ലണ്ടൻ: ബ്രിട്ടൻ രൂക്ഷമായ സാമ്പത്തിക മാന്ദ്യത്തിലായിക്കഴിഞ്ഞെന്ന് ചാൻസലർ ഋഷി സുനാക്. കോവിഡ് വ്യാപനമാണ് ഇതിനു കാരണമായതെന്നും സുനാകിൻറെ വിശദീകരണം.
ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിക്സ് (ഒഎൻഎസ്) പുറത്തുവിട്ട കണക്കുപ്രകാരം ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിലെ മൊത്തം ആഭ്യന്തര ഉത്പാദനം കഴിഞ്ഞ മൂന്നുമാസങ്ങളെ അപേക്ഷിച്ച് 2.2 ശതമാനം കുറഞ്ഞെന്നും ഇത് പതിനൊന്നുവർഷത്തിനിടെ ആദ്യമായി രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിലേക്കു തള്ളിവിടുന്നതിൻറെ സൂചനയാണെന്നും സുനാക് പറഞ്ഞു.
മോശമായ കാലമാണ് വരാനിരിക്കുന്നതെന്നും ഒട്ടേറെപ്പേർക്ക് ജോലി നഷ്ടപ്പെടുമെന്നും സുനാക് മുന്നറിയിപ്പ് നൽകി.
റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ