കുവൈറ്റില്‍ പൊതുമാപ്പ്; താത്കാലിക യാത്രാ രേഖകള്‍ക്ക് ഇന്ത്യന്‍ എംബസിയില്‍ റജിസ്റ്റര്‍ ചെയ്യണം
GULF
04-Dec-2020
GULF
04-Dec-2020

കുവൈറ്റ് സിറ്റി: താമസ രേഖ കാലാവധി കഴിഞ്ഞ വിദേശികള്‍ക്ക് പിഴ അടച്ച് മാതൃ രാജ്യങ്ങളിലേക്ക് മടങ്ങുവാന്‍ കുവൈറ്റ് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഭാഗിക പൊതുമാപ്പിന്റെ ഭാഗമായി ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നവര്‍ക്ക് അടിയന്തര സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള യാത്രാ രേഖകള്‍ വിതരണം ചെയ്യുമെന്ന് എംബസി അധികൃതര്‍ അറിയിച്ചു. രേഖകള്‍ ലഭിക്കുന്നതിനായി ഫോണിലൂടെയോ ഇമെയിലിലൂടയോ ബന്ധപ്പെടാമെന്ന് എംബസ്സി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
കുവൈറ്റ് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകള്‍ക്ക് അര്‍ഹരായ ഇന്ത്യക്കാരെയാണ് അടിയന്തരമായി പരിഗണിക്കുക. ഇതിനായി എംബസിയില്‍ താല്‍ക്കാലികമായി തയ്യാറാക്കിയ കൗണ്ടറില്‍ അപേക്ഷകള്‍ സമര്‍പ്പിക്കണം.നേരത്തെ റജിസ്റ്റര്‍ ചെയ്തവരെയും താല്‍കാലിക യാത്രാ രേഖകള്‍ കരസ്ഥമാക്കിയവരേയും എംബസി ബന്ധപ്പെടുന്നുണ്ട്. ഇത് സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് എംബസിയില്‍ സ്ഥാപിച്ച ഹെല്‍പ് ഡെസ്‌കില്‍ നിന്നും ലഭിക്കുമെന്ന് എംബസി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
വിവരങ്ങള്‍ക്ക്: 65806158, 65806735, 65807695, 65808923, 65809348 ഹെല്‍പ് ലൈന്‍ നമ്പറുകളിലും community.kuwait@mea.gov.in ഇമെയില്‍ വിലാസത്തിലും ബന്ധപ്പെടാം.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments