Image

ഡിട്രോയിറ്റ് കേരളക്ലബ് യൂത്ത് ലീഡർഷിപ്പ് പോസ്റ്റ് കോവിഡ് സെമിനാർ

അലൻ ചെന്നിത്തല Published on 19 June, 2020
ഡിട്രോയിറ്റ് കേരളക്ലബ് യൂത്ത് ലീഡർഷിപ്പ് പോസ്റ്റ് കോവിഡ് സെമിനാർ
ഡിട്രോയിറ്റ്: ഡിട്രോയിറ്റ് കേരളക്ലബ് യൂത്ത് ലീഡർഷിപ്പ് ഫോറത്തിന്റെ  നേതൃത്വത്തിൽ ജൂൺ 21-)൦ തീയതി ഞായറാഴ്ച ഉച്ചക്ക് 3 മണി മുതൽ സൂം സംവിധാനത്തിലൂടെ പോസ്റ്റ് കോവിഡ് സെമിനാർ നടത്തപ്പെടുന്നു.

കോവിഡ് മഹാമാരിക്ക്‌ ശേഷമുള്ള ഒരു പുതിയ ജീവിതക്രമത്തോട് എങ്ങനെ പൊരുത്തപ്പെടണം എന്നതിനെപ്പറ്റി ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർ, വിദ്യാഭ്യാസ വിദഗ്ദ്ധർ, വ്യാപാരമേഖലയിൽ പ്രവർത്തിക്കുന്നവർ, കൗൺസിലേഴ്‌സ്, കോളേജ് വിദ്യാർത്ഥികൾ, സീനിയർ സിറ്റിസൺസ് എന്നിവർ യുവാക്കൾക്കുവേണ്ടി തങ്ങളുടെ പഠനങ്ങളും കണ്ടെത്തലുകളും പങ്കുവെക്കുന്നു.

ജോമി കണ്ണച്ചാൻപറമ്പിൽ, ഡോക്ടർ ജിൻസൺ ജോസ്, ഡോക്ടർ സുമി സിറിയക്, സൂസൻ ഫിറ്റസീമൊൻഡ്‌സ്, ക്രിസന്ന പേരികക്, നിക്കി നമ്പ്യാർ, ടോം ഹെൻസ്‌റ്റോക്ക്, ചാഡ്, എമ്മ, നദീൻ, നോണി എന്നിവർ അവരുടെ അനുഭവങ്ങൾ പങ്കുവെക്കും. സാമൂഹ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഡോക്ടർ എയ്ഞ്ചല സുരേഷ്, പീറ്റർ ജേക്കബ്, കെവിൻ ഓലിക്കൽ എന്നിവർ നേതൃത്വത്തെപറ്റിയുള്ള ചർച്ചകൾ നയിക്കും.

കൂടുതൽ വിവരങ്ങൾക്ക് കേരളക്ലബ് യൂത്ത് ലീഡർഷിപ്പ് ഫോറത്തിന്റെ  പ്രെസിഡന്റ്  രാഹുൽ പ്രഭാകർ 586-243-1603 ബന്ധപ്പെടുക. Zoom meeting ID : 85968522260  Password: 074854


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക