Image

മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം 13 ലക്ഷം കടന്നു

Published on 25 September, 2020
മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം 13 ലക്ഷം കടന്നു


മുംബൈ: മഹാരാഷ്ട്രയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 13 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 17,794 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ  കോവിഡ് ബാധിതരുടെ ആകെ എണ്ണം 13,00,757 ആയി.  നിലവില്‍ 2,72,775 പേരാണ് ചികിത്സയിലുള്ളത്. 19,592 പേരാണ് 24 മണിക്കൂറിനിടെ രോഗമുക്തി നേടിയവരുടെ എണ്ണം 9,92,806 ആയി. 76.33 ശതമാനമാണ് സംസ്ഥാനത്തെ കോവിഡ് രോഗമുക്തി നിരക്ക്. 

കഴിഞ്ഞ 24 മണിക്കൂറിനിടെ 416 പേര്‍ കോവിഡ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടു. സംസ്ഥാനത്തെ കോവിഡ് മരണസംഖ്യ 34,761 ആയി. 2.67 ശതമാനമാണ് സംസ്ഥാനത്തെ കോവിഡ് മരണനിരക്കെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു. മഹാരാഷ്ട്ര പോലീസില്‍ മാത്രം ഇന്ന് 281 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 4 പേര്‍ മരണപ്പെട്ടു. സംസ്ഥാന പോലീസില്‍ ഇതുവരെ 22,269 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 239 പേര്‍ മരണപ്പെട്ടു. നിലവില്‍ 3319 പേരാണ് ചികിത്സയിലുള്ളത്. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക