ബോറിസ് ജോണ്‍സന്റെ ആരോഗ്യനിലയില്‍ പുരോഗതി; ഐ.സി.യുവില്‍നിന്ന് മാറ്റി
Published on 09 April, 2020
ലണ്ടന്‍: കോവിഡ് ബാധിതനായി ലണ്ടനിലെ സന്‍െറ് തോമസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍െറ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടതായി പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഇതേത്തുടര്‍ന്ന് ഇദ്ദേഹത്തെ ഐ.സി.യുവില്‍നിന്ന് മാറ്റി. എന്നാല്‍ ആശുപത്രിയില്‍ തുടരും.
കോവിഡ് സ്ഥിരീകരിച്ച് 10 ദിവസം വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയായിരുന്നു ജോണ്സണ്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഞായറാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മൂന്നു ദിവസം അദ്ദേഹം ഐ.സി.യുവില്‍ കഴിഞ്ഞു. പ്രധാനമന്ത്രിക്ക് ന്യൂമോണിയ ബാധിച്ചിട്ടില്ലെന്നും മെഡിക്കല്‍ സ്റ്റാഫിന്‍െറ സഹായത്തോടെ എഴുന്നേല്‍ക്കാനും നടക്കാനും സാധിക്കുന്നുണ്ടെന്നും വന്‍െറിലേറ്റര്‍ ആവശ്യമില്ലെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല