ഫോമ വിമൻസ് ഫോറം പ്രവർത്തനങ്ങൾ മാതൃകാപരം: ജഡ്ജ് ജൂലി മാത്യു
fomaa
04-Dec-2020
fomaa
04-Dec-2020

ഫോമാ പ്രസിഡൻറ് അനിയൻ ജോർജിൻറെ ഹ്യൂസ്റ്റൺ സന്ദർശനത്തിനിടയിൽ ഫോർട്ട് ബെൻഡ് കൗണ്ടി കോർട്ട് ജഡ്ജ് ജൂലി മാത്യുവുമായി നടത്തിയ കൂടിക്കാഴ്ചയിൽ ജഡ്ജ് ജൂലി മാത്യു ഫോമയുടെ വിമൻസ് ഫോറം പ്രവർത്തനങ്ങളെ അഭിനന്ദിച്ചു
വിമൻസ് ഫോറത്തിന് തൻറെ പിന്തുണ അറിയിച്ചു. മലയാളികൾ രാഷ്ട്രീയമായി സജീവമാകണം എന്നും അധികാര സ്ഥാനങ്ങളിലിരിക്കുന്നവരെ പിന്തുണയ്ക്കണമെന്നും ജഡ്ജ് അഭ്യർത്ഥിച്ചു. നമ്മൾ മലയാളികളും ഇന്ത്യക്കാരും ആണെന്നത് കൊണ്ടും ആ സമൂഹത്തിനകത്ത് നിന്നുകൊണ്ട് പരസ്പരം ആക്രമിക്കുമ്പോൾ നമ്മുടെ സമൂഹത്തിന്റെ മുല്യത്തകർച്ചയാണ് നാം വെളിവാക്കുന്നത് എന്നും ജൂലി മാത്യു പറഞ്ഞു.
ഫോമാ പ്രസിഡൻറ് അനിയൻ ജോർജ്ജിനോടൊപ്പം ഫോമാ പ്രവർത്തകരായ ജിജു കുളങ്ങരയും ജോസ് പുന്നൂസും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. കേരളത്തിൽ അഭിഭാഷകനായി സേവനമനുഷ്ഠിച്ച അനിയൻ ജോർജ്ജിന്റെ നേതൃത്വത്തിൽ ഫോമ പുതിയ ചക്രവാളങ്ങൾ കീഴടക്കട്ടെ എന്ന് ജഡ്ജ് ജൂലി മാത്യു ആശംസ അറിയിച്ചു.
പുതിയ തലമുറയിലെ നമ്മുടെ കുട്ടികളെ പൊതുരംഗത്തേക്ക് കൊണ്ടുവരുവാനും സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിൽ തങ്ങളുടേതായ പ്രതിഫലനം സൃഷ്ടിക്കുവാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യുന്നതിന് ജഡ്ജ് ജൂലി മാത്യുവിനെ പോലെയുള്ളവരുടെ പിന്തുണ ഉറപ്പാക്കി എന്ന് കൂടിക്കാഴ്ചക്കുശേഷം അനിയൻ ജോർജ്ജ് അറിയിക്കുകയും ചെയ്തു.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments