പ്രവാസി ലീഗല്‍ സെല്‍ നിവേദനം സമര്‍പ്പിച്ചു
GULF
18-Dec-2020
GULF
18-Dec-2020
അടുത്ത വര്‍ഷം കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗള്‍ഫ് മേഖലയിലുള്‍പ്പെടെയുള്ള എല്ലാ പ്രവാസി ഇന്ത്യക്കാര്‍ക്കും വോട്ടവകാശം നല്‍കണമെന്ന് പ്രവാസി ലീഗല്‍ സെല്‍ കേന്ദ്ര നിയമ മന്ത്രിക്കും വിദേശ കാര്യ മന്ത്രിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും നല്കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
കേരളവും തമിഴ് നാടും വെസ്റ്റ് ബംഗാളും ആസാമും പോണ്ടിച്ചേരിയും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഇലക്ട്രോണിക് പോസ്റ്റല്‍ ബാലറ്റ് വഴി പ്രവാസികള്‍ക്ക് വോട്ടവകാശം നല്കാന് ഇലക്ഷന് കമ്മീഷന് ഓഫ് ഇന്ത്യ തയ്യാറാണ് എന്നറിയിച്ചിരുന്നു. ഈ തീരുമാനം നടപ്പിലാക്കുവാനായി നിയമ മന്ത്രാലയത്തിന്റേയും വിദേശകാര്യ മന്ത്രാലയത്തിന്റേയും അഭിപ്രായം ഇലക്ഷന് കമ്മീഷന് ഓഫ് ഇന്ത്യ തേടുകയും ചെയ്തു. എന്നാല്‍ പോസ്റ്റല്‍ ബാലറ്റ് വഴി പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കാനുള്ള ആദ്യ ശ്രമം എന്ന നിലയില്‍ അമേരിക്കയിലും ചില യൂറോപ്യന്‍ രാജ്യങ്ങളിലും ഉള്ള പ്രവാസി ഇന്ത്യക്കാര്‍ക്ക് ആദ്യ പടി എന്ന നിലയില്‍ വോട്ടവകാശം നല്‍കാമെന്നാണ് വിദേശകാര്യ മന്ത്രാലയം നിലപാടെടുത്തിരിക്കുന്നത്.
പ്രവാസികള്‍ക്ക് പോസ്റ്റല്‍ ബാലറ്റ് വഴി വോട്ടവകാശം നല്‍കാനുള്ള തീരുമാനം സ്വാഗതാര്‍ഹമാണെന്നും എന്നാല്‍ ഗള്‍ഫ് മേഖലയില്‍ ഉള്ള പ്രവാസികളെയും ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെടുത്തണമെന്നും പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ജോസ് ഏബ്രഹാം, ഗള്‍ഫ് മേഖലയെ പ്രതിനിധീകരിച്ച് പ്രവാസി ലീഗല്‍ സെല്‍ കുവൈറ്റ് കണ്ട്രി ഹെഡ് ബാബു ഫ്രാന്‍സിസ് എന്നിവര്‍ നല്കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
പ്രവാസികള്‍ക്ക് വോട്ടവകാശം നല്കണമെന്നാവശ്യപ്പെട്ടു പ്രവാസി ലീഗല്‍ സെല്‍ ഉള്‍പ്പെടെയുള്ള സംഘടനകളുടെ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments