Image

''റാഡിക്കൽ ലെഫ്റ്റി''ന്റെ പരാജയം ഉറപ്പാക്കും : സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ പ്രസിഡന്റ് ട്രമ്പ്

Published on 05 July, 2020
''റാഡിക്കൽ ലെഫ്റ്റി''ന്റെ  പരാജയം ഉറപ്പാക്കും : സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ പ്രസിഡന്റ് ട്രമ്പ്

വാഷിങ്ടൺ ഡി സി : ''റാഡിക്കൽ ലെഫ്റ്റി''നെ പരാജയപ്പെടുത്തണമെന്നു സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ ആഹ്വാനം  ചെയ്ത പ്രസിഡന്റ് ട്രമ്പ് മാർക്സിസ്റ്റുകളെയും അരാജകവാദികളെയും പ്രക്ഷോഭകരെയും കൊള്ളക്കാരെയും പരാജയപ്പെടുത്തണമെന്നും കൂട്ടിച്ചേർത്തു. കോവിഡ് 19 കേസുകൾ  രാജ്യത്തു വർധിച്ചു വരുന്നതിനിടയിലും, കോവിഡിനെതിരെ രാജ്യം  മുന്നേറ്റം കൈവരിച്ചതായി ചൂണ്ടിക്കാട്ടാനാണ് പ്രസംഗത്തിൽ പ്രസിഡന്റ് ശ്രമിച്ചത്.

 ''  റാഡിക്കൽ ലെഫ്റ്റിനെ, മാർക്സിസ്റ്റുകളെ  അരാജകവാദികളെ പ്രക്ഷോഭകരെ  കൊള്ളക്കാരെ  പരാജയപ്പെടുത്താനുള്ള  ശ്രമങ്ങളിലാണ് നാമിപ്പോഴുള്ളത്, പല സംഭവങ്ങളിലും തങ്ങൾ എന്താണ് ചെയ്യുന്നതെന്ന് തന്നെ അവർക്കറിയില്ല.'' ശനിയാഴ്ച   സൗത്ത് ലോണിൽ നടന്ന പ്രസംഗത്തിൽ ട്രമ്പ് പറഞ്ഞതായി ക്സിന്നുവ ന്യുസ് ഏജൻസി റിപ്പോർട്ട് ചെയ്തു. 

''പ്രക്ഷോഭകർ സ്മാരക പ്രതിമകള്‍ തകർക്കുന്നതിനും ചരിത്രത്തെ തുടച്ചു നീക്കുന്നതിനും കുട്ടികളെ ഉപദേശിക്കുന്നതിനും നമ്മുടെ സ്വാതന്ത്ര്യത്തിൽ കൈകടത്തുന്നതിനും  ഒരിക്കലും അനുവദിക്കില്ല' മിനിയാപൊലീസില്‍ വെളുത്ത പോലീസുകാരനാല്‍ കറുത്ത വര്‍ഗക്കാരന്‍ ജോര്‍ജ് ഫ്ലോയ്ഡ് ശ്വാസംമുട്ടി മരിച്ചതിനെ തുടർന്ന് 'കറുപ്പിന് ശ്വാസം മുട്ടുന്നു' എന്ന പേരില്‍ ആഞ്ഞടിച്ച പ്രതിഷേധ കൊടുങ്കാറ്റിൽ പലയിടങ്ങളിലും സ്മാരക പ്രതിമകള്‍ തകര്‍ക്കപ്പെട്ട സാഹചര്യത്തിലായിരുന്നു ട്രമ്പിന്റെ പരാമർശം. 

വംശീയ വിവേചനത്തിനും പോലീസ് ക്രൂരതയ്ക്കുമെതിരെ രാജൃമെങ്ങും   പ്രതിഷേധ മാര്‍ച്ചുകളുടെ കുത്തൊഴുക്കാണ് ഫ്ലോയിഡ് സംഭവത്തെ തുടർന്നുണ്ടായത്. 
എതിരാളികളെ റേസിസ്‌റ്റ്സ്‌  എന്ന് ആക്ഷേപിക്കുന്നു എന്ന പേരിൽ യു എസ്  മീഡിയയെയും ട്രമ്പ് ‌  കുറ്റപ്പെടുത്തി. 'നിങ്ങൾ എനിക്കെ തിരെയും അമേരിക്കക്കാർക്കെതിരെയും  മാത്രമല്ല, അമേരിക്കയ്ക്ക് വേണ്ടി ജീവൻ ഹോമിച്ച ധീരനായകർക്കെതിരെയുമാണ്  അപവാദം പറയുന്നത്. ട്രമ്പ് കുറ്റപ്പെടുത്തി.

വെള്ളക്കാരുടെ വംശീയാധിപതൃത്തിന് കുപ്രസിദ്ധമെന്നു പറയപ്പെടുന്ന  സൗത്ത് ഡക്കോട്ടയിലെ  മൗണ്ട് റഷ്മോർ  സന്ദർശിച്ചാണ് വെള്ളിയാഴ്ച  ട്രംപ് വീക് ഏൻഡിനു തുടക്കമിട്ടത്.

ജൂലൈ 4 ലെ പ്രസംഗത്തിൽ റാഡിക്കൽ ലെഫ്റ്റിനെയും യു എസ് മീഡിയയെയും ട്രമ്പ് ലക്ഷ്യമിട്ടപ്പോൾ ഡെമോക്രാറ്റിക് പ്രെസിഡെൻഷ്യൽ  നോമിനി ജോ ബൈഡൻ റേഷ്യൽ ജസ്റ്റിസിന് വേണ്ടി ആഹ്വാനം ചെയ്തു.

കൊറോണ വൈറസ് ബാധയും കറുത്തവര്‍ഗക്കാര്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ ഉയര്‍ത്തിവിട്ട പ്രതിഷേധങ്ങളും സാമ്പത്തിക തകർച്ചയും   കരിനിഴൽ വീഴ്ത്തിയ സാഹചര്യത്തിലായിരുന്നു 244 -ആം  സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ. കോവിഡ് രോഗം പടര്‍ന്നു പിടിക്കുന്നതു തടയുന്നതില്‍ ട്രംപ് ഭരണകൂടം പരാജയപ്പെട്ടു എന്ന വിലയിരുത്തൽ പലയിടത്തും ഉയരു ന്നുണ്ട്.  

കൊറോണ പടരുന്ന സാഹചര്യത്തിൽ ജനക്കൂട്ടങ്ങൾ ഒഴിവാക്കണമെന്നു ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നല്കിയിരുന്നതിനാൽ രാജ്യത്തു പരമ്പ രാ ഗ ത ആഘോഷങ്ങൾ പൊതുവെ  ഒഴിവാക്കിയിരുന്നു. കൊറോണ ബാധ വര്ധിക്കുന്നതിൽ വിമർശനങ്ങൾ ഉയരുമ്പോൾ ട്രമ്പ് പറയുന്നത് കൂടുതൽ ടെസ്റ്റുകൾ നടത്തുന്ന സാഹചര്യത്തിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്നാണ്. 

45,000  കേസുകളാണ് രാജ്യത്തു ശനിയാഴ്ച മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത്. 
വാഷിങ്ടൺ ഡി സി യിൽ ജൂലൈ 4 നു നടക്കാറുള്ള പരേഡും ലോസ് ആഞ്ചലസിലും സാൻ ഫ്രാൻസിസ്കോയിലും സാൻ ദീഗോയിലുമടക്കം നടക്കാറുള്ള ഫയർ വർക്സ് ഷോകളും  കോവിഡ് പശ്ചാത്തലത്തിൽ ഒഴിവാക്കിയിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക