Image

നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് ടി വി സമ്മാനിച്ച് പെരുനാട് കാര്‍മേല്‍ കലാലയ സൗഹൃദ സംഘം

Published on 17 June, 2020
 നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് ടി വി സമ്മാനിച്ച് പെരുനാട് കാര്‍മേല്‍ കലാലയ സൗഹൃദ സംഘം

അബുദാബി : കോവിഡ് വരുത്തിയ ദുരിതകാലത്ത് കരുതലിന്റെ കരങ്ങളുമായി പെരുനാട് കാര്‍മേല്‍ എഞ്ചിനീയറിംഗ് കോളേജ് പൂര്‍വ വിദ്യാര്‍ഥികളുടെ സൗഹൃദ സംഘം .

പൂര്‍വ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ കാര്‍മേല്‍ മിസ്റ്റിന്റെ നേതൃത്വത്തിലാണ് , സ്വന്തമായി ടി വി ഇല്ലാത്തതിനാല്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസ പദ്ധതിയില്‍ പങ്കു ചേരാനാകാതെയിരുന്ന അഞ്ച് നിര്‍ധന കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ടി വി സമ്മാനിച്ചത്.

തങ്ങള്‍ പഠിച്ച കലാലയത്തിന്റെ ചുറ്റുവട്ടത്തുള്ള വിദ്യാര്‍ത്ഥികളെ അറിവിന്റെ വെളിച്ചത്തിലേയ്ക്കു നയിക്കുക എന്ന ലക്ഷ്യത്തോടെ വിഭാവന ചെയ്ത പദ്ധതിയുടെ ഭാഗമായാണ് ടി വി വിതരണം ചെയ്തതെന്ന് ഭാരവാഹികള്‍ അറിയിച്ചു. തോമസ് വര്‍ഗ്ഗീസ്, അഖില്‍ നന്ദനന്‍, രോഹിത് ബോസ്, രാഹുല്‍ വി ആര്‍ , എബിന്‍ തോമസ് , ഏബല്‍ ജോണ്‍ , അനൂജ് വിജയന്‍ എന്നിവര്‍ പദ്ധതിക്ക് നേതൃത്വം നല്‍കി .

കാര്‍മേല്‍ എഞ്ചിനീയറിംഗ് കോളേജില്‍ 2002 മുതല്‍ 2019 വരെ പഠിച്ച രണ്ടായിരത്തിഅഞ്ഞൂറോളം വരുന്ന പൂര്‍വ വിദ്യാര്‍ത്ഥികള്‍ രൂപം കൊടുത്ത ഫേസ്ബുക് കൂട്ടായ്മയാണ് കാര്‍മേല്‍ മിസ്റ്റ് . 70 അംഗ എക്‌സിക്യൂട്ടീവ് പാനല്‍ പ്രവര്‍ത്തനങ്ങള്‍ നേതൃത്വം കൊടുക്കുന്നു .വരും കാലയളവില്‍ കൂടുതല്‍ ജീവകാരുണ്യ പ്രോജക്ടുകള്‍ ഗ്രൂപ്പ് ലക്ഷ്യംവയ്ക്കുന്നു.ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വന്‍ സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത് .

റിപ്പോര്‍ട്ട് : അനില്‍ സി ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക