കൊറോണ വൈറസിനെ നശിപ്പിക്കുന്ന മാസ്‌ക്ക്; ഡിസംബറില്‍ വിപണി പിടിക്കും
GULF
19-Nov-2020
GULF
19-Nov-2020

അബുദാബി : കോവിഡ് വൈറസിനെ നശിപ്പിക്കാന്‍ ശേഷിയുള്ള മാസ്‌ക്കുകള്‍ തയാറാകുന്നു.ഇംഗ്ലണ്ടിലെ നോട്ടിംഗ് ഹാം ട്രെന്റ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണ് പുതിയ മാസ്‌ക് വികസിപ്പിച്ചത്.
കൊറോണ, ഇന്‍ഫ്‌ളുവന്‍സ് പോലുള്ള വൈറസിനെ നശിപ്പിക്കാന്‍ കഴിവുള്ള മാസ്‌ക്ക് ഡിസംബറോടെയാണ് വിപണിയില്‍ എത്തുക.നിലവില്‍ വിപണിയില്‍ എത്തുന്ന ഒട്ടു മിക്ക ഫേസ് മാസ്‌ക്കുകളും മൂന്നു നിരകളിലാണ് തയാറാക്കിയിരിക്കുന്നത് എന്നാല്‍ പുതിയ മാസ്‌ക്കില്‍ നാനോ കോപ്പര്‍ ഉപയോഗിച്ച് നിര്‍മിച്ച ആന്റി വൈറസ് പാളി ഉള്‍പ്പെടുന്ന അഞ്ചു നിരകളാണുള്ളത് . ഇത്തരം മാസ്‌ക്കുകള്‍ വൈറസുകളെ നിര്‍ജീവമാക്കുകയും ഫില്‍റ്റര്‍ പാളികള്‍ തടഞ്ഞ വൈറസിനെ , ആന്റി വൈറസ് പാളി നശിപ്പിക്കുകയും ചെയ്യുമെന്ന് ഗവേഷക സംഘത്തിലെ അംഗം ഡോ.ഗാരെത്തു കേവ് പറഞ്ഞു.
.jpg)
നിലവിലെ പരമ്പരാഗത സര്‍ജിക്കല്‍ മാസ്‌കുകള്‍ വൈറസ് മനുഷ്യശരീരത്തിലേക്കു പ്രവേശിക്കുന്നതിനെയോ,പുറത്തു കടക്കുന്നതിനെയോ പ്രതിരോധിക്കായാണ് ചെയ്യുന്നത്. വൈറസിനെ നശിപ്പിക്കാന്‍ അവയ്ക്കു കഴിയില്ല. എന്നാല്‍ ആന്റി വൈറസ് ഫെയ്സ് മാസ്‌ക്കിന്റെ വശങ്ങളിലായി ബാരിയര്‍ ലെയര്‍ കൂടി ഉള്ളതിനാല്‍ ഇത് ധരിക്കുന്നവര്‍ക്കു മാത്രമല്ല ചുറ്റുമുള്ളവരെ കൂടി വൈറസില്‍ നിന്നും സംരക്ഷണം നല്‍കുമെന്നും അധികൃതര്‍ പറഞ്ഞു.
50 മാസ്‌ക്കുകളുടെ ഒരു ബോക്‌സിനു ഏകദേശം 10 ഡോളറിനു അടുത്താകും വില.
റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments