ന്യൂയോര്‍ക്ക്: സെന്റ് മേരീസ് സീറോ മലബാര്‍ കത്തോലിക്കാ പള്ളിയിലെ വിന്‍സെന്റ്
ഡി പോള്‍ സൊസൈറ്റിയുടെ ധനശേഖരണാര്‍ത്ഥം മെറിക്കിലുള്ള ക്യൂരി ഓഫ് ആള്‍സ്
ഓഡിറ്റോറിയത്തില്‍ വെച്ച് സെപ്റ്റംബര്‍ 21-ന് വൈകുന്നേരം ഡിന്നര്‍ നടത്തി.
450-ല്പ്പം ജീവകാരുണ്യാനുഭാവികള് പങ്കെടുത്ത ചടങ്ങ് വികാരി റവ.ഫാ. ലിഗോറി
ഉദ്ഘാടനം ചെയ്തു. ദൈവം നമുക്ക് നല്‍കിയിരിക്കുന്ന അനുഗ്രഹങ്ങള്‍
അര്‍ഹതപ്പെട്ടവര്‍ക്ക് പങ്കുവെയ്ക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. അധ്യക്ഷന്‍
ജോണ്സണ് മാവേലില്‍ സ്വാഗത പ്രസംഗം നടത്തി.
തുടര്‍ന്ന് നടന്ന
കലാപരിപാടികളില്‍ ഭരതനാട്യം, ഗാനമേള എന്നിവയും പൂജ ആര്‍ട്സിന്റെ `അമ്മയാണ് ഭൂമി'
എന്ന നാടകവും അരങ്ങേറി. കലാപരിപാടികള്‍ക്ക് ഷെറി നമ്പ്യാപറമ്പിലും,
നാടകാവതരണത്തിനു ഷാജു മാത്യുവും നേതൃത്വം നല്കി. ഫാ. സിബി വെട്ടിയോലില്‍, ഫാ.
അഗസ്റ്റിന് കടുങ്ങംപറമ്പില് എന്നിവര്‍ സന്നിഹിതരായിരുന്നു. തേമസ് കളമ്പുകാട്
നന്ദി പറഞ്ഞു. സ്നേഹവിരുന്നോടെ പരിപാടികള്‍ സമാപിച്ചു. മാത്യു ചേട്ടന്
അറിയിച്ചതാണിത്.