ശാസ്താംകോട്ട: അര്‍ബുദം ബാധിച്ച ഗൃഹനാഥന് ചികിത്സക്കും തുടര്‍ജീവിതത്തിനും വഴികാണാതെ ദുരിതത്തില്‍. പോരുവഴി കമ്പലടി പട്ടാടയ്യത്ത് ഷാഹുല്‍ഹമീദ് (58) ആണ് റീജനല്‍ കാന്‍സര്‍ സെന്ററില്‍ കഴിയുന്നത്. തൊഴില്‍രഹിതയായ ഭാര്യയും വികലാംഗന് ഉള്‍പ്പെടെ നാല് മക്കളും അടങ്ങുന്ന നിര്‍ധനകുടുംബത്തിന്റെ ഏക അത്താണിയാണ് ഷാഹുല്‍ഹമീദ്. രോഗം ഗുരുതരമായതിനെതുടര്‍ന്ന് കച്ചവടത്തിന് പോകാന്‍ കഴിയാതെയായി. ഷാഹുല്‍ഹമീദിന്റെ പേരില്‍ എസ്.ബി.ടി പോരുവഴി ശാഖയില്‍ 67187909140 എന്ന നമ്പറില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്.