തമിഴ്നാട്ടിലെ വിളവെടുപ്പ് ആഘോഷമായ പൊങ്കലില്‍ ആശംസകളുമായി താരങ്ങള്‍. ഇപ്പോഴിതാ പൊങ്കല്‍ അര്‍പ്പിക്കുന്ന ജയറാമിന്റെ മകള്‍ മാളവികയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
വീട്ടുമുറ്റത്ത് അടുപ്പുകൂട്ടിയാണ് മാളവിക പൊങ്കല്‍ നേര്‍ന്നത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും മാളവിക ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. നിരവധി താരങ്ങളാണ് പൊങ്കല്‍ ആശംസകള്‍ നേര്‍ന്നത്. മഹേഷ്ബാബു,സാമന്ത, സ്നേഹ,പൂര്‍ണിമ തുടങ്ങിയവര്‍ എല്ലാം ആശംസകള്‍ അറിയിച്ചു.