ത­മേ­റ്റു പൊള്ളി. ബാര്‍ കോഴ­യുടെ "കോടി'ക്കൊടും­കാറ്റും വീശു­ന്നു­ണ്ടായിരുന്നു. ആയി­ടയ്ക്ക് സോണിയാ ഗാന്ധിയും രാഹുലും കേര­ള­ത്തി­ലെ­ത്തിയപ്പോള്‍ കണ്ടത്, പാര്‍ട്ടിയും ഭര­ണവും തമ്മി­ലുള്ള ഏകോ­പ­ന­മി­ല്ലാ­യ്മയും എ, ഐ ഗ്രൂപ്പു­ക­ളുടെ ആറിത്തണുക്കാത്ത സമ­രവും കോഴ വ്യവഹാര കോലാ­ഹ­ല­ങ്ങ­ളു­മൊ­ക്കെ­യാ­ണ്.

ഇങ്ങനെ പോയാല്‍ കോണ്‍ഗ്രസ് അടുത്ത തിര­ഞ്ഞെ­ടു­പ്പില്‍ പച്ച തൊടി­ല്ലെന്ന് മന­സി­ലാ­ക്കിയ മാതൃ-പുത്ര ഹൈക്കമാന്‍ഡ് മുഖ്യ­മന്ത്രി ഉമ്മന്‍ ചാണ്ടി­യും, കെ.­പി.­സി.സി പ്രസി­ഡന്റ് വി.എം സുധീ­രനും, ആഭ്യ­ന്തര മന്ത്രി രമേശ് ചെന്നി­ത്ത­ല­യും ചേര്‍ന്ന് ഏകമനസോടെ ചര്‍ച്ച നട­ത്ത­ണ­മെന്ന് ശാസനാ ശബ്ദ­ത്തില്‍ ആവ­ശ്യ­പ്പെ­ട്ടു. ഇത് അക്ഷരം പ്രതി അനു­സ­രിച്ച മൂവര്‍ സംഘം തൊട്ട­ടു­ത്തടുത്തി­രുന്ന് വാര്‍ത്താ സമ്മേ­ളനം നട­ത്തു­കയും ചെയ്തു.

മാസ­ങ്ങള്‍ പിന്നി­ട്ടെ­ങ്കിലും പഴയ അവ­സ്ഥയ്ക്ക് ഗുണ­പ­ര­മായ മാറ്റ­മു­ണ്ടാ­യി­ല്ല. നിയ­മ­സഭാ തിര­ഞ്ഞെ­ടുപ്പ് പ്രകാശവേഗത്തില്‍ ഇങ്ങ­ടുത്തു വരി­കയും ചെയ്യു­ന്നു. ഇതി­നി­ട­യില്‍ സരിത എസ് നായര്‍ സോളാര്‍ കമ്മീ­ഷ­നില്‍ ദിനം പ്രതി സ്‌തോഭ­ജ­ന­ക­മായ മൊഴി­കള്‍ നല്‍കി സര്‍ക്കാ­രിനെ നാറ്റി­ച്ചു­ കൊ­ണ്ടു­മി­രി­ക്കു­ക­യാ­ണ്. ഈ മൊഴി­ക­ളുടെ സത്യാ­ന്വേ­ഷ­ണ­പരീക്ഷണങ്ങള്‍ തിര­ഞ്ഞെ­ടുപ്പ് ഫല­ത്തി­ലാവും കലാശിക്കുകയെന്നത് യാഥാര്‍ത്ഥ്യം. ഏതാ­യാലും കേര­ള­ത്തിലെ കോണ്‍ഗ്രസ് നേതൃ­ത്വ­ത്തില്‍ സമ­വാ­യ­ത്തിന്റെ മോഹ­പ്പ­ട്ടി­ക­യു­മായി ഹൈക്ക­മാന്‍ഡ് രംഗ­പ്ര­വേശം ചെയ്തിട്ട് 48 മണി­ക്കൂര്‍ തിക­ഞ്ഞി­ട്ടി­ല്ല. ഏപ്രില്‍ മാ­സ­ത്തില്‍ നട­ക്കുന്ന തിര­ഞ്ഞെ­ടു­പ്പില്‍ ഉമ്മന്‍ ചാണ്ടി­യും, സുധീ­ര­നും, രമേശും മത്സ­രി­ക്ക­ട്ടെ­യെന്നാണ് ഹൈക്ക­മാന്‍ഡിന്റെ രക്ഷാകര താത്പ­ര്യം. സുധീരന്റെ ജനരക്ഷാ യാത്രയെ ഇത്തരുണത്തില്‍ സ്മരിക്കുന്നു.

മുഖ്യ­മന്ത്രി എന്ന നില­യില്‍ ഉമ്മന്‍ ചാണ്ടിയായി­രിക്കും മുന്ന­ണിയെ തിര­ഞ്ഞെ­ടു­പ്പില്‍ നയി­ക്കു­ക. അതു­കൊണ്ട് മുന്നണി ജയി­ച്ചാല്‍ അദ്ദേ­ഹ­ത്തിന് വീണ്ടും മുഖ്യ­മ­ന്ത്രി­ക്ക­സേര കിട്ടു­മോ, തോറ്റാല്‍ പ്രതി­പ­ക്ഷ­നേ­താ­വായി അവ­രോ­ധി­ക്കപ്പെടു­മോ­യെ­ന്നൊന്നും ഇപ്പോ­ഴത്തെ സാഹ­ച­ര്യ­ത്തില്‍ യാതൊ­രുറപ്പുമി­ല്ല...ആഗ്ര­ഹ­മേ­റെ­യു­ണ്ടെ­ങ്കിലും. ഭരണ തുടര്‍ച്ചയുണ്ടാ­ക­ണ­മെന്നതാണ് പരമപ്ര­ധാ­ന­മായ കാര്യം. നേതാ­വാ­രാ­ക­ണ­മെന്ന കാര്യം പിന്നീടേ തീരു­മാ­നി­ക്കു­ക­യു­ള്ളുവത്രേ. ഉമ്മന്‍ ചാണ്ടിയെപ്പോലെ സുധീ­രനും രമേശും മുഖ്യ­മ­ന്ത്രി­ക്ക­സേ­രയ്ക്ക് യോഗ്യ­രാ­ണെന്ന സൂച­ന­യാണ് ഹൈക്ക­മാന്‍ഡ് ഈയൊരു നില­പാടിലൂടെ നല്‍കുന്ന സൂച­ന. ഇവ­രുടെ കാര്യ­ത്തില്‍ ഒരുമയി­ല്ലെങ്കില്‍ ഹൈക്ക­മാന്‍ഡ് കേര­ള­ത്തില്‍ ഇറ­ക്കാന്‍ പോകു­ന്നത്, അഖി­ലേന്ത്യാ കോണ്‍ഗ്രസ് ക്യാമ്പിലെ രണ്ടാ­മ­നായ സാക്ഷാല്‍ എ.­കെ. ആന്റണിയെയാ­യി­രി­ക്കു­മെന്നും നിരീ­ക്ഷി­ക്കാം. താനില്ലെന്നൊക്കെ അദ്ദേഹം ഇപ്പോള്‍ പറയുന്നുണ്ട്.

സംസ്ഥാന കോണ്‍ഗ്രസ് നേതൃ­ത്വ­ത്തിലെ നില­വി­ലുള്ള ഇടര്‍ച്ച ജയ­സാ­ധ്യ­ത­കളെ ഇല്ലാ­താ­ക്കാ­തി­രി­ക്കാന്‍ വേണ്ടി­യാണ് ചാണ്ടി­-­സു­ധീ­ര­-­ര­മേശ മുഖ­ങ്ങള്‍ മത്സ­രി­ക്ക­ട്ടെ­യെന്ന് ഹൈക്ക­മാന്‍ഡ് ആഗ്ര­ഹി­ക്കു­ന്ന­ത്. ഇവ­രുടെ ഐക്യം സര്‍ക്കാ­രി­നെ­തിരെയുള്ള ആരോ­പ­ണ­ങ്ങ­ളുടെ മുന­യൊ­ടി­ക്കു­മെ­ന്നാണ് പ്രതീ­ക്ഷ. എങ്കിലും ഗ്രൂപ്പ് ഒരു ഹിമാലയന്‍ യാഥാര്‍ത്ഥ്യ­മായിരിക്കെ, തങ്ങ­ളുടെയാളു­കളെ പര­മാ­വധി മത്സ­രി­പ്പിച്ച് വിജ­യി­പ്പിച്ച് വില പേശുന്ന പര­മ്പ­രാ­ഗത കോണ്‍ഗ്രസ് പ്രവ­ണ­തയ്ക്ക് ഇക്കു­റിയും മാറ്റ­മു­ണ്ടാ­വി­ല്ല.

എന്നാല്‍ ജയ­സാ­ധ്യ­ത­യു­ള്ള, പ്രതി­ഛാ­യ­യു­ള്ള­വര്‍ക്ക് മാത്രമേ സീറ്റ് നല്‍കാ­നാവൂ എന്ന കടും­പി­ടു­ത്തവും കര്‍ക്ക­ശ­നി­ല­പാടും കേന്ദ്ര­ത്തി­നു­ണ്ട്. നല്ല ചെറു­പ്പ­ക്കാര്‍ക്ക് അവ­സ­ര­മു­ണ്ട്. മത്സരം കുത്ത­ക­യാക്കി വച്ച പലര്‍ക്കും മാറി നില്‍ക്കേണ്ടി വരും. അതേ സമയം വിജ­യ­ത്തിന് ഒഴി­ച്ചു­കൂ­ടാ­നാ­വാത്ത മുതി­ര്‍­ന്ന­വരും മുന്‍നി­ര­ക്കാ­രു­മാ­യ­വര്‍ക്ക് ഭയ­പ്പെ­ടേണ്ടതി­ല്ല. കഴിഞ്ഞ പാര്‍ല­മെന്റില്‍ തോറ്റ­വ­രു­ടെയും രണ്ടു തവണ അടു­പ്പിച്ച് നിയ­മ­സ­ഭ­ തിരഞ്ഞെടുപ്പില്‍ കാലി­ട­റിയവരു­ടെയും ചീട്ട് കീറു­മെ­ന്നു­റ­പ്പാ­ണ്. ഏ.കെ ആന്റണിയായി­രിക്കും സ്ഥാനാര്‍ത്ഥി നിര്‍ണ­യ­ത്തിന് ചുക്കാന്‍ പിടി­ക്കുക എന്നുറപ്പാ­ണ്. ആന്റണി ദേവോ ഭവ...

***
ബാര്‍ കോഴയും സോളാറും സരി­താ­മൊ­ഴി­യു­മൊക്കെ ഭര­ണ­രാ­ഷ്ട്രീ­യത്തെ പിടി­ച്ചു­ലയ്ക്കും വരെ, അതാ­യത് ഏക­ദേശം ഒന്നര വര്‍ഷം മുമ്പ് വരെ ഇട­തു­മു­ന്ന­ണി­യുടെ കാര്യം പരി­താ­പ­ക­ര­മാ­യി­രു­ന്നു. അഡ്ജ­സ്റ്റ്‌മെന്റി­ലൂടെ അടി­യറ വച്ചു­വെന്ന് ആക്ഷേ­പി­ക്ക­പ്പെട്ട സോളാര്‍ സമ­രവും പ്രതി­പക്ഷ നിര­യുടെ പൊതു­വേ­യു­ണ്ടാ­യി­രുന്ന നിര്‍ജീ­വാ­വ­സ്ഥയും ഇടതു മുന്ന­ണിയെ വല്ലാതെ ക്ഷീണി­പ്പി­ച്ചു. പക്ഷേ, ഐക്യ­മു­ന്നണി സര്‍ക്കാ­രിന്റെ അപ­ച­യ­ങ്ങള്‍ ഇട­തിന് ആക്കം കൂട്ടുന്ന ജീവ­വാ­യു­വായി. മതനിരപേക്ഷ, അഴിമതിവിമുക്ത, വികസിതകേരളം എന്ന മുദ്രാവാക്യമുയര്‍ത്തിക്കൊണ്ടുള്ള പിണ­റായി വിജ­യന്റെ നവ­ കേ­ര­ള­ മാര്‍ച്ചും കഴി­ഞ്ഞ­തോടെ ആരോഗ്യം വീണ്ടെ­ടുത്ത സി.­പി.­എമ്മും ഇടതു മുന്ന­ണിയും നല്ല ഭൂരി­പ­ക്ഷ­ത്തില്‍ തിര­ഞ്ഞെ­ടുപ്പ് വിജയം നേടു­മെന്ന സന്തോ­ഷാ­വ­സ്ഥ­യി­ലെ­ത്തി­യി­ട്ടു­ണ്ട്. സി.­പി.എം സ്ഥാനാര്‍ത്ഥി നിര്‍ണയം സംബ­ന്ധിച്ച പ്രാഥ­മിക ചര്‍ച്ച­കള്‍ക്ക് ഒരുമുഴം മുമ്പേ തുടക്ക­മിട്ടു കഴി­ഞ്ഞു. മാര്‍ച്ച് മാസം ആദ്യ­വാ­ര­ത്തില്‍ തന്നെ തിര­ഞ്ഞെ­ടുപ്പ് പ്രഖ്യാ­പനം ഉണ്ടാ­വു­മെന്ന കണ­ക്കു­കൂ­ട്ട­ലോടെ തിര­ഞ്ഞെ­ടുപ്പ് പ്രവര്‍ത്ത­ന­ങ്ങള്‍ക്ക് തുട­ക്ക­മി­ടാ­നാ­ണ് പാര്‍ട്ടി തീരു­മാ­നം. താമ­സി­യാതെ മുന്ന­ണി­യിലെ സീറ്റ് വിഭ­ജനം സംബ­ന്ധിച്ച ആലോ­ച­ന­ക­ളു­മു­ണ്ടാ­വും.

മുഖ്യ­മന്ത്രി സ്ഥാനാര്‍ത്ഥി പിണ­റായി വിജ­യ­നെന്ന കാര്യ­ത്തില്‍ വലിയ എതിര്‍പ്പു­ക­ളു­യ­രാ­നി­ട­യി­ല്ല. ബംഗാ­ളില്‍ കോണ്‍ഗ്ര­സു­മായി സി.­പി.­എ­മ്മിന് പ്രാദേ­ശി­ക­മായി നീക്കു­പോ­ക്കു­ക­ളു­ണ്ടെ­ങ്കില്‍ കേര­ള­ത്തില്‍ ബി.­ജെ.­പിയെ പോലെ കോണ്‍ഗ്രസും അവര്‍ക്ക് മുഖ്യ ശത്രു­വാ­ണ്. ഇതും പ്രചാ­ര­ണ­ത്തിന്റെ മൂല­മ­ന്ത്ര­മാ­യി­രി­ക്കും. ബംഗാ­ളിലെ രാഷ്ട്രീയ സാഹ­ചര്യം കേര­ളത്തെ യാതൊരുവിധത്തിലും ബാധിക്കാ­തി­രി­ക്കാന്‍ ഇത്തിരി വിയര്‍പ്പൊ­ഴ­ു­ക്കേണ്ടി വരും. സോളാര്‍ തട്ടി­പ്പിലെ അഴി­മ­തി­ക്ക­ഥ­കളും അനാ­ശാ­സ്യ­ങ്ങളും ബാര്‍കോ­ഴ­യിലെ വെളി­പ്പെ­ടു­ത്ത­ലു­കളും മന്ത്രി­മാര്‍ക്കെ­തി­രെ­യുള്ള കേസും പുക്കാ­റു­മൊ­ക്കെ­യായിരിക്കും ഇട­തു­മു­ന്നണി പ്രചാ­ര­ണ­ത്തില്‍ തുറു­പ്പു­ചീ­ട്ടാ­ക്കു­ക. കണ്ണൂരിലെ പി. ജയരാജന്റെ കാര്യമാണ് കഷ്ടം.

****
ഇടതും വല­തു­മി­ല്ലെ­ങ്കില്‍ പിന്നെ­യാ­ര്...? അത് ബി.­ജെ.പി തന്നെ. അവ­രുടെ ക്യാമ്പു­കള്‍ ഇപ്പോള്‍ "കുമ്മനം ഇഫ­ക്ടി'­ലാ­ണ്. വെള്ളാ­പ്പ­ള്ളി­യു­മാ­യുള്ള കച്ച­വടം മധു­വിധു തീരും മുമ്പേ പൊട്ടി­യ­ല്ലോ. ഇനി ഒറ്റയ്ക്കു തന്നെ തുഴഞ്ഞ് അക്കൗണ്ട് തുറ­ക്ക­ണം. അതിനാണ് കേരളത്തിലെ അധികാര രാഷ്ട്രീയത്തിന്റെ സമവാക്യങ്ങള്‍ തിരുത്താന്‍ നവരാഷ്ട്രീയം ഉദയംചെയ്തതിന്റെ പ്രഖ്യാപനവുമായി കേന്ദ്ര നേതൃത്വം പ്രസിഡന്റ് പദവിയിലാസനസ്ഥനാക്കിയ കുമ്മനം രാജശേഖരന്‍ "വിമോചനയാത്ര' നടത്തിയത്. രാഷ്ട്രീയ യാത്രകളുടെ വേലിയേറ്റത്തിനിടെയാണ് വിമോചനയാത്ര സമാപിച്ചത്. ബി.ജെ.പിയുടെ അന്നം, വെള്ളം, മണ്ണ്, തൊഴില്‍, തുല്യനീതി എന്ന മുദ്രാവാക്യം കേട്ടപ്പോള്‍ പലരും സംശയിച്ചിരുന്നു. കക്ഷിരാഷ്ട്രീയത്തിന്റെ കള്ളികളിലൊതുങ്ങാത്ത ഈ മുദ്രാവാക്യങ്ങള്‍ക്ക് ജനങ്ങളെ ആകര്‍ഷിക്കാനാകു­മോയെന്ന് കണ്ടറിയണം.

കേരളത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ ജയിക്കുമെന്നുറപ്പുള്ള സ്ഥലങ്ങളില്‍ ബി.ജെ.പി ജയിക്കാതിരിക്കുവാന്‍ കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും പരസ്പരം വോട്ടുകച്ചവടം നടത്തി മുമ്പൊക്കെ അവരെ തോല്‍പിക്കുമായിരുന്നു. പക്ഷെ അതൊക്കെ കേരളത്തിലെ ഒന്നോ രണ്ടോ നിയമസഭാ മണ്ഡലങ്ങളില്‍ മാത്രമായിരുന്നു. ഇപ്പോള്‍ ബി.ജെ.പി കേരളത്തിലും വളരെ ശക്തി പ്രാപിച്ചിരിക്കുന്നുവത്രേ. 140 നിയമസഭാ സീറ്റുകളില്‍ നടക്കുന്ന അധികാര മത്സരങ്ങളില്‍ ബി.ജെ.പിക്കു മുപ്പതോളം നിയമസഭാ മണ്ഡലങ്ങളില്‍ പൂര്‍ണ്ണ വിജയവും നാല്‍പ്പതോളം മണ്ഡലങ്ങളില്‍ നിര്‍ണ്ണായക സ്വാധീനവും ജനങ്ങള്‍ നല്‍കിക്കഴിഞ്ഞുവെന്നാണ് കുമ്മനവും കൂട്ടരും അവരുടെ യാത്രയിലൂടെ കണ്ടെത്തിയിരിക്കുന്നത്. വിശ്വാസം രക്ഷിക്കട്ടെ.

***
മലയാളിക്കൊരു പ്രത്യേകതയുണ്ട്, സ്വന്തം മേല് നോവുമ്പോഴേ അവര്‍ പഠിക്കൂ. അതുവരെ എന്തിനും താത്വികമായ ഗീര്‍വാണങ്ങളും വാചോടാപവും ആയുധമാക്കും. പണ്ട് കേരളത്തില്‍ തീവ്രവാദം ചുവടുറപ്പിക്കുന്നു എന്നൊരു റിപ്പോര്‍ട്ട് വന്നു. മലയാളി ചിരിച്ചുതള്ളി. പിന്നെക്കണ്ടത് മലയാളി യുവാക്കള്‍ തീവ്രവാദ സംഘടനകളില്‍ സജീവമാകുന്നതാണ്. അത് മലയാളിയുടെ കുഴപ്പമല്ല. ശീലമാണ്.
സൂര്യാഘാതം സരിതാപകരം (എ.എസ് ശ്രീകുമാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക