വീട്ടിലേക്ക് അതിക്രമിച്ചു കടന്നു വന്നയാള്‍ ആവശ്യപ്പെട്ടത് തന്നെ വിവാഹം കഴിക്കണമെന്നായിരുന്നുവെന്ന് നടി അഹാന കൃഷ്ണ കുമാര്‍. രാത്രി പത്തു മണിക്ക് വീടിന്റെ ഗേറ്റ് ചാടിക്കടന്നു വന്ന അയാള്‍ വാതില്‍ ചവിട്ടിത്തുറക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ വാതില്‍ അടയ്ക്കാന്‍ സാധിച്ചതു കൊണ്ട് ഞങ്ങള്‍ക്ക് അപകടമൊന്നും സംഭവിക്കാതെ രക്ഷപെട്ടുവെന്നും അഹാന പറഞ്ഞു.
''കഴിഞ്ഞ ദിവസം രാത്രി എന്റെ വീട്ടില്‍ സംഭവിച്ച കാര്യത്തെ കുറിച്ച് നിങ്ങള്‍ക്ക് അറിയാമായിരിക്കും. ഒരാള്‍ രാത്രി പത്തു മണി കഴിഞ്ഞ് ഗേറ്റു ചാടി വീട്ടിലെത്തി. എന്റെ ആരാധകനാണെന്നും എന്നെ കാണാന്‍ വന്നതാണെന്നുമാണ് അയാള്‍ പറഞ്ഞത്. ഞങ്ങള്‍ ഗേറ്റു തുറക്കാതിരുന്നിട്ടും അയാള്‍ ഗേറ്റു ചാടിക്കടന്നെത്തി. അതിനു പിന്നില്‍ മറ്റെന്തെങ്കിലും ഉദ്ദേശമുണ്ടായിരിക്കാം.''
''ഞങ്ങള്‍ ഗേറ്റ് പൂട്ടിയിരുന്നു. പക്ഷേ അയാള്‍ ഗേറ്റ് ചാടിക്കടന്ന് വരാന്തയിലെത്തി. മൊബൈലില്‍ ഉച്ചത്തില്‍ പാട്ടു വച്ചുകൊണ്ടാണ് അയാള്‍ വരാന്തയിലേക്ക് ചാടി വന്നത്. വാതില്‍ തുറക്കാനും ശ്രമിച്ചു. 15 മിനുട്ടിനുള്ളില്‍ പോലീസ് വന്ന് അയാളെ പിടിച്ച് സ്റ്റേഷനിലേക് കൊണ്ടു പോയി. എന്നെ വിവാഹം ചെയ്യാന്‍ ആഗ്രഹമുണ്ടെന്നാണ് അയാള്‍ പോലീസുകാരോട് പറഞ്ഞതായി അവര്‍ പറഞ്ഞു. വേറൊന്നും സംഭവിക്കാതിരുന്നതിന് ദൈവത്തോട് നന്ദി പറയുന്നു. ''
''ഇക്കാര്യത്തെ കുറിച്ചന്വേഷിക്കുന്ന എല്ലാവരോടും നന്ദിയുണ്ട്. എല്ലാമിപ്പോള്‍ നിയന്ത്രണത്തിലായി. ഞങ്ങള്‍ കുടുംബം മുഴുവന്‍ ശരിക്കും പേടിച്ചു പോയി.
സിനിമയിലൊക്കെ നടക്കുന്നതു പോലെ ജീവിതത്തില്‍ സംഭവിക്കുമെന്ന് നമ്മള് പ്രതീക്ഷിക്കില്ലല്ലോ. മറ്റുള്ളവരുടെ സ്വകാര്യതയെ എല്ലാവരും മാനിക്കണം. അങ്ങനെയല്ലാതെ ഇതൊക്കെ ചെയ്യുമ്പോള്‍ അത്തരം ഉദ്ദേശങ്ങള്‍ ഉള്ളവര്‍ അവരുടെ ജീവിതം നശിപ്പിക്കുകയാണ്. ''
''അക്രമിക്കാന്‍ ശ്രമിച്ച ആളുടെ നാട് എവിടെയാണെന്നോ , അയാളുടെ സര്‍നെയിം എന്താണെന്നോ ഉള്ള കാര്യങ്ങളൊന്നും ഇവിടെ വിഷയമല്ല. ദയവായി എന്റെ അഭിപ്രായങ്ങളെ, വീട്ടില്‍ നടന്ന കാര്യങ്ങളെ മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരില്‍ വളച്ചൊടിക്കരുത്.'' അഹാന വ്യക്തമാക്കി.
രുടെ ജീവിതം നശിപ്പിക്കുകയാണ്. ''
''അക്രമിക്കാന്‍ ശ്രമിച്ച ആളുടെ നാട് എവിടെയാണെന്നോ , അയാളുടെ സര്‍നെയിം എന്താണെന്നോ ഉള്ള കാര്യങ്ങളൊന്നും ഇവിടെ വിഷയമല്ല. ദയവായി എന്റെ അഭിപ്രായങ്ങളെ, വീട്ടില്‍ നടന്ന കാര്യങ്ങളെ മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരില്‍ വളച്ചൊടിക്കരുത്.'' അഹാന വ്യക്തമാക്കി.