Image

വ്യാപം: ഒന്നാം സാക്ഷി രണ്ടു മാസം മുമ്പ് മരിച്ചു

Published on 09 July, 2015
വ്യാപം: ഒന്നാം സാക്ഷി രണ്ടു മാസം മുമ്പ് മരിച്ചു

ഭോപ്പാല്‍: വ്യാപം നിയമനതട്ടിപ്പ് കേസില്‍ ഒന്നാം സാക്ഷിയായ പൊലീസ് കോണ്‍സ്റ്റബിള്‍ രണ്ടു മാസം മുമ്പ് ദുരൂഹസാഹചര്യത്തില്‍ മരിച്ചു. പൊലീസ് കോണ്‍സ്റ്റബിള്‍ നിയമന പരീക്ഷയുമായി ബന്ധപ്പെട്ട കേസിലെ പ്രധാന സാക്ഷി ഉത്തര്‍പ്രദേശ് സ്വദേശിയായ സഞ്ജയ് കുമാറാണ് മരിച്ചത്.

പൊലീസ് അക്കാദമിയില്‍  നിന്ന് മൂന്ന് കോണ്‍സ്റ്റബിള്‍ ട്രെയിനികളെ ചാടിപോകാന്‍ സഹായിച്ചത് സഞ്ജയ് കുമാറാണെന്നും  ആരോപണമുയര്‍ന്നിരുന്നു. മധ്യപ്രദേശ് ഗവര്‍ണര്‍ റാം നരേഷ് യാദവിന്‍റെ മുന്‍ ഒ.എസ്.ഡി ധന്‍രാജ് യാദവുമായി അടുപ്പമുള്ള ആളായിരുന്നു സഞ്ജയ്. നിയമനതട്ടിപ്പുമായി ബന്ധപ്പെട്ട് ധന്‍രാജ് യാദവ് ഇപ്പോള്‍ ജയിലിലാണ്.

വ്യാപം കുംഭകോണവുമായി ബന്ധപ്പെട്ട് നടന്ന ദുരൂഹമരണങ്ങളുടെ എണ്ണം ഞെട്ടിപ്പിക്കുന്നതാണെന്ന്  അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ജസ്റ്റിസ് ചന്ദ്രേഷ് ഭൂഷണ്‍ പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക