Image

കേരള അസോസിയേഷന്‍ ഓഫ് ഡാളസിന്റെ വാര്‍ഷിക മീറ്റിംഗ്

അനശ്വരം മാമ്പിളളി ­ Published on 19 February, 2016
കേരള അസോസിയേഷന്‍ ഓഫ് ഡാളസിന്റെ വാര്‍ഷിക  മീറ്റിംഗ്
ഡാളസ്: കേരള അസോസിയേഷന്‍ ഓഫ് ഡാല്ലസിന്റെ വാര്‍ഷിക  മീറ്റിംഗ് നടത്തി. ഗാര്‍ലാന്‍ഡ്­ ബ്രോഡ് വേയില്‍ ഉള്ള കേരള അസോസിയേഷന്‍ ഹാളില്‍ വെച്ചായിരുന്നു മീറ്റിംഗ് .ബോര്‍ഡ്­ ഓഫ് ഡയറക്ക്ടര്‍ മാരും , മെമ്പര്‍മാരും പങ്കെടുത്ത മീറ്റിംഗ് മലയാളത്തിന്റെ മഹാ കവി ശ്രീ .ഓ എന്‍ വി കുറുപ്പിന്റെ ദേഹ വിയോഗത്തില്‍ ദുഖം രേഖ പ്പെടുത്തിയാണ് മീറ്റിംഗ് തുടങ്ങിയത്. ശ്രീ. റോയ് കൊടുവത്ത് സംഘടനയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

കലാ­സാംസ്­ക്കാരിക­സാഹിത്യ പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനും, സമൂഹത്തില്‍ അവശതയനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തം നീട്ടുന്നതിനും, വിജ്ഞാനപ്രദമായ ബോധവല്‍ക്കരണ ക്ലാസ്സുകള്‍ സംഘടിപ്പിക്കുന്നതിനും സംഘടനക്ക് നേതൃത്വം നല്‍കുവാന്‍ കഴിഞ്ഞതായി സെക്രട്ടറി റിപ്പോര്‍ട്ടില്‍ ചൂണ്ടികാട്ടി. കൂടാതെ, കേരള അസ്സോസിയേഷന്റെ 2016ലെ പരിപാടികള്‍ പൊതുയോഗത്തില്‍ അവതരിപ്പിച്ചു. കേരള അസോസിയേഷന്‍ ട്രഷറര്‍ ടോമിനെല്ലുവേലി കണക്കുറിപ്പോര്‍ട്ടും അവതരിപ്പിച്ചു. പൊതുയോഗം ചില തിരുത്തലുകളോടെ റിപ്പോര്‍ട്ടും ,കണക്കും അംഗീകരിച്ചു. പ്രസ്തുത പൊതുയോഗത്തില്‍ കേരള അസോസിയേഷന്‍ പ്രസിഡന്റ്­ ശ്രീ .ബാബു മാത്യു അധ്യക്ഷനായിരുന്നു.
കേരള അസോസിയേഷന്‍ ഓഫ് ഡാളസിന്റെ വാര്‍ഷിക  മീറ്റിംഗ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക