ജോൺസന്റെ വാക്സിന് രണ്ടാഴ്ചയ്ക്കുള്ളിൽ അനുമതി ലഭിക്കും: ഫൗച്ചി
AMERICA
24-Jan-2021
AMERICA
24-Jan-2021

ഒറ്റ ഡോസിൽ കോവിഡിനെതിരെ പ്രതിരോധം തീർക്കുന്ന ആദ്യ വാക്സിന് രണ്ടാഴ്ചയ്ക്കകം അടിയന്തര ഉപയോഗ അനുമതി ലഭിക്കുമെന്ന് ഡോ. അന്റോണി ഫൗച്ചി വെള്ളിയാഴ്‌ച അറിയിച്ചു.
ന്യൂജേഴ്‌സി ആസ്ഥാനമായി പ്രവർത്തിക്കുന്ന ജോൺസൺ ആൻഡ് ജോൺസന്റെ വാക്സിൻ സംബന്ധിച്ച ഡാറ്റ വിശകലനങ്ങൾക്ക് ശേഷമായിരിക്കും തീരുമാനം എത്തുന്നത്.
' പൊതു ജനങ്ങൾക്ക് നൽകാൻ സുരക്ഷിതമാണോ എന്ന് ഞങ്ങൾ വിലയിരുത്തിയ ശേഷം അടിയന്തര ഉപയോഗാനുമതി നൽകാൻ എഫ് ഡി എ യോട് ശുപാർശ ചെയ്യും.' ഫൗച്ചി പറഞ്ഞു.
ആറ് കമ്പനികളുമായി ചേർന്ന് യു എസ് ഗവണ്മെന്റ് കോവിഡ് വാക്സിന് വേണ്ടി പ്രവർത്തിച്ചതായും ഇതിൽ കോൾഡ് സ്റ്റോറേജിൽ സൂക്ഷിക്കേണ്ട ഫൈസറും മോഡേണയും ഉൾപ്പെടെ രണ്ട് മരുന്നുകൾക്ക് അനുമതി ലഭിച്ചതായും ഫൗച്ചി വിശദീകരിച്ചു. ജെ ആൻഡ് ജെ യുടെ വാക്സിൻ സൂക്ഷിക്കാൻ കടുത്ത തണുപ്പ് ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏപ്രിൽ മാസത്തോടെ 100 മില്യൺ ഡോസുകൾ ലഭ്യമാകുമെന്ന് ജെ ആൻഡ് ജെ അറിയിച്ചു.
ന്യൂയോർക്കിൽ അപ്പോയ്ന്റ്മെന്റ് എടുത്ത് ഡോസ് സ്വീകരിക്കാൻ കാത്തിരിക്കുന്ന ആളുകൾക്ക് കൂടുതൽ വാക്സിനുകൾ ലഭ്യമാകുന്ന സാഹചര്യം ഉണർവേകും. ഡോസുകൾ തീർന്നെന്ന് അറിയിച്ചുകൊണ്ട് മേയർ ബിൽ ഡി ബ്ലാസിയോ പ്രസിഡന്റ് ബൈഡന് വെള്ളിയാഴ്‌ച എഴുതിയ കത്തിൽ കൂടുതൽ വാക്സിൻ കയറ്റി അയയ്ക്കണമെന്നും അഭ്യർത്ഥിച്ചിട്ടുണ്ട്.
ഫൈസറിന്റെ അധിക ഡോസുകൾ കണ്ടെത്തി; കരാർ അനുസരിച്ചുതന്നെ വാക്സിൻ എത്തിക്കാനാകും
ഡിസംബറിൽ കയറ്റി അയച്ചിരുന്ന ഓരോ കുപ്പിയിലും ആറാമതായി ഒരധിക ഡോസ് കണക്കിൽപ്പെടാതെ ഉൾപ്പെട്ടിരുന്നെന്ന് ഫാർമസിസ്റ്റുകൾ ജനുവരി 6 ന് കണ്ടെത്തി. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ ജൂലൈ അവസാനം 200 മില്യൺ ഡോസുകൾ യു എസിൽ എത്തിക്കാമെന്ന കരാർ നിറവേറ്റാൻ കഴിയുമെന്ന് ഫൈസർ വ്യക്തമാക്കി.
കരാർ പ്രകാരം തന്നെ ഡോസുകൾ എത്തിക്കാമെന്ന വിശ്വാസം കമ്പനി വക്താവ് ' ദി പോസ്റ്റിന്' നൽകിയ പ്രസ്താവനയിലൂടെയാണ് പറഞ്ഞത്. .
' പൊതുജനാരോഗ്യ പ്രതിസന്ധിക്കിടയിൽ പരിമിതമായ വാക്സിൻ വിതരണം മാത്രം സാധ്യമാകുന്ന സാഹചര്യത്തിൽ, ആരോഗ്യ സംരക്ഷണ ദാതാക്കൾക്ക് കൃത്യതയോടെ ഒട്ടും പാഴാക്കാതെ വാക്സിൻ പരമാവധി ഉപയോഗക്ഷമമാകുന്ന രീതിയിൽ എത്തിക്കാൻ ശ്രദ്ധചെലുത്തും' കമ്പനി വക്താവ് കൂട്ടിച്ചേർത്തു.
read also
യു എസിലെ കോവിഡ് കേസുകളിൽ നേരിയ കുറവ്; ന്യു യോർക്ക് സിറ്റിയിൽ കൂടുന്നു
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments