Image

കൊറോണക്കാലത്ത്‌ ആര്‍ഭാടം ഒഴിവാക്കിയ വിവാഹങ്ങള്‍, ആഷിക്കും റിമയും നല്ല മാതൃകകള്‍; ഹരീഷ്‌ പേരടി

Published on 11 June, 2020
കൊറോണക്കാലത്ത്‌ ആര്‍ഭാടം ഒഴിവാക്കിയ വിവാഹങ്ങള്‍, ആഷിക്കും റിമയും നല്ല മാതൃകകള്‍; ഹരീഷ്‌ പേരടി


രണ്ടു പേര്‍ ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിക്കുമ്പോള്‍ അതിന്‌ ആര്‍ഭാടങ്ങള്‍ ഒഴിവാക്കുക എന്നത്‌പ്രധാനമാണ്‌. അതിന്‌ ഏറ്റവും മികച്ച മാതൃകയാണ്‌ ആഷിക്‌ അബുവും റിമ കല്ലിങ്കലെന്നും നടന്‍ ഹരീഷ പേരടി.

 `നവസിനിമകളെ നെഞ്ചിലേറ്റിയവര്‍ ഈ നവജീവിതത്തെ എത്രത്തോളം മാതൃകയാക്കിയിട്ടുണ്ടെന്നറിയില്ല. 101 പവനും കാറും പിന്നെ പാമ്പിനെ വാങ്ങാന്‍ പണവുമൊക്കെ കൊടുത്ത്‌ പെണ്‍മക്കളെ ഭര്‍ത്താവിന്റെ വീട്ടിലേക്ക്‌ പറഞ്ഞു വിടുന്ന രക്ഷിതാക്കള്‍ പുനര്‍വിചിന്തനം നടത്തേണ്ട സമയമാണിത്‌. ' ഹരീഷ്‌ ഫേസ്‌ബുക്കില്‍ കുറിച്ചു. 

ഫേസ്‌ബുക്ക്‌ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം-
കൊറോണ കാലത്തെ വിവാഹങ്ങള്‍ നമ്മെ പലതും ഓര്‍മ്മിപ്പിക്കുന്നുണ്ട്‌. അതില്‍ഒന്നാണ്‌ വിവാഹത്തിന്‌ അനാവശ്യ ആര്‍ഭാടങ്ങള്‍ ഒഴിവാക്കുക എന്നത്‌. അക്കാര്യത്തില്‍ റിമയും ആഷിക്‌ അബുവും നല്ല മാതൃകകളാണ്‌. 

കൊറോണക്കാലത്തിനും എത്രയോ മുമ്പ്‌ സ്വന്തം കല്യാണത്തിന്റെ ചിലവിനുള്ള പണം മുഴുവന്‍ എറണാകുളം ജനറല്‍ ആശുപത്രിക്ക്‌ സംഭാവന നല്‌കിയവര്‍, നവസിനിമകളെ നെഞ്ചേറ്റിയവര്‍, ഈ നവജീവിതത്തെ എത്രത്തോളം മാതൃകയാക്കിയിട്ടുണ്ടെന്നറിയില്ല. 101 പവനും കാറും പിന്നെ പാമ്പിനെ വാങ്ങാന്‍ പണവുമൊക്കെ കൊടുത്ത്‌ പെണ്‍മക്കളെ ഭര്‍ത്താവിന്റെ വീട്ടിലേക്ക്‌ പറഞ്ഞു വിടുന്ന രക്ഷിതാക്കള്‍ പുനര്‍വിചിന്തനം നടത്തേണ്ട സമയമാണിത്‌. 

വിവാഹജീവിതത്തിന്‌ തയ്യാറെടുക്കുന്നവര്‍ക്കുള്ള മാനസിക വിദ്യാഭ്യാസത്തിനും നിയമ പരിവര്‍ത്തനം ആവശ്യമാണ്‌. പെണ്‍വീട്ടുകാര്‍ അര്‍ജന്റീനയും ആണ്‍വീട്ടുകാര്‍ ബ്രസീലുമായി മാരുന്ന കാണികള്‍ ര്‍ത്തു വിളിക്കുന്ന ഒരു മത്സരമായാണ്‌ മിക്കയിടത്തും കാണാന്‍ കഴിയുന്നത്‌. സ്വാതന്ത്ര്യത്തിന്റെ കാറ്റേല്‍ക്കുന്ന രണ്ടു വ്യക്തികളുടെ കൂടിച്ചേരലാണ്‌ വിവാഹം. കൊറോണ എന്ന അധ്യാപകന്‍ നമ്മെ പലതും പഠിപ്പിക്കുന്നുണ്ട്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക