തന്റെ ക്വാറന്റീന് കാലം കഴിഞ്ഞതായി അറിയിച്ച് നടന് സുരാജ് വെഞ്ഞാറമൂട്. ഫേസ്ബുക്കിലാണ് താരം ഇക്കാര്യം അറിയിച്ചത്. വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്ത ഒരു പ്രതിക്ക് കോവിഡ് പോസിറ്റീവ് കണ്ടെത്തിയിരുന്നു.
ഒരേ വേദി പങ്കിട്ട സി.ഐയും സുരാജും ക്വാറന്റീനില്‍ കഴിണമെന്ന് നിര്‍ദേശമുണ്ടായിരുന്നു. സി.ഐയുടെ കോവിഡ് ഫലം നെഗറ്റീവായതിനാലാണ് തന്റെ ക്വാറന്റീന് കാലം അവസാനിച്ചതെന്ന് സുരാജ് വെഞ്ഞാറമൂട് വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
പ്രിയപ്പെട്ടവരെ,
വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട ഒരു പ്രതിയ്ക്ക് കോവിഡ് പോസിറ്റീവ് ആയത് കൊണ്ട് ഞാനും, എംഎല്‍എ യും , നെല്ലനാട് പഞ്ചായത്ത് പ്രസിഡന്റും ഉള്‍പ്പടെ പങ്കെടുത്ത വെഞ്ഞാറമൂട് എസ്സിബി ആരംഭിച്ച സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായ കൃഷി ഇറക്കല്‍ ചടങ്ങില്‍ വെഞ്ഞാറമൂട് സിഐ യും പങ്കെടുത്ത കാരണത്താല്‍. സെക്കന്‍ഡറി കോണ്ടാക്ട് ലിസ്റ്റില്‍പ്പെട്ട് ഞാനും മറ്റുള്ളവരും ഹോം ക്വാറന്റീനിലേക്ക് പോയ വിവരം എല്ലാവരേയും അറിയിച്ചിരുന്നു.
ഇപ്പോള്‍ വെഞ്ഞാറമൂട് സിഐയുടെ സ്വാബ് റിസള്‍ട്ട് നെഗറ്റീവായി കണ്ടെത്തിയതിനാല്‍ സിഐയും സെക്കന്‍ഡറി കോണ്ടാക്ട് ലിസ്റ്റില്‍ ഉള്ള ഞങ്ങളും നിരീക്ഷണത്തില്‍ നിന്നും മോചിതരായെങ്കിലും തുടര്‍ന്നും ഏഴ് ദിവസം കൂടെ നിരീക്ഷണത്തില്‍ ഇരിക്കാന്‍ തീരുമാനിച്ചു , ആ നിരീക്ഷണ കാലാവധി ഇന്നലെ ജൂണ്‍ 5 ന് അവസാനിച്ച വാര്‍ത്തയും ഞാന്നിങ്ങളുമായും പങ്കുവെക്കുന്നു.
ഹോം ക്വാറന്റീന് ആയ വാര്‍ത്തയറിഞ്ഞ് നാട്ടില്‍ നിന്നും, ഇതര സംസ്ഥാനങ്ങളില്‍ നിന്നും, വിദേശത്ത് നിന്നും ഫോണില്‍ വിളിച്ചും, മറ്റന്വേക്ഷണങ്ങളിലൂടെയും സ്നേഹവും, സൗഹൃദവും, കരുതലും പങ്കുവച്ചവര്‍ നിരവധിയാണ്. വിളിച്ചാല്‍ ബുദ്ധിമുട്ടാകുമോയെന്ന ധാരണയില്‍ മറ്റുതരത്തില്‍ കാര്യങ്ങള്‍ അന്വേഷിച്ചറിഞ്ഞവരും ഉണ്ട്.
എല്ലാവരുടെയും സ്നേഹം ഒരിക്കല്‍ കൂടി അനുഭവിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം പറഞ്ഞറിയിക്കാനാകാത്തതാണ്. നന്ദി പറഞ്ഞ് പിരിയേണ്ടവരല്ലല്ലോ നമ്മളൊക്കെ തമ്മില്‍ എന്നത് കൊണ്ട് ഞാനതിന് തുനിയുന്നില്ല.
സ്നേഹപൂര്‍വം സുരാജ് വെഞ്ഞാറമൂട്.