Image

ഡോ.ജോണ്‍സണ്‍ വി. ഇടിക്കുളയ്ക്ക് ജീനിയസ് അവാര്‍ഡ്

നിബു വെള്ളവന്താനം Published on 20 February, 2016
ഡോ.ജോണ്‍സണ്‍ വി. ഇടിക്കുളയ്ക്ക് ജീനിയസ് അവാര്‍ഡ്
എടത്വാ: സാമൂഹ്യ-ക്ഷേമ-ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ഇന്ത്യയില്‍ നിന്നും വേള്‍ഡ് റിക്കാര്‍ഡില്‍ ഇടം നേടിയ മികച്ച നിലവാരം പുലര്‍ത്തുന്നവര്‍ക്ക് അഹമ്മദാബാദ് ആസ്ഥാനമായുള്ള ജീനിയസ് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ജീനിയസ് അവാര്‍ഡിന് തലവടി വാലയില്‍ ബെറാഖാഭവനില്‍ ഡോ. ജോണ്‍സണ്‍ വി.ഇടിക്കുള അര്‍ഹനായി. സര്‍ട്ടിഫിക്കറ്റും, ഫലകവും അടങ്ങുന്ന അവാര്‍ഡ് ജീനിയസ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ രജ്ഞിത്ത്‌സിംഗ് ഗോഹില്‍ നിന്നും ഡോ. ജോണ്‍സണ്‍ വി.ഇടിക്കുള സ്വീകരിച്ചു.

കഴിഞ്ഞ രണ്ട് ദശാംബ്ദമായി വിവിധ മേഖലകളില്‍ ചെയ്തു വരുന്ന സേവന പ്രവര്‍ത്തനങ്ങളിലൂടെ ഇന്ത്യ ബുക്ക് ഓഫ് റിക്കാര്‍ഡ്, അസിസ്റ്റ് വേള്‍ഡ് റിക്കാര്‍ഡ്, യൂണിക്ക് വേള്‍ഡ് റിക്കാര്‍ഡ്, വേള്‍ഡ് അമേസിംങ്ങ് റിക്കാര്‍ഡ്, ഇന്ത്യന്‍ അച്ചീവേഴ്‌സ് ബുക്ക് ഓഫ് റിക്കാര്‍ഡ് എന്നിവയില്‍ ഇടം ലഭിച്ചിട്ടുള്ള ഡോ.ജോണ്‍സണ്‍ വി.ഇടിക്കുള വാലയില്‍ ഇടിക്കുള ചാണ്ടി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ആണ്.

ഡോ.ജോണ്‍സണ്‍ വി. ഇടിക്കുളയ്ക്ക് ജീനിയസ് അവാര്‍ഡ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക