Image

MASI സ്‌ക്കൂള്‍ ഓഫ് ആര്‍ട്‌സ്: സ്‌പെല്ലിംഗ് ബീ മത്സരം മാര്‍ച്ച് 12ന്

ബിജു ചെറിയാന്‍ Published on 19 February, 2016
MASI സ്‌ക്കൂള്‍ ഓഫ് ആര്‍ട്‌സ്: സ്‌പെല്ലിംഗ് ബീ മത്സരം മാര്‍ച്ച് 12ന്
ന്യൂയോര്‍ക്ക്: സ്റ്റാറ്റന്‍ ഐലന്റ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വിജയകരമായി പ്രവര്‍ത്തിച്ചു വരുന്ന MASI SCHOOL OF ARTS ന്റെ ആഭിമുഖ്യത്തില്‍ സ്‌പെല്ലിംഗ് ബീ, പെന്‍സില്‍ ഡ്രോയിംഗ് മല്‍സരങ്ങള്‍ മാര്‍ച്ച് 12-ാം തീയതി ശനിയാഴ്ച ആര്‍ട്‌സ് സ്‌ക്കൂള്‍ പ്രവര്‍ത്തിച്ചു വരുന്ന PS 54 ല്‍ വെച്ച് ഉച്ചയ്ക്ക് 1.00 PM മുതല്‍ നടത്തപ്പെടുന്നു. ആകര്‍ഷകങ്ങളായ സമ്മാനങ്ങള്‍ (CASH) വിജയികള്‍ക്ക് നല്‍കുന്ന മല്‍സരങ്ങള്‍ നമ്മുടെ സമൂഹത്തിലെ കുട്ടികളുടെ പാഠ്യ-പാഠ്യേതര വിഷയങ്ങളിലെ മാറ്റുരക്കുന്ന വേദി കൂടിയാകും. 9 മുതല്‍ 15 വയസ്സുവരെയുള്ള കുട്ടികള്‍ക്കായുള്ള മല്‍സരങ്ങള്‍ക്ക് പങ്കുചേരുവാന്‍ മാര്‍ച്ച് 9-ാം തീയ്യതിക്കു മുന്‍പായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. $10/ person ആണ്  രജിസ്‌ട്രേഷന്‍ ഫീസ്. പെന്‍സില്‍ ഡ്രോയിംഗിനുള്ള ആര്‍ട്‌സ് സാധനങ്ങള്‍ സൗജന്യമായി നല്‍കുന്നതാണ്. 4 മുതല്‍ 9 വരെ പ്രായമുള്ള കുട്ടികള്‍ക്ക് പ്രത്യേക പെന്‍സില്‍ ഡ്രോയിംഗ് മല്‍സരമുണ്ടായിരിക്കും.

ക്യാപ്റ്റന്‍ രാജു ഫിലിപ്പ്, ശ്രീ. സജിത്ത്കുമാര്‍ നായര്‍, ശ്രീമതി. സിസിലി സണ്ണി, രാഹുല്‍ റോഷിന്‍ എന്നിവരാണ് സ്‌പെല്ലിംഗ് ബീ മല്‍സരങ്ങളുടെ കോര്‍ഡിനേറ്റര്‍. ഒന്നാം സ്ഥാനം നേടുന്ന കുട്ടികള്‍ക്ക് 500 ഡോളര്‍, രണ്ടാം സ്ഥാനം 250 ഡോളര്‍(ഇരുനൂറ്റമ്പതു ഡോളര്‍), മൂന്നാം സ്ഥാനം 150 ഡോളര്‍ എന്നിവയാണ് സമ്മാനത്തുക.

ശ്രീ.റോഷിന്‍ മാമ്മന്‍, ശ്രീമതി. ആന്‍സി മത്തായി, ശ്രീ.റജി എന്നിവരാണ് പെന്‍സില്‍ ഡ്രോയിംഗ് മത്സരങ്ങളുടെ കോര്‍ഡിനേറ്റര്‍മാര്‍. 10 മുതല്‍ 15 വയസ്സുവരെയുള്ള കുട്ടികള്‍ക്കും 4 മുതല്‍ 9 വയസ്സുവരെയുള്ള കുട്ടികള്‍ക്കും പ്രത്യേകമായി ഈ ഇനത്തിനു മല്‍സരങ്ങളുണ്ടായിരിക്കും. 10-15 Age വിഭാഗത്തില്‍ വിജയികളാകുന്നവര്‍ക്ക് ഒന്നാം സമ്മാനം 300 ഡോളര്‍, രണ്ടാം സ്ഥാനം 200 ഡോളര്‍ എന്നിവയും 4-9 Age വിഭാഗത്തില്‍ വിജയികളാകുന്നവര്‍ക്ക് ഒന്നാം സ്ഥാനം 200 ഡോളര്‍, രണ്ടാം സ്ഥാനം 100 ഡോളര്‍ എന്നിവ ലഭിക്കും.

GLOBAL IT ASSOCIATES(GITA TECHNOLOGY), ISLAND GROCERY, MASI സ്‌ക്കൂള്‍ ഓഫ് ആര്‍ട്‌സ് പേട്രണും ഫോമയുടെ ജുഡീഷ്യല്‍ കമ്മിറ്റിയംഗവുമായ ക്യാപ്റ്റന്‍ രാജു ഫിലിപ്പ്, മലയാളി അസോസിയേഷന്റെ ആരാധ്യനായ പ്രസിഡന്റ് ശ്രീ.സാമുവല്‍ കോശി എന്നിവരാണ് വിവിധ മല്‍സരവിജയികള്‍ക്കുള്ള കാഷ് അവാര്‍ഡുകള്‍ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്. ഈ പരിപാടി വന്‍ വിജയമാക്കുവാന്‍ ഏവരുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. 

കൂടുതല്‍ വിവരങ്ങള്‍ക്ക്
ശ്രീ.സാമുവേല്‍ കോശി(917) 829 1030
ശ്രീ.ജോസ് ഏബ്രഹാം(718) 619 7759
ക്യാപ്റ്റന്‍ രാജു ഫിലിപ്പ്(917) 854 3818
ശ്രീ.സണ്ണി കോന്തിയൂര്‍(917) 514 1396
ശ്രീ.എസ്.എസ്.പ്രകാശ്(917) 514 1396
ശ്രീ.സജിത്ത് കുമാര്‍(646)-302-2976

MASI സ്‌ക്കൂള്‍ ഓഫ് ആര്‍ട്‌സ്: സ്‌പെല്ലിംഗ് ബീ മത്സരം മാര്‍ച്ച് 12ന്
MASI COMMITTEE 2015.
MASI സ്‌ക്കൂള്‍ ഓഫ് ആര്‍ട്‌സ്: സ്‌പെല്ലിംഗ് ബീ മത്സരം മാര്‍ച്ച് 12ന്
MASI സ്‌ക്കൂള്‍ ഓഫ് ആര്‍ട്‌സ്: സ്‌പെല്ലിംഗ് ബീ മത്സരം മാര്‍ച്ച് 12ന്
MASI സ്‌ക്കൂള്‍ ഓഫ് ആര്‍ട്‌സ്: സ്‌പെല്ലിംഗ് ബീ മത്സരം മാര്‍ച്ച് 12ന്
MASI സ്‌ക്കൂള്‍ ഓഫ് ആര്‍ട്‌സ്: സ്‌പെല്ലിംഗ് ബീ മത്സരം മാര്‍ച്ച് 12ന്
PS 54
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക