Image

ഗ്രീന്‍ കാര്‍ഡ് (നോവല്‍- അദ്ധ്യായം ഒന്ന്: തെക്കേമുറി)

Published on 12 August, 2020
ഗ്രീന്‍ കാര്‍ഡ് (നോവല്‍- അദ്ധ്യായം ഒന്ന്: തെക്കേമുറി)
അമേരിക്കയില്‍ സ്ഥിരജോലി ചെയ്യുന്നതും ചുരുങ്ങിയ അവധിക്ക് നാട്ടില്‍ വരുന്നതുമായ ക്രിസ്ത്യന്‍ യുവാവിന്്, 26 വയസ്സില്‍ താഴെ പ്രായമുള്ളതും കുലീനയും വെളുത്തതും, സുന്ദരിയും ബി, എസി. നേഴ്‌സിംഗ് പാസ്സായിട്ടുള്ളതുമായ പെണ്‍കുട്ടികളുടെ മാതാപിതാക്കളില്‍ നിന്നും സഭാവ്യത്യാസമെന്യേ വിവാഹാലോചനകള്‍ ക്ഷണിച്ചുകൊള്ളുന്നു. അയക്കേണ്ട ും വിലാസം, പോസ്റ്റ്‌ബോക്‌സ് നമ്പര്‍ 613, കോട്ടയം.
  “” പോസ്റ്റ് ബോക്‌സ് നമ്പര്‍ 613. ആറും മൂന്നും ഒന്‍പത് ഒന്നും പത്ത്. ഗുണമില്ല. ആറും നൂറും വാഴത്തില്ല.മൂന്ന് മുടിവാ ആകെ കൂട്ടിയാല്‍ പത്ത്. ഇരട്ടസംഖ്യ കൊള്ളത്തുമില്ല’’. ചാരുകസേരയില്‍ മലര്‍ന്നു കിടന്ന് മനോരമ വായിച്ചുകൊണ്ട ിരുന്ന മത്തായിച്ചന്‍ പേപ്പര്‍ മാറിലമര്‍ത്തി മുരണ്ടു.
 
“”എന്തോന്നാ മന്ഷ്യാ, നിങ്ങളീ മുറുമുറുക്കുന്നത്. എന്റെ ഒടയതമ്പുരാനെ! അറുപതായിട്ടില്ല ഇപ്പഴേ പൊറുപൊറുക്കാന്‍ തുടങ്ങി. ഈ കണക്കിന്് പത്തെഴുപതുവരെ ജീവിച്ചിരുന്നാല്‍ ബാക്കിയുള്ളവര്‍ക്ക് കിടക്കപ്പൊറുതിയുണ്ട ാവില്ലല്ലോ?’’ മത്തായിച്ചന്റെ സഹധര്‍മ്മിണിയായ അന്നാമ്മ പിറുപിറുത്തു.
  “”അന്നാമ്മേ. . . മത്തായിച്ചനോടു കളിക്കല്ലേ. പൊയ്‌ക്കോ അകത്ത് അതാ നിനക്ക് നല്ലത്. മത്തായിച്ചന്‍ ത െപട്ടാളനിയമം ഓര്‍മ്മിപ്പിച്ചു.
   ദ്രവിച്ച പല്ലും കറുത്ത മോണയും വെളുര്‍ക്കെ കാട്ടി അന്നാമ്മ അകത്തേക്കു് വലിഞ്ഞു.
  “”എടീ മോളേ റോസിലി. . . നീയിങ്ങു വന്നേ. ഇതൊന്നു വായിച്ചേ.’’
                     
റോസിലി  ഡാഡിയുടെ കയ്യില്‍ നിന്നും മനോരമ വാങ്ങി അറയുടെ വാതില്‍പ്പടിയില്‍ കയറിയിരുന്നു. ഓടിച്ചു നോക്കി .”” എന്തവാ വായിക്കേണ്ടത്?’’ പത്രം  തിരിച്ചും മറിച്ചും അവള്‍  നോക്കി. ചിലതിന്മേല്‍  കണ്ണി െകൃഷ്ണമണി അവളറിയാതെ ഉടക്കി. “”ഇന്നു വിവാഹിതരാകുന്നു’’ “”ഇന്നലെ വിവാഹിതരായി ഭ’ “”നാളെ വിവാഹിതരാകുന്നു’’ ചായങ്ങള്‍ പൂശി ചുവപ്പിച്ച ചുണ്ട ുമായി പൊതുജന അറിവിലേക്കായി പ്രസിദ്ധപ്പെടുത്തിയ പരസ്യമായി ചിലര്‍ നിലകൊള്ളുന്നു.   ഭവിവാഹിതരാകുന്നു’എന്നവര്‍തമ്മില്‍ ചെറിയൊരു വിടവുണ്ട ്.വിവാഹിതരായിയെന്നവരുടെയിടയില്‍ വിടവില്ല അവര്‍ തോളോടു തോളുരുമിതന്നെ ഇരിക്കുന്നു. അവര്‍ ആ ചെറിയ വിടവ് നികത്തിക്കഴിഞ്ഞിരിക്കുന്നു. അതി െപ്രസന്നത ആ മുഖങ്ങളില്‍ കാണാം. ചിരിക്കുന്ന മുഖം കാണുമ്പോള്‍ ചിരിക്കാന്ം കരയുന്ന മുഖം കാണുമ്പോള്‍ ദുഃഖം നടിക്കാന്ം ഉള്ള കഴിവിനെയാണല്ലോ.” മന്ഷ്യത്വം’ എന്നു വിശേഷിപ്പിക്കുന്നത്. റോസിലി ഇമവെട്ടാതെ ആ ഫോട്ടോകളില്‍ നോക്കിയിരുന്നു.
“” എന്തോന്നാടി ഈ സ്വപ്നം കാണുന്നത്? മത്തായിച്ചന്് കോപം പൊടിച്ചു വന്നു.

“”ഞാന്‍ നോക്കിയിട്ട് കണ്ട ില്ല’’ റോസിലി പത്രം മത്തായിച്ചന്റെ നേരേ നീട്ടി.
“”അതെങ്ങനെയാ? അക്ഷരമറിയാമെങ്കിലല്ലേ വായിക്കാനറിയൂ. കോളേജിലാണെന്നും പറഞ്ഞ്  അണിഞ്ഞൊരുങ്ങി പോയാല്‍ മതിയല്ലോ?’’ മത്തായിച്ചന്‍ പത്രം തിരിച്ചും മറിച്ചും നോക്കി.
 പ്രൈവറ്റ് ബസ്സിലെ മുട്ടിയുരുമ്മിയുള്ള യാത്രയും കോളേജ് പ്രാക്ട്രിക്കലിനിടയില്‍ കിട്ടിയ പ്രഫസറുടെ പ്രേമാഭ്യര്‍ത്ഥനയും, വെള്ളിയാഴ്ച ദിവസങ്ങളിലെ മാറ്റിനി കായലോരങ്ങള്‍, വി. ഐ,. പി. , നമുക്കു പാര്‍ക്കാന്‍ മുന്തിരി തോപ്പുകള്‍. ഇതു വല്ലതും ഈ ഡാഡിയുണ്ടേ ാ അറിയുന്നു. പല്ലുകൊണ്ട ് നഖത്തോട് പകവീട്ടി റോസിലി നിന്നു.
“”രാധാമാധവ കഥയറിഞ്ഞു
രാസകേളി സുഖമറിഞ്ഞു
കാമിനി നിന്നിലെ യൗവനം
കാളിന്ദിയായൊഴുകി പ്രേമ’’
“”അയ്യോ ചലചിത്രഗാനം’’ റോസിലി അകത്തേക്കോടി. “”ഒരു വരിപോലും വിടാതെ കാണാപ്പാഠം പഠിച്ചാട്ടെ.’’ മത്തായിച്ചന്‍ ആക്രോശിച്ചു
“”എന്നാ മത്തായിച്ചാ  ഒരു ബഹളം?’’ പതിവുപോലെ നാരയണപണിക്കര്‍ വലിഞ്ഞുകയറിവന്നു. വലിഞ്ഞു കയറി വരികയെന്നത് അവലക്ഷണമാണെങ്കിലും നാരായണപണിക്കര്‍ക്ക് ഈ ജന്മത്ത് വലിഞ്ഞുള്ള വരവ് ഒഴിവാക്കാന്‍ സാദ്ധ്യമല്ല . കാരണം ചെറുപ്പത്തിലേ സന്നിപാതജ്വരം പിടിപെട്ട് വലതുകാല്‍ അല്‍പ്പം പിശകിലാ. വളരെ ഗൗരപൂര്‍വ്വം പലപ്പോഴും പണിക്കര്‍ ശ്രദ്ധിക്കാറുണ്ടെ ങ്കിലും കാഴ്ചക്കാര്‍ക്ക് അപ്പോഴും ഒരുതരം വലിച്ചിലാ.
 
“”ഇരുന്നാട്ടെ പണിക്കരെ.’’മത്തായിച്ചന്‍ കസേര വലിച്ചിട്ടു .സ്വര്‍ണ്ണ മുത്തുമാലയും ചുവന്ന ചുണ്ട ും തറവാട്ടു മഹിമയാണെന്നു വിശ്വസിക്കുന്ന പണിക്കര്‍ വെറ്റില ചെല്ലത്തോട് കൈയ്യെത്തുമാറ് ദൂരത്തിലിരുന്നു.
“” എടോ പണിക്കരേ ഒരു കല്യാണാലോചന ഈ പത്രത്തിലുണ്ട ്. ഞാന്‍ അതേപ്പറ്റിയങ്ങനെ ആലോചിച്ചു കൊണ്ട ിരിക്കുകയായിരുന്നു. മുട്ടയിടുന്ന കോഴിക്കല്ലേ തുത്തിന്റെ വേദനയറിയൂ. . . കുട്ടികളെ ഇനിയും കുട്ടികളായി കണ്ട ിരുന്നാല്‍ ആരുമറിയാതെ നമ്മള്‍ ചിലപ്പോള്‍ മുത്തശ്ശനായി മാറും. മത്തായിച്ചന് വീര്‍പ്പു മുട്ടി
“”കാലം കലിയുഗമാണു മത്തായിച്ചാ
അശ്വപ്‌ളവഞ്ചാം ബുധഗര്‍ജ്ജിതഞ്ചാ:  
സ്ത്രീണാഞ്ചചിത്തം പുരുഷ സൗഭാഗ്യം.
 
കുതിരച്ചാട്ടം ഇടിവെട്ടല്‍ സ്ത്രീഹൃദയം പുരുഷ ഭാഗ്യം ഇതൊന്നും ദേവന്മാര്‍ക്കു പോലും നിശ്ചയമില്ല എന്നാണ് നീതിസാരം. എന്താണെന്നുവച്ചല്‍ ഭാരം തീര്‍ത്തു വിട്” നീറ്റുപാക്കിന്റെ തോടുവലിച്ചുരിച്ചുകൊണ്ടു നാരായണ പണിക്കര്‍ തട്ടിവിട്ടു.
 “” എന്തോന്നാ പണിക്കരേ ഇതത്ര എളുപ്പമുള്ള കാര്യമാണോ? കുടുഃബം നോക്കണം, സഭ നോക്കണം, വിദ്യാഭ്യാസം വേണം, സുന്ദരനായിരിക്കണം എന്നുവേണ്ട  എല്ലാമാകുമ്പോള്‍ പിന്നെ വലിയൊരു തുകയും വേണം. എന്റെ ആകെയുള്ള സമ്പാദ്യം കൊണ്ട ് സുനന്ദയെ പറഞ്ഞുവിടാം പക്ഷേ ബാക്കി രണ്ടെ ണ്ണം കൂടി ഗതിപിടിക്കാന്ള്ള ഒരു മാര്‍ഗത്തില്‍ സുനന്ദ ചെന്നെത്തിയെങ്കിലേ നമുക്ക് ഗതിയുണ്ട ാവൂ പണിക്കരേ? സര്‍ക്കാരോഫിസിലെ ശിപായിയായി ജോലി ചെയ്‌തെനിക്കു കിട്ടിയ തുച്ഛമായ വരുമാനം കൊണ്ട ് ഇംക്ഷീഷ് മീഡിയത്തിലാണ് ഞാന്‍ സുനന്ദയെ പഠിപ്പിച്ചത്. അതുകൊണ്ടെ ന്ത്? എല്ലാ ക്ലാസ്സിലും ഫസ്റ്റ് ക്ലാസ്സോടുകൂടി അവള്‍ പാസായി. നേഴ്‌സിംഗിന് ഫസ്റ്റ് ക്ലാസ്സ്, അങ്ങനെ മെഡിക്കല്‍ കോളേജില്‍ റ്റിയൂട്ടറായി’’.
 ഉം. . . . മത്തായിച്ചന്റെ സംസാരം പണിക്കര്‍ മൂളികേട്ടു
 “” റോസിലി ബി. എ. സി. ക്ക് ഇത് രണ്ട ാം വര്‍ഷമാ. ജോളിയാണെങ്കില്‍ പ്രീഡിഗ്രി ഒന്നാം വര്‍ഷം പതിനൊന്നു വാദ്യവും ചെണ്ട ക്കീഴിലല്ലേ പണിക്കരേ, പെന്‍ഷന്‍ മാത്രം. ഭ’ മത്തായിച്ചന്‍ നെടുവീര്‍പ്പെട്ടു.
“”താനാ ആലോചനയൊന്നു വായിച്ചേ കേള്‍ക്കട്ടെ പണിക്കര്‍ ജിജ്ഞാസ പൂണ്ട ു.
  “” അമേരിക്കയില്‍ സ്ഥിരജോലിയുള്ളതും ചുരുങ്ങിയ അവധിക്ക് നാട്ടില്‍ വരുന്നതുമായ ക്രിസ്ത്യന്‍ യുവാവിന്് 26 വയസ്സില്‍ താഴെ പ്രായമുള്ളതും  കുലീനയും, വെളുത്തതും, സുന്ദരിയും ബി. എസി. നേഴ്‌സിംഗ് പാസ്സായിട്ടുള്ളതുമായ പെണ്‍കുട്ടികളുടെ മാതാപിതാക്കളില്‍ നിന്ന് സഭാ വ്യത്യാസമന്യേ വിവാഹാലോചനകള്‍ ക്ഷണിച്ചു കൊള്ളുന്നു.
  “”തെറ്റില്ല മത്തായിച്ചാ. ചോദിച്ചിരിക്കുന്ന സകല യോഗ്യതകളും നമ്മുടെ പെണ്‍കുട്ടിക്കുണ്ട ്. പക്ഷേ ഒരു സംശയം?
“” എന്താ?’’ മത്തായിച്ചന്‍ ചോദിച്ചു.
  “”അത് സ്ഥിരജോലി, ചുരുങ്ങിയ അവധി ഈ രണ്ട ു യോഗ്യതകളെ ചെറുക്കന്് പറയാന്ള്ളു. അന്വേഷിക്കണം. വിശദമായിതന്നെ അന്വേഷിക്കണം. കാലം കലിയുഗമാ. . . . ഭ’ നാരായണ പണിക്കര്‍ താംബൂലനീര്‍ മുറ്റത്തേക്കു നീട്ടി തുപ്പി.
 
കാലം പോയ പോക്ക്. കുറത്തിയാട്ട് കിടക്കുന്ന കൊച്ചു വള്ളോനേ കോഴിക്കോട്ടുകാരി കറമ്പി ജാനകിക്ക് കൂട്ടികൊടുക്കുന്നത് പത്രക്കാര്‍ എങ്ങനെ ഗുണം വരാനാണ്? നമ്മുടെ ചെറുപ്പകാലത്ത് ഈ കല്യാണമൊക്കെ എന്തായിരുന്നു. ചെറുക്കന്‍ കൂട്ടര്‍ വന്ന് പെണ്ണിനെ കണ്ട ് ഇഷ്ടപ്പെട്ട് നാളുപൊരുത്തം കുടുഃബ പൊരുത്തം ആളുപൊരുത്തം ഇതെല്ലാം നോക്കി തമ്മില്‍ തമ്മില്‍ അറിയുന്ന കുടുഃബക്കാര്‍ ബന്ധുത ചേരുന്നതിന് പകരം ഇന്നിപ്പോള്‍ ലേലത്തിന് വച്ചിരിക്കുന്ന ആഞ്ഞിലിതടി പോലെയും വില്‍പ്പനക്കിട്ടിരിക്കുന്ന വസ്തുക്കള്‍ പോലെയും ഒരു പരസ്യം. കാലം കലിയുഗം. പരസ്യം നോക്കി പോയ നമ്മുടെ ഇല്ലത്തെ കൊച്ചു നമ്പൂതിരിക്കു പറ്റിയ അമളിയറിഞ്ഞോ? നല്ല പൊന്‍ കുടം പോലത്തെ പെണ്ണിനെ അങ്ങു വടക്കേങ്ങാട്ട്  കെട്ടിച്ചു. ആ കൊച്ചിനാണെങ്കില്‍ അവളുടെ അമ്മാവന്റെ മകന്‍ ഗോപിയോട് സ്‌നേഹമായിരുന്നു. അളിയന്മാര്‍ തമ്മിലുള്ള പക പോക്കി പരസ്യം നോക്കി പോയി വക്കീലാണന്നോ, ബാറിലാണെന്നോ, യൂണിയന്‍ നേതാവാണെന്നോ എന്തൊക്കെയോ പറഞ്ഞു കെട്ടിച്ചു. ഒടുക്കം അവള്‍ പെട്ടിയും പ്രമാണവും എടുത്തുകൊണ്ട ് മുപ്പതാം പക്കം ഇങ്ങെത്തി. അയാള് ഇരുപത്തിനാല് മണിക്കൂറും ബാറിലാണെന്ന് ആ കൊച്ച് ഞങ്ങടെ പങ്കജാക്ഷിയോട് പറഞ്ഞു.’’
“” അതിനെന്താ? അതു നല്ലകാര്യമല്ലേ  “മത്തായിച്ചന്‍ ചോദിച്ചു.
  “” എന്തോന്നാ നല്ല കാര്യം! എടോ മത്തായിച്ചാ ഈ ബാറെന്നു പറഞ്ഞാല്‍ മദ്യഷാപ്പെന്നര്‍ത്ഥം. ഈ അളിഞ്ഞ സ്പിരിറ്റെല്ലാം കൂടി കേറ്റിയേച്ച് വരുന്നവന്റെ കൂടെ ഇക്കാലത്ത് ആരാ കിടക്കുന്നത്  മന്ഷ്യന്് വീറും വൃത്തിയും വേണ്ടേ ?
 “മദ്യം വിദ്വാന്ഭൂഷണം
പരവീഡയ്‌ക്കോട ശരണം”. പണിക്കര്‍ ഉപസംഹരിച്ചു

“” പണിക്കരേ! വളരെ ബുദ്ധിപൂര്‍വ്വം ചമച്ചെടുത്ത ആചാരങ്ങളാണ് നിങ്ങളുടേത്.” ഉടഞ്ഞാലും പാത്തിയില്‍ കിടക്കെട്ടെ ഭ എന്ന പ്രമാണം  എറണാകുളംകാരിയെ  തിരുവനന്തപുരംകാരന്‍ എന്തോര്‍ത്തിട്ടാ താലിചാര്‍ത്തുന്നത്. യൗവനതിമിര്‍പ്പിന് തീറാധാരം തീര്‍ക്കുന്നവര്‍ക്ക് ഭര്‍ത്താവിന്റെ മാതാപിതാക്കളോടോ ബന്ധുക്കളടോ എന്താണ് കടപ്പാട്? അതിനേക്കാള്‍ എത്രയോ ഭേദം അമ്മായിയുടെ മകള്‍ക്ക് അമ്മാവന്റെ മകന്‍ താലിചാര്‍ത്തുന്നത്. കൗമാര മോഹങ്ങളെ നിര്‍വൃതിയൂട്ടുവാന്‍ തുറക്കപ്പെട്ട കവാടങ്ങളല്ലേ ആ ബന്ധങ്ങള്‍. തമ്മിലറിയാന്ം തന്നിലേക്കടുപ്പിക്കാന്ം മറ്റൊന്നിനോടടുക്കാന്ം എല്ലാം തുറന്നിട്ടിരിക്കുന്ന വഴി “മത്തായിച്ചന്‍ തന്റെ അഭിപ്രായം വെളിപ്പെടുത്തി.
 
“”അതൊക്കെ അക്കാലത്ത്. അന്ന് തറവാട്ടില്‍ ധനവും ഐശ്വര്യവും നിലനിന്നിരുന്നപ്പോള്‍ ജനസംഖ്യ കുറവായിരുന്ന പുരാതന കാലത്ത് ഉതിര്‍ന്നു വന്ന പ്രമാണങ്ങളല്ലേ മത്തായിച്ചാ അതൊക്ക. എന്നാല്‍ ഇന്ന് വിവാഹമെന്നത് രക്ഷ പിടിക്കാന്ള്ള ഏകമാര്‍ഗമായിപരിണമിച്ചു പോയി. തൊഴിലില്ലാതെ വായില്‍ നോക്കി നടക്കുന്നവന്‍ വിവാഹമെന്ന പ്രക്രിയയിലൂടെ ഉപജീവനത്തിന്് ഒരു മാര്‍ഗം ഒപ്പിച്ചെടുക്കും. തനിക്കു യോജിക്കുന്ന ഒരു പെണ്ണുമായിട്ടുള്ള കുടുഃബ ജീവിതമെന്നതിനേക്കാള്‍ പ്രാധാധ്യം എന്തു വിലക്ഷണയാണെങ്കിലും വേണ്ട ില്ല ഭാവിജീവിതത്തിന്തകുന്ന ആ ധനാഗമനമാര്‍ക്ഷമായിരിക്കണമെന്ന ഏക ചിന്ത. മാത്രമോ വിദ്യാഭ്യാസത്തിന്റെ പേരില്‍, സ്വയം തൊഴിലിന്റെ പേരില്‍, പയറ്റിതെളിഞ്ഞ് അരങ്ങേറ്റങ്ങളെല്ലാം കഴിഞ്ഞ് കൂവിതെളിഞ്ഞ് അന്ത്യവിശ്രമത്തിനായി ചമക്കപ്പെടുന്ന ഒരു വിശ്രമ വേദിപോലെ അല്‍പ്പം ശാന്തമായി ഇനിയെങ്കിലും കഴിയാന്ള്ള ഒരു പ്രത്യേക  ബന്ധം സ്ഥാപിക്കല്‍ എന്നതല്ലേ ശരി? കാലം കലിയുഗം. ശരിയല്ലേ മത്തായിച്ചാ “പണിക്കര്‍ ചോദിച്ചു.

“” എന്താ ചെയ്യുക? കാലം കലങ്ങി മറിയുന്നു അതില്‍ ഒരു  കരിയില പോലെ നമ്മളും ഒഴുകുന്നു. ശാന്തമായി ഒഴുകിതുടങ്ങുന്ന പുഴയും അലറിയടക്കുന്ന തിരമാലകളില്‍ അലിഞ്ഞു ചേരുകയല്ലേ പണിക്കരേ? ചിന്തിച്ചാല്‍ ഒരന്തോമില്ല. ചിന്തിച്ചില്ലെങ്കില്‍ ഒരു കുന്തോമില്ല. അത്രതന്നെ’’ മത്തായിച്ചന്‍ ശംഖുമാര്‍ക്കിന്റെ കുത്തഴിച്ചുകുത്തി. “” മത്തായിച്ചാ നമ്മുടെ മാകിളിമുറ്റത്ത് അവറാച്ചന്റെ മകന്‍ അമേരിക്കയില്‍ നിന്നെത്തിയിട്ടുണ്ട ്. അയാളോടു ചോദിച്ചാല്‍ അമേരിക്കക്കാരുടെ തനിരൂപം നമുക്കു മനസ്സിലാക്കാം. അയാള്‍ ഉലകം ചുറ്റി പടമടങ്ങിയെത്തിയതാ. എന്തൊരു ജന്മമാണപ്പാ? രാജകീയ യോഗമല്ലേ? ഒരോരുത്തനൊക്കെ പേര്‍ഷ്യക്കും അമേരിക്കക്കും പോയാല്‍ പൂച്ച കാടു കയറിയതുപോലെയാ. പിന്നെ പാക്കാന്‍ ആയെന്നു വയ്പ്പ്. പോകുമ്പോള്‍ ചൊവ്വേ നേരേ കണ്ടേ ാണം  ഇയാളങ്ങനെയാണോ? എപ്പോള്‍ നോക്കിയാലും ഈ നാട്ടിലുണ്ട ് മാത്രമോ അയാളു് കത്തിച്ചു കളയുന്ന പെട്രോളിന്റെ കാശ് സമ്പാദിച്ചിരുന്നെങ്കില്‍. . . ഭ’ നാരായണപണിക്കര്‍ വിസ്മയം പൂണ്ടു.

“” പണിക്കരേ! സമ്പാദിപ്പാന്ള്ള യോഗം അനേകര്‍ക്കും. ഉണ്ട ് എന്നാല്‍ അന്ഭവിക്കാന്ള്ള യോഗം എല്ലാവര്‍ക്കുമില്ല.്. ഞങ്ങളുടെ വേദ പുസ്തകം പറയുന്നതെന്താണെന്നറിയാമോ? ദൈവം നീതിമാന്് ഉറക്കത്തിലും കൊടുക്കുന്നു ദുഷ്ടനോ സമ്പാദിപ്പാന്ള്ള കഷ്ടപ്പാടു കൊടുക്കുന്നു. ഒരുവന്‍ സമ്പാദിക്കുന്നു. മറ്റൊരുവന്‍ അതന്ഭവിക്കുന്നു. എല്ലാം മായയത്രേ. ലക്ഷ പ്രഭു ലക്ഷം വീട്ടില്‍ താമസിക്കുന്നവനേക്കാള്‍ മോശമായി കടന്നു പോകുന്നത് നമ്മള്‍ കാണുന്നില്ലേ പണിക്കരേ’’ മത്തായിച്ചന്‍ ചോദിച്ചു.
“” അതു ശരിയാ, എല്ലാറ്റിന്ം ഒരു യോഗം വേണം. തലേവര മാറ്റിയാല്‍ മാറുമോ?’’ നാരായണ പണിക്കര്‍ വലിഞ്ഞെഴുന്നേറ്റു.

“” എന്നാല്‍ വാ നമുക്കങ്ങോട്ടുപോകാം. ഭ’ പോകുംമുന്‍പേ വഴി മദ്ധ്യേ വായ്‌ക്കൊരു ജോലി നല്‍കുന്നതിലേക്കായി പണിക്കര്‍ ധൃതികൂട്ടി.
“”നല്ല രസികന്‍ പാക്ക്. ഭ’പണിക്കര്‍  അഭിപ്രായപ്പെട്ടു.
“”വെറ്റില ഞാറുവാലിയ കൊണം വന്ന വറവിന്് എന്റെ  തുളസിക്കൊടി ഉണങ്ങിപ്പോയി. ഈ കൊണം വരാത്ത നാട്ടില്‍ മഴയില്ല, വെള്ളോമില്ല’’. മത്തായിച്ചന്‍ വെറ്റില കൊടിയെയോര്‍ത്ത് നാടിനെ ശപിച്ചു.
 രണ്ട ാം മുണ്ട ും തോളിലിട്ട് മുറ്റത്തേക്ക് എടുത്തു ചാടിയ മത്തായിച്ചന്റെ പിറകെ നാരായണപണിക്കര്‍ വലിഞ്ഞിറങ്ങി.
 “”മത്തായിച്ചാ, ആ അവറാച്ചന്‍ അവിടെ ഉണ്ടെ ങ്കില്‍ നല്ല പുളിച്ച നാലെണ്ണം ഞാന്‍ കേള്‍ക്കേണ്ട ിവരും. അതൊന്നും കേട്ട് മത്തായിച്ചന്‍ പേടിക്കരുത്. ഞങ്ങള് ഒന്നാം ക്ലാസ്സ് മുതല്‍ ഒന്നിച്ചു പഠിച്ചതാ.പള്ളിക്കൂടത്തില്‍ തുടങ്ങിയ ഞങ്ങളുടെ ആ സ്‌നേഹം ഇന്നുവരെയും നിലനില്‍ക്കുന്നു.”
 അതിരുകളെല്ലാം നാട്ടുവഴികളാക്കി പൊതുജനം യഥേഷ്ഠം വിഹരിക്കുന്ന പാതയിലൂടെ ഇരുവരും നടന്നു.
മത്തായിച്ചന്ം പണിക്കരും കൂടി പടികടന്നു ചെല്ലുമ്പോള്‍ അവറാച്ചന്‍ പശുതൊഴുത്തില്‍ നിന്ന് ഉച്ചക്കറവയുമായി ഇറങ്ങിവന്നു.

“”എന്താ പണിക്കരേ, “ചട്ടോ’ന്നു വരുന്നത്?’’ അവറാച്ചന്‍ ചോദിച്ചു.
 “”തന്റെ കൊണംവന്ന മോന്ത ഒന്നു കാണാമെന്നു കരുതിയാ! പണിക്കര്‍ തിരിച്ചടിച്ചു.
 “”എന്നാ ചൊവ്വേ കണ്ടേ ാ.’’ അവറാച്ചന്‍ പുറം തിരിഞ്ഞു നിന്നു.
പശുതൊഴുത്തിന്റെ വാതില്‍ക്കര്‍ തഴച്ചുനില്‍ക്കുന്ന നാരകം പണിക്കരുടെ കണ്ണില്‍ പെട്ടു. പണ്ട ത്തെ രാജസംസാരം പണിക്കര്‍ ഓര്‍ത്തു..
 “”എടോ ഇതു വടുക പുളിയാണെടോ? പണിക്കര്‍ ചോദിച്ചു.
“”എടോ!  പണിക്കരേ! ഞാനിതു പണ്ട ാരിക്കുന്നേന്നു കൊണ്ട ുവച്ചതാ.’’ അവറാച്ചന്‍ വിട്ടില്ല.
“”മത്തായിച്ചാ! ഇയാളോടൊപ്പമുള്ള ഈ നടപ്പ് അത്ര പറ്റുകേല! അവറാച്ചന്‍ ഓര്‍മ്മിപ്പിച്ചു.
  “”അതെന്താ?’’ മത്തായിച്ചന്‍ ചോദിച്ചു.
 “”ഇടഞ്ചേരി നായരും കോഞ്ഞാട്ടചുട്ടും വഴിയിലിട്ടു ചതിക്കുമെന്നാ പ്രമാണം.’’
  അവറാച്ചന്റെ ഉത്തരം കേട്ട മത്തായിച്ചന്‍ ചിരിച്ചു.
“”എടോ! പന്തീരാണ്ട ുകാലം കൂടെ കിടന്നിട്ടും മുമ്പിലാണോ, പുറകിലാണോ കുടുമ്മിയെന്നറിയാത്ത തന്നോട് എന്തോ പറയാനാ? പണിക്കര്‍ തിരിച്ചടിച്ചു.
“”എന്തായാലും വന്ന കാലേല്‍ നില്‍ക്കാതെ അകത്തോട്ടെ കേറിയിരുന്നാട്ടെ! മൂവരുകൂടി തിണ്ണയിലേക്കു കയറി.
“”എന്താ പണിക്കരെ വെയിലോടെ? അവറാച്ചന്റെ മകന്‍ തിരക്കി.
 “”ദേശം കണ്ട  നിങ്ങളോടുകൂടി ലേശം സമയം ചിലവഴിച്ചാല്‍ അതൊരു പ്രയോജനമാ. കാണാന്‍ കഴിയാത്ത കാര്യത്തെപ്പറ്റി കേള്‍ക്കാമല്ലോയെന്നു കരുതി.’’
 “”അതിനെന്താ! എന്താണെങ്കിലും ചോദിച്ചോളൂ’’ കാര്യങ്ങള്‍ ഇങ്ങനെ തുടങ്ങാന്ള്ള തുടക്കത്തിലെത്തി നില്‍ക്കവേ അവറാച്ചന്‍ അടുക്കളയില്‍ നിന്നും ഇറങ്ങിവന്നു.
“”എടാ മോനേ  
സ്‌നാനമശ്വം ഗജം മത്തം
വൃഷഭം കാമ മോഹിതം
ശുദ്രനക്ഷര സംയുക്തം
ദൂരവേ പരിവര്‍ജ്ഞനയേല്‍
പശുവിന്‍ പുറകില്‍ നില്‍ക്കുന്ന കാളയേയും മത്തിളകിയ ആനയേയും കുളിച്ചു വരുന്ന കുതിരയേയും അക്ഷരാഭ്യാസം ചെയ്ത നായരേയും വളരെ സൂക്ഷിക്കണമെന്നാ നീതിസാരം” അവറാച്ചന്‍ മകനെ ഓര്‍മ്മിപ്പിച്ചു.
 
“”തന്റെ കൊണം വന്നൊരു നീതിസാരം. മുറുക്കാന്‍ ചെല്ലം എടുത്തോണ്ട ് വാടോ! പണിക്കര്‍ക്ക് ദേഷ്യം വന്നു.
 
വാഴപ്പോളക്കിടയില്‍ നിന്നും വാടാത്ത വെറ്റിലയുമായി അവറാച്ചന്‍ എത്തിയപ്പോഴേക്കും പാക്കിന്റെ തോടുരിഞ്ഞ് ചിരണ്ട ി വൃത്തിയാക്കി പണിക്കര്‍ കൂട്ടുകാരന് വേണ്ട ി  ഇടികല്ലില്‍ വച്ച് ഇടിച്ചു തുടങ്ങി.
“” കുഞ്ഞേ! എന്റെ മോള്‍ സുനന്ദയെ കെട്ടിച്ചയക്കണമെന്നാരാഗ്രഹം എനിക്ക്. അത് എങ്ങനെയുള്ളവനെകൊണ്ട ് ആയിരക്കണമെന്നൊന്നും എനിക്കങ്ങോട്ടൊരു രൂപം കിട്ടുന്നില്ല. ഇക്കാലത്ത് നഴ്‌സുമാരെല്ലാം പേര്‍ഷ്യയിലും അമേരിക്കയിലുമല്ലേ പോകുന്നത്. അപ്പോള്‍ അതൊക്കെ കണ്ട  നിങ്ങളോടൊക്കെ ഒന്നു ചോദിച്ച് വല്ലതും ചെയ്യാമെന്നു കരുതി.’’ മത്തായിച്ചന്‍ വിഷയം അവതരിപ്പിച്ചു.
“”അത് നല്ല കാര്യമല്ലേ മത്തായിച്ചാ? അമേരിക്കയ്ക്ക് വിട്ടാല്‍ പണമുണ്ട ാകും. ഗള്‍ഫിലായാലും തരക്കേടില്ല. പിന്നെ ഒരു കാര്യം ഇക്കാലത്ത് ശ്രദ്ധിക്കണം. തണ്ട ീം തരോമായിരിക്കണം പെണ്ണും ചെറുക്കന്ം. അല്ലായെങ്കില്‍ പിന്നീടതു വലിയ പ്രശ്‌നങ്ങളെ സൃഷ്ടിക്കും. കാരണം അവര്‍ ചെന്നു പെടുന്നത് അന്യനാട്ടില്‍. പിടിച്ചു നില്‍ക്കാന്‍ വേണ്ട ി അന്യനെ ഭാഷയുടെ പേരില്‍ സ്വന്തക്കാരനായി കരുതുമ്പോള്‍ തോളിലിരുന്നുകൊണ്ട ്  കാതു തിന്നു പരിചയമുള്ള മലയാളിയായിരിക്കും എടുത്തുചാടി സഹായിക്കാനെത്തുന്നത്. ആത്മീകതയുടെ മൂടുപടം അണിഞ്ഞ് ആത്മാര്‍ത്ഥതയുടെ പരിവേഷത്തില്‍ അവര്‍ എത്തും. അവസാനം കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ച് ഇല്ലാതാകും എന്നു പറഞ്ഞാല്‍ കുടുഃബഛിദ്രംഫലം. ഇപ്പോള്‍ ബി. എസി. നഴ്‌സിന്് മാത്രം തേടി അനേകര്‍ ഓടിയെത്തുന്നുണ്ട ്. തീരെക്കുറഞ്ഞത് അവരുടെ വിദ്യാഭ്യാസ യോഗ്യതയെങ്കിലും നമ്മള്‍ അന്വേഷിച്ചിരിക്കണം.’’

 “”ഇതു കണ്ടേ ാ ഇതു നോക്കിക്കേ? മത്തായിച്ചന്‍ പത്ര പരസ്യം നിവര്‍ത്തികാട്ടി.
“”അമേരിക്കയില്‍ സ്ഥിര ജോലിയുള്ളതും ചുരുങ്ങിയ അവധിക്ക് നാട്ടില്‍ വരുന്നതുമായ ക്രിസ്ത്യന്‍ യുവാവിന്്  
“”മത്തായിച്ചേട്ട! ഈ “സ്ഥിരജോലി ഭഎന്നതിനെപ്പറ്റി ഒരു കാര്യം ഞാന്‍ പറയാം. അങ്ങനെയൊന്ന് അമേരിക്കയില്‍ ഇല്ല. അവിടെ ആരുടെയും ജോലി സ്ഥിരമല്ല. “സ്ഥിരതാമസം’ അമേരിക്കയിലെന്നര്‍ത്ഥമാക്കിയാല്‍ മതി. പിന്നെ ഇമിഗ്രന്റ് വീസാ അഥവാ ഗ്രീന്‍കാര്‍ഡ്  എന്നതു് വെറും “”കുടിയേറ്റാന്വാദം’’ എന്ന മലയാളപദത്തില്‍ ഒതുക്കി നിര്‍ത്താം. എന്നാല്‍ അതും  നിസ്സാരകാര്യമല്ല. പക്ഷേ വിധിയില്ലാത്തവന്് നിധി കിട്ടിയാലെന്തു പ്രയോജനമാ?’’

“”അപ്പോള്‍ ജോലിയുടെ കാര്യം അങ്ങനെയാണ്! അല്ലേ?’’ മത്തായിച്ചന്‍ നെടുവീര്‍പ്പിട്ടു.
“”അതേ അങ്ങനെതന്നെ! എന്നാല്‍ എല്ലാവര്‍ക്കും ജോലിയുണ്ട ്. ആ ജോലികള്‍ എന്തൊക്കെയാണ്ന്നു് മനസ്സിലാക്കി തുരുന്നതിനേക്കാള്‍ എളുപ്പം അതേപ്പറ്റി ഒരു പുസ്തകം എഴുതുകയായിരിക്കും. ചുരുക്കി ചില കാര്യങ്ങള്‍ ഞാന്‍ പറയാം. ഗള്‍ഫ് രാജ്യത്തിലെ കാര്യങ്ങളെപ്പറ്റി നിങ്ങള്‍ കേട്ടിട്ടില്ലേ? നമ്മുടെ കൊല്ലന്‍ കിട്ടന്ം ഗള്‍ഫിലല്ലേ? അയാളുടെ പണി ഉളി തേപ്പ് തന്നെ. കല്ലന്‍ കുട്ടപ്പന്‍ അവന്ം കട്ട കെട്ടുതന്നെ. എന്നാല്‍ അവരുടെ കൂടെ തന്നെ പോയ മേലേടത്ത് ഗോപി , കീഴേത്തു രാജന്‍ ഇങ്ങനെ കുറെ കുലതൊഴിലില്ലാത്ത മേലാന്മാര്‍ ഉണ്ട ല്ലോ. അവര്‍ക്കൊക്കെ മിക്കവാറും ഒരുപോലുള്ള ജോലിയാ. അതായത് ചുമട് ചുമക്കുക., തൂത്തുവാരുക, സിമന്റ് കുഴയ്ക്കുക ഇങ്ങനെയുള്ള ജോലി. അമേരിക്കയില്‍ പോയവര്‍ക്കും ഉണ്ട ് ഇത്തരം തൊഴിലുകള്‍. പക്ഷേ പേരു വേറെയാ. അതായത് ഇവിടുത്തെ അരിവെയ്പ്പുകാരന്‍ അവിടുത്തെ ഹാംബര്‍ഗര്‍ മെയ്ക്കറാ. കൊല്ലപ്പണി ചെയ്യുന്നവന്‍ മെക്കാനിക്കാ ചുമടുചുമക്കുന്നവന്ം ഉണ്ട ്.നടുറോഡിലല്ല, കമ്പനിക്കകത്ത്. അതായത് വെയര്‍ഹൗസ് ഹെല്‍പ്പര്‍. ഷിപ്പിംഗ് ആന്റ് റിസീവിംഗ്. ഇങ്ങനെയുള്ള പേരുകള്‍ കേള്‍ക്കുമ്പോള്‍ ഭയപ്പെടാതെ ഒരു കാര്യം ചോദിക്കണം. ഈ നാട് വിടുന്നതിന് മുമ്പുള്ള വിദ്യാഭ്യാസം. കാരണം തൊഴിലെന്തായാലും ജീവിക്കത്തക്ക വിവരമുള്ളതാണോയെന്ന് അതിനാലറിയാം. അമേരിക്കയില്‍ പണം ഉണ്ട ാക്കാന്‍ യാതൊരു വിവരവും വേണ്ട . തലേവര ശരിയാണോ! അതുമതി.
“”അല്ല കുഞ്ഞേ ഈ ഉന്നത നിലയിലുള്ള ജോലികളാണോ? പണിക്കര്‍ ജിജ്ഞാസ പൂണ്ട ു.
“”അമേരിക്കയില്‍ വൈറ്റ് ഹൗസിനകത്തു വരെ മലയാളിയുണ്ട ്. നല്ലനിലയില്‍ . ഡോക്ടര്‍മാരാണെങ്കില്‍ വളരെ ഉന്നത നിലയിലുണ്ട ്, വക്കീലന്മാര്‍ പ്രൊഫസറന്മാര്‍ ഇങ്ങനെ നല്ലനിലകളിലനവധിയുണ്ട ്’’
“”അമ്മാവന്‍ ആനകയറിയാല്‍ അനിന്തരവന്റെ മറ്റിടത്ത് തഴമ്പ് കാണുകേലല്ലോ’’ പണിക്കര്‍ ഊരിച്ചിരിച്ചു.
 “”ശരിയാ പണിക്കരേ! ഈ സിറ്റിസണ്‍ഷിപ്പിന്റെ മറവില്‍ വന്ന ഒരു പുതുതലമുറ അവിടെ ഉണ്ട ് അവരാണ് ഈ പത്രപരസ്യവുമായി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ഉന്നത ബിരുദധാരികള്‍ പലരും ഈ പരസ്യത്തില്‍ കുടുങ്ങി ഇന്നവിടെയുണ്ട ്. പിന്നെ ആ നാട്ടില്‍ ചുരുക്കി പറഞ്ഞാല്‍ ഒരു ഏകാന്തതയാ.! ആദ്യം കുറെ നഴ്‌സുമാര്‍ . പിന്നെ അവരുടെ പിന്നാലെ കുറെ പട്ടാളം. പിന്നെ അവരെ ചുറ്റിപ്പറ്റി ഒരു കുടിയേറ്റം ഇതിനിടയില്‍ കുറെ സുവിശേഷം. പിന്നെ അല്‍പ്പം ഉപരിപഠനം. ചേനയ്ക്ക് വിത്തു പൊട്ടും പോലെ കുറെ വിത്തുകളും. അഴികളില്ലാത്ത ജയിലിന്ള്ളില്‍ വിലങ്ങുകളില്ലാത്ത തടവുകാരെപ്പോലെ കഴിയുകയാണെല്ലാവരും. വാദ്യമേളക്കാര്‍ തമ്മില്‍ മത്സരം ആരെടാ വലിയവന്‍? അതൊക്കെ പോകട്ടെ മത്തായിചേട്ടാ ഈ ചുരുങ്ങിയ അവധി ദീര്‍ഘിപ്പിക്കാന്‍ സാദ്ധ്യതയുണ്ട ്. പിന്നെ സഭാ വ്യത്യാസമില്ലായെന്ന ഈ ആദര്‍ശധീരത ഒരുതരം വിലാഞ്ഞിലിന്റെ സ്വഭാവമാ.’’
“ഭഅതെന്താ കുഞ്ഞേ .’’ മത്തായിച്ചന്‍ ഒന്നിളകിയിരുന്നു.
  “”അതോ? പാസ്റ്ററുടെ കത്തും അച്ചന്റെ കുറിയും കൈയ്യില്‍ കാണും എന്നതു തന്നെ. എന്തെങ്കിലും ഒരു കുന്തിനാണ്ട ം ഇല്ലാതെ ഇവിടെ കല്യാണം നടക്കുമോ. ഇല്ല. അപ്പോള്‍ ഉപദേശത്തിന്റെ അടിസ്ഥാനമിളക്കി യോനാണീ കത്തും കുറിയുമായി വരുന്നതു.് മീനിനെ കാണുമ്പോള്‍ വാല് കാണിക്കും. പാമ്പിനെ കാണുമ്പോള്‍ തല കാണിക്കും.’’
 “”അതെങ്ങനെയാ കുഞ്ഞേ ഈ കത്തും കുറിയും കിട്ടുന്നത്. ഭ’ മത്തായിച്ചന്‍ ചോദിച്ചു.
 “”അതാണോ പ്രയാസം? അമേരിക്കയിലെ സഭാ വിശ്വാസം ഒരുതരം അവിയലു പ്രമാണമാ. നാലാഴ്ച അടുപ്പിച്ച് ആരാധനയ്ക്ക് ചെല്ലുകയും 50 ഡോളര്‍ പള്ളിക്കു കൊടുക്കുകയും ചെയ്താല്‍ എന്തും നടക്കും. കാരണം ഫുള്‍ ടൈം സുവിശേഷകനായി വന്ന പലരും ഇന്ന് പാര്‍ടൈം വേല ചെയ്ത് തൃപ്തിപ്പെടുകയാണിവിടെ. അങ്ങനെയുള്ളവരുടെ കൈയ്യില്‍ നിന്നും ഒരു കത്തിന്് പ്രയാസമില്ല. കുറികിട്ടാനത്രയും പോലും പ്രയാസമില്ല. കാരണം “”കത്തനാരെ’’! താന്പയോഗിക്കുന്ന കാറും വലിയ വീടും സോഫാ്‌യുമൊക്കെ ഇടവക ജനങ്ങളുടെ കണ്ണില്‍ മണ്ണുവാ്‌രിയിട്ടു ഞാന്‍ ഒപ്പിച്ചെടുത്തതാ. അതുകൊണ്ട ് ആ ചെറുക്കനെ ഒരു കുറി കൊടുത്തേയ്ക്ക്’’ ഇത് ട്രസ്റ്റീസിന്റെ ഓര്‍ഡറാ. കത്തനാര്‍ അന്സരിക്കും. കാരണം “”ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം’’ എന്നതല്ലേ അവരുടെ നിലപാട്.’’
“”പണത്തിന്റെ മീതെ പരുന്തും പറക്കില്ല മത്തായിച്ചാ’’ പണിക്കര്‍ ഓര്‍മ്മിപ്പിച്ചു.
“”മത്തായിച്ചേട്ടാ, ഏതായാലും ഒന്ന് അന്വേഷിക്കുക ചിലപ്പോള്‍ നമുക്കു പറ്റിയതായിരിക്കും. പൊതുജനം പലവിധമല്ലേ? ഒക്കുന്നുവെങ്കില്‍ കാട്ടികൂട്ടി വിടുക.

“”എന്നാല്‍ ഞങ്ങളിറങ്ങട്ടെ കുഞ്ഞേ? മത്തായിച്ചന്‍ യാത്ര ചോദിച്ചു. കാര്‍ പോര്‍ച്ചിലേക്കിറക്കി. പണിക്കര്‍ എത്തിവലിഞ്ഞ് അപ്‌സ്റ്റെയറയലേക്കും തിരിച്ചു.
“”പണിക്കര്‍ക്ക് ഒരു സ്‌മോള് പതിവല്ലേ കുഞ്ഞേ? കൊട് പോകട്ടെ’’. പണിക്കര്‍ ആവശ്യപ്പെട്ടു.
“”എന്താണു പണിക്കരേ വേണ്ട ത്? വോഡ്ക്കയോ, വിസ്ക്കിയോ?’’
“”എന്തായാലെന്താ? എല്ലാമൊരുപോലെ. ഒന്നായ നിന്നെയിഹ  രണ്ടെ ന്നു കല്‍പ്പിച്ചു ഞാന്‍    എല്ലാം കൂടി ഒന്നിച്ചു തന്നേര്  ഭ’ തെല്ലും ജാള്യതയില്ലാതെ പണിക്കര്‍ പറഞ്ഞു.
ഗ്ലാസ്സില്‍ നിറച്ച കറുത്ത അവക്ഷിപ്തം അകത്താക്കി പണിക്കര്‍ പടിയിറങ്ങി.
“”മദ്യപാനമാണെടാ മനസ്സിനൊരാനന്ദം അതേല്‍തുള്ളി യുള്ളിചെന്നാപ്പിന്നെ സ്വര്‍ക്ഷലോകമാണെടാ’’ പണിക്കര്‍ നീട്ടി പാടി..
“”എടോ പണിക്കരേ! പങ്കജാക്ഷിയുടെ തനിരൂപം താനിന്ന് അറിയും. മിണ്ട ാതെ വീട്ടില്‍ ചെന്ന് അനങ്ങാതെ കിടന്നുറങ്ങിക്കോ!’’ അവറാച്ചന്‍ ഓര്‍മ്മിപ്പിച്ചു.
“”എടോ അവറാച്ചാ, പങ്കയില്ലാത്ത വീട്ടില്‍ പങ്കജാക്ഷി എന്തിന്്? വിത്തമെന്തിന്് മര്‍ത്യന്് വിദ്യ കൈവശമാകുകില്‍?’’ പണിക്കരും പെരുവഴിയിലിറങ്ങി.



Join WhatsApp News
LalVarghese 2020-08-13 13:02:18
Great Thekkemury and excited to read the rest of the chapters.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക