ഫിലഡല്‍ഫിയാ: ട്രൈസ്റ്റേറ്റ് കേരളാ ഫോറംകേരള ദിനാഘോഷം നവംബര്‍ 1, ഞായറാഴ്ച്ച വൈകുന്നേരം 4 മണിക്ക് അക്കിത്തം തിരുവരങ്ങില്‍ നടത്തും. എഴുത്തുകാരി മീനു എലിസബത്ത് കേരള ദിനാഘോഷ സന്ദേശം നല്‍കും. സ്റ്റേറ്റ് റെപ്രസെന്േറ്റിവ് ജാരെഡ് സോളമന് മുഖ്യാതിഥിയായിരിക്കും. "കേരളം നമുക്കു തറവാട്" എന്ന തീമില്‍ കേരള ദിനാഘോഷം ക്രമീകരിക്കും.
നോര്‍ത്ത് ഈസ്റ്റ് ഫിലഡല്‍ഫിയയിലെ ക്രൂസ്ടൗണിലുള്ള മയൂരാ റെസ്ട്രോന്റ് ഹാളില്‍ ക്ഷണിതാക്കള്‍ വിവിധ കേരള ദിനാഘോഷ കലായിനങ്ങള്‍ അവതരിപ്പിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനാല്‍ മയൂരാ റസ്ട്രോന്റ് ഹാളില്‍ 25 വ്യക്തികള്‍ക്കേ പാസ് നല്‍കുകയുള്ളൂ. സൂം, ഫെയ്സ് ബുക്ക് ലൈവ് സ്ട്രീമുകളില്‍ ഏവര്‍ക്കും പങ്കെടുക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ചെയര്മാന് സുമോദ് നെല്ലിക്കാല (2673228527), ഓണാഘോഷസമിതി ചെയര്മാന് അലക്സ് തോമസ് ( 2158505268) ജനറല്‍ സെക്രട്ടറി സാജന് വര്‍ഗീസ് (2159067118), ട്രഷറാര്‍ രാജന് സാമുവേല്‍ (2154351015).