കൊല്ലം പ്രവാസി അസ്സോസിയേഷന്‍ മനാമ ഏരിയാ സമ്മേളനം നടന്നു.
GULF
31-Dec-2020
GULF
31-Dec-2020

കെ.പി.എ യുടെ ഏരിയ സമ്മേളനങ്ങളുടെ ഭാഗമായുള്ള മനാമ ഏരിയ കമ്മിറ്റിയുടെ സമ്മേളനം സഗയ്യ റെസ്‌റ്റോറന്റ് ഹാളില്‍ വച്ച് നടന്നു. കോവിഡ് പ്രോട്ടോകോള്‍ നിബന്ധനകള്‍ പാലിച്ചു കൊണ്ട് സംഘടിപ്പിച്ച സമ്മേളനത്തില്‍ മനാമ ഏരിയയിലെ കൊല്ലം പ്രവാസികള്‍ പങ്കെടുത്തു.
കെ.പി.എ പ്രസിഡന്റ് നിസാര്‍ കൊല്ലം അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിന്റെ ആദ്യ ഘട്ടമായ കള്‍ച്ചറല്‍ മീറ്റ് ഇന്ത്യന്‍ സ്‌കൂള്‍ മുന്‍ സെക്രെട്ടറിയും , സോഷ്യല്‍ ആക്ടിവിസ്റ്റും ആയ ഷെമിലി പി. ജോണ്‍ ഉത്ഘാടനം ചെയ്തു, സാമൂഹ്യ പ്രവര്‍ത്തകന്‍ റഫീഖ് അബ്ദുള്ള മുഖ്യ പ്രഭാഷണം നടത്തി. കൊല്ലം ജില്ലയുടെ സാമൂഹ്യ സാംസ്‌കാരിക വ്യാവസായിക പുരോഗതിയെ കുറിച്ചും കൊല്ലത്തുക്കാരുടെ ഐക്യത്തെകുറിച്ചും മുഖ്യപ്രഭാഷകന്‍ സംസാരിച്ചത് അവിടെ കൂടിയവര്‍ക്ക് അഭിമാനനിമിഷങ്ങളാണ് സമ്മാനിച്ചത്.
കോവിഡ് 19 ന്റെ സാമൂഹ്യ വ്യാപനം തടയുന്നതിന് സ്വന്തം ജീവന്‍ പണയപ്പെടുത്തി സന്നദ്ധ പ്രവര്‍ത്തനത്തില്‍ മുന്‍ നിരയില്‍ നിന്ന് പ്രവര്‍ത്തിച്ച 5 നഴ്‌സുമാരെ ചടങ്ങില്‍ ആദരിച്ചു. മനാമ അല്‍ ഹിലാല്‍ മള്‍ട്ടി സ്‌പെഷ്യല്‍റ്റി മെഡിക്കല്‍ സെന്ററുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന മെഡിക്കല്‍ ക്യാമ്പിന്റെ കൂപ്പണുകള്‍ അല്‍ ഹിലാല്‍ പ്രതിനിധി പ്യാരിലാലില്‍ നിന്നും ഏരിയ കമ്മിറ്റി ഭാരവാഹികള്‍ ഏറ്റുവാങ്ങി. കൂടാതെ മനാമ ഏരിയ കമ്മിറ്റി തയ്യാറാക്കിയ 2021 ലെ കലണ്ടര്‍ ചടങ്ങില്‍ മുഖ്യാതികള്‍ പ്രകാശനം ചെയ്തു.
കെ.പി.എ ട്രെഷറര്‍ രാജ് കൃഷ്ണന്‍, സെക്രട്ടറി കിഷോര്‍ കുമാര്‍, വൈസ് പ്രസിഡന്റ് വിനു ക്രിസ്ടി എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ജനറല്‍ സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍ യോഗത്തിനു സ്വാഗതവും, ഏരിയ കോഓര്‍ഡിനേറ്റര്‍ മനോജ് ജമാല്‍ നന്ദിയും അറിയിച്ചു. ക്രിസ്ത്മസ് കേക്ക് മുറിച്ചു കൊണ്ട് മീറ്റിങ്ങിന്റെ ആദ്യഘട്ടം അവസാനിച്ചു.
സമ്മേളനത്തിന്റെ രണ്ടാം ഘട്ടമായ ഓര്‍ഗനൈസഷന്‍ മീറ്റിനു ഏരിയ പ്രെസിഡെന്റ് നവാസ് കുണ്ടറ അദ്ധ്യക്ഷത വഹിച്ചു. കെ.പി.എ പ്രസിഡന്റ് നിസാര്‍ കൊല്ലം മുഖ്യപ്രഭാഷണവും, സെക്രട്ടറി കിഷോര്‍ കുമാര്‍ സംഘടനാ വിഷയവും അവതരിച്ചു. ഏരിയ സെക്രെട്ടറി ഷെഫീക്ക് സൈഫുദീന്‍ സ്വാഗതവും ഏരിയ വൈ. പ്രസിഡന്റ് ഗീവര്‍ഗീസ് നന്ദിയും അറിയിച്ചു.
.jpeg)
.jpeg)
.jpeg)
.jpeg)
.jpeg)
.jpeg)
.jpeg)
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments