Image

ഡോ.പി.ജോണ്‍ ലിങ്കണ്‍ മാര്‍ത്തോമാ എപ്പിസ്‌ക്കോപ്പല്‍ നോമിനേഷന്‍ ബോഡില്‍

പി.പി.ചെറിയാന്‍ Published on 20 February, 2016
ഡോ.പി.ജോണ്‍ ലിങ്കണ്‍ മാര്‍ത്തോമാ എപ്പിസ്‌ക്കോപ്പല്‍ നോമിനേഷന്‍ ബോഡില്‍
ലബക്ക്(ടെക്‌സസ്): മലങ്കര മാര്‍ത്തോമ സുറിയാനി സഭ എപ്പിസ്‌ക്കോപ്പല്‍ നോമിനേഷന്‍ ബോര്‍ഡിലേക്ക് ലബക്കില്‍(ടെക്‌സസ്) നിന്നുള്ള ഡോ.പി.ജോണ്‍ ലിങ്കണ്‍ തിരഞ്ഞെടുക്കപ്പെട്ട ഇരുപത്തിരണ്ട് അംഗബോര്‍ഡില്‍ അമേരിക്കയില്‍ നിന്നുള്ള ഏക ആത്മായ പ്രതിനിധിയാണ് ജോണ്‍ ലിങ്കണ്‍.

വെരി.റവ.ഡോ.ജയന്‍ തോമസ്, വെരി.റവ.ഡോ.ചെറിയാന്‍ തോമസ്, വെരി.റവ.ഡോ.സി.കെ.മാത്യു എന്നിവര്‍ ഉള്‍പ്പെടെ എട്ടു വൈദീകരും, ജസ്റ്റിസ് കെ.ടി.തോമസ്, ഡോ.പി.ജെ.അലക്‌സാണ്ടര്‍, ഡോ. ജോണ്‍ ലിങ്കണ്‍ തുടങ്ങിയ പതിനാല് ആത്മായ പ്രതിനിധികളുമാണ് നോമിനേഷന്‍ ബോര്‍ഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
ഫെബ്രവരി 12, 13 തിയ്യതികളില്‍ തിരുവല്ലയില്‍ നടന്ന പ്രത്യേക സഭാ പ്രതിനിധി മണ്ഡലം മാര്‍ത്തോമാ സഭയില്‍ പുതിയ എപ്പിസ്‌ക്കോപ്പാമാരെ തിരഞ്ഞെടുക്കുന്നതിന് തീരുമാനിച്ചിരുന്നു. തുടര്‍ന്ന് ഫെബ്രുവരി 13ന് എപ്പിസ്‌ക്കോപ്പല്‍ നോമിനേഷന്‍ ബോര്‍ഡ് അംഗങ്ങളുടെ തിരഞ്ഞെടുപ്പ് നടന്നു.

നോര്‍ത്ത് അമേരിക്കാ-യൂറോപ്പ് ഭദ്രാസന ട്രഷറര്‍, സഭാ കൗണ്‍സിലംഗം, മുന്‍ എപ്പിസ്‌ക്കോപ്പല്‍ നോമിനേഷന്‍ ബോര്‍ഡ് അംഗം, വൈദീക സെലക്ഷന്‍ ബോര്‍ഡ് മെമ്പര്‍ സ്തുത്യര്‍ഹ സേവനമനുഷ്ഠിച്ചതിന്റെ അംഗീകാരമാണ് എപ്പിസ്‌ക്കോപ്പല്‍ നോമിനേഷന്‍ ബോര്‍ഡില്‍ വീണ്ടും അംഗത്വം ലഭിക്കാനിടയായത്. ഡോ.ജോണ്‍ ലിങ്കണ്‍ മൂന്ന് ദശാബ്ദത്തിലധികമായി ലബക്കില്‍ ഡന്റിസ്റ്റായി പ്രവര്‍ത്തിക്കുന്നു.

ഡോ.പി.ജോണ്‍ ലിങ്കണ്‍ മാര്‍ത്തോമാ എപ്പിസ്‌ക്കോപ്പല്‍ നോമിനേഷന്‍ ബോഡില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക