ബോളിവുഡ് താരം സഞ്ജയ് ദത്തിനു ശ്വാസകോശ അര്‍ബുദം സ്ഥിരീകരിച്ചു. ട്രേഡ് അനലിസ്റ്റ് കോമള്‍ നാഹ്തയാണ് അര്‍ബുദം സ്ഥിരീകരിച്ച വിവരം ആദ്യം ട്വിറ്ററിലൂടെ പങ്കുവെച്ചത്. രോഗത്തിന്റെ നാലാം ഘട്ടത്തിലാണ് സഞ്ജയ് എന്നുമാണ് റിപ്പോര്‍ട്ടുകള്‍. ചികിത്സയ്ക്കായി സിനിമയില്‍ നിന്നും ഇടവേള എടുക്കുകയാണെന്ന വിവരം സഞ്ജയ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.
”ചികിത്സയ്ക്കായി ജോലിയില്‍ നിന്ന് ചെറിയ ഇടവേള എടുക്കുകയാണ്. കുടുംബവും സുഹൃത്തുക്കളും ഒപ്പമുണ്ട്. വിഷമിക്കുകയോ അനാവശ്യമായി ഊഹാപോഹങ്ങള്‍ നടത്തുകയോ ചെയ്യരുതെന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. നിങ്ങളുടെ എല്ലാ സ്നേഹത്തോടും ആശംസകളോടും കൂടി ഞാന്‍ മടങ്ങി വരും” എന്നാണ് സഞ്ജയ് കുറിച്ചത്.
ശ്വാസതടസ്സത്തെ തുടര്‍ന്ന് സഞ്ജയ് ദത്തിനെ രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിരുന്നു. കോവിഡ് ഫലം നെഗറ്റീവാണെന്നും മറ്റ് കുഴപ്പങ്ങളൊന്നും ഇല്ലെന്നും സഞ്ജയ് ആരാധകരുമായി പങ്കുവെച്ചിരുന്നു.