മാസ്കിനു പകരം, തുണികൊണ്ട് മുഖം മറച്ച് കുരങ്ങന്; വീഡിയോ വൈറലായി
Published on 08 July, 2020
ന്യൂഡല്‍ഹി: കോവിഡ് ഭീതിയില്‍ മനുഷ്യര്‍ മാത്രം മാസ്ക് ധരിച്ചുനടന്നാല്‍ മതിയോ. കുരങ്ങനും മാസ്ക് ധരിക്കാന്‍ അറിയാമെന്നാണ് ഒരു വിഡിയോ കാണിച്ചുതരുന്നത്. വഴിയരികില്‍ കൂട്ടം കൂടിയിരിക്കുന്ന കുരങ്ങന്മാരില് ഒരാള്‍ നിലത്തുകിടന്ന തുണിയെടുത്ത് മുഖം മറച്ചുനടക്കുന്ന വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗം.
നിലത്തുകിടന്ന തുണികഷ്ണം എടുത്ത് തലയും മുഖവും മൂടി നടക്കുന്ന കുരങ്ങന്‍െറ വിഡിയോ ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വിസസ് ഓഫിസര്‍ സുഷാന്ത നന്ദയാണ് ട്വിറ്ററില്‍ പങ്കുവെച്ചത്. 'തലയില്‍ കെട്ടുന്ന സ്കാര്‍ഫ് മുഖാരണമായി ഉപയോഗിക്കുന്നു' എന്ന ക്യാപ്ഷനോടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. വിഡിയോ ഇതിനോടകം നിരവധിപേര്‍ കാണുകയും പങ്കുവെക്കുകയും ചെയ്തു.
മാസ്ക് ധരിക്കാത്തവര്‍ക്കെതിരെ പൊലീസ് കര്‍ശന നടപടി സ്വീകരിക്കാന്‍ തുടങിയതോടെ അദ്ദേഹവും നിയമം പാലിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് വിഡിയോ ഷെയര്‍ ചെയ്ത ഒരാളുടെ കുറിപ്പ്. കോവിഡ് വ്യാപനം രൂക്ഷമായതോടെ പൊതുസ്ഥലങ്ങളിലും പുറത്തിറങ്ങുമ്പോഴും സര്‍ക്കാര്‍ മാസ്ക് നിര്‍ബന്ധമാക്കിയിരുന്നു. മാസ്ക് ധരിക്കാത്തവര്‍ക്കെതിരെ പിഴയും ശിക്ഷ നടപടികളും സ്വീകരിക്കാന്‍ തുടങ്ങിയതോടെ എല്ലാവരും മാസ്ക് ജീവിതത്തിന്‍െറ ഭാഗമാക്കാന്‍ തുടങ്ങിയിരിക്കുകയാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല