Image

വ്യാപം: മാധ്യമപ്രവര്‍ത്തകന്‍റെ കുടുംബത്തെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു

Published on 09 July, 2015
വ്യാപം: മാധ്യമപ്രവര്‍ത്തകന്‍റെ കുടുംബത്തെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു

ഭോപ്പാല്‍: വ്യാപം കുംഭകോണവുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകന്‍ മരിച്ച സംഭവത്തില്‍ തന്‍റെ അധികാരത്തിനുള്ളില്‍ നിന്ന് ചെയ്യാന്‍ കഴിയുന്നതിന്‍റെ പരമാവധി ചെയ്തിട്ടുണ്ടെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. മാധ്യമപ്രവര്‍ത്തകന്‍ അക്ഷയ് സിങ്ങിന്‍റെ മരണത്തിന്‍റെ പശ്ചാത്തലത്തിലാണ് കേസ് സി.ബി.ഐക്ക് വിട്ടത്.

സര്‍ക്കാറിന്‍റെ ഭാഗത്തുനിന്നും എല്ലാ സഹകരണങ്ങളും മാധ്യമപ്രവര്‍ത്തകന്‍റെ കുടുംബത്തിനുണ്ടാകുമെന്നും ചൗഹാന്‍ അറിയിച്ചു. ഈസ്റ്റ് ഡല്‍ഹിയിലുള്ള അക്ഷയ് സിങ്ങിന്‍റെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അക്ഷയ് സിങ്ങിന്‍റെ കുടുംബത്തിന് സര്‍ക്കാര്‍ നല്‍കിയ ധനസഹായം അവര്‍ നിഷേധിച്ചു. തുടര്‍ന്ന് അക്ഷയുടെ സഹോദരിക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് ചൗഹാന്‍ അറിയിച്ചു. മാധ്യമപ്രവര്‍ത്തകന്‍റെ ദുരൂഹമരണമാണ് വ്യാപം കേസില്‍ സര്‍ക്കാറിനെ പ്രതിരോധത്തിലാക്കിയത്. തുടര്‍ന്ന് കേസ് സി.ബി.ഐക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

അതേസമയം, അക്ഷയ് സിങ്ങിന്‍റെ സഹോദരിക്ക് ജോലി നല്‍കാമെന്ന് നേരത്തെ തന്നെ ഡല്‍ഹിയിലെ കെജ് രിവാള്‍ സര്‍ക്കാര്‍ അറിയിച്ചിരുന്നു. കുടുംബത്തെ സന്ദര്‍ശിച്ച കെജ് രിവാള്‍ സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്യുകയുണ്ടായി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക