Image

ചാരകേസില്‍ നോട്ടീസയക്കാന്‍ സുപ്രീം കോടതി ഉത്തരവ്

Published on 09 July, 2015
ചാരകേസില്‍  നോട്ടീസയക്കാന്‍ സുപ്രീം കോടതി ഉത്തരവ്

ന്യൂഡല്‍ഹി: ഐ.എസ്.ആര്‍.ഒ ചാരകേസില്‍ സംസ്ഥാന സര്‍ക്കാരിനും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുമെതിരെ നോട്ടീസയക്കാന്‍ സുപ്രീം കോടതി ഉത്തരവ്. ഹൈകോടതി ഉത്തരവിനെതിരെ ഐ.എസ്.ആര്‍.ഒയിലെ മുന്‍ ശാസ്ത്രജഞനായ നമ്പി നാരായണന്‍ സമര്‍പ്പിച്ച ഹരജിയിലാണ് നോട്ടീസ്. ജസ്റ്റിസുമാരായ ദീപക് മിശ്ര, പ്രഫുല്ല സി. പന്ത് എന്നിവരടങ്ങിയ ബെഞ്ചാണ് അപ്പീല്‍ പരിഗണിച്ചത്.

ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാതിരുന്നാല്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
അന്വേഷണ ഉദ്യോഗസ്ഥന്‍മാരായിരുന്ന സിബി മാത്യു,കെ.കെ.ജോഷ്വാ, എസ്.വിജയന്‍ എന്നിവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് നമ്പി നാരായണന്‍ സുപ്രീം കോടതിയെ സമീപിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക