Image

14 ജില്ലകളിലും കൊവിഡ് പരിശോധനാ ലാബുകള്‍ സജ്ജമാക്കുമെന്ന് മുഖ്യമന്ത്രി; കാസര്‍ഗോഡുകാര്‍ക്ക് സംസ്ഥാനത്ത് തന്നെ ചികിത്സ

Published on 09 April, 2020
 14 ജില്ലകളിലും കൊവിഡ് പരിശോധനാ ലാബുകള്‍ സജ്ജമാക്കുമെന്ന് മുഖ്യമന്ത്രി; കാസര്‍ഗോഡുകാര്‍ക്ക് സംസ്ഥാനത്ത് തന്നെ ചികിത്സ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പരിശോധനാ സംവിധാനം വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാല് ദിവസത്തിനുള്ളില്‍ നാല് ലലാബുകള്‍ പ്രവര്‍ത്തനസജ്ജമാകും. 14 ജില്ലകളിലും 14 ലാബുകള്‍ എന്നതാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

കാസര്‍ഗോഡ് അതിര്‍ത്തി പ്രദേശങ്ങളിലെ രോഗികള്‍ കര്‍ണാടകയില്‍ ചികിത്സ തേടിപ്പോകുന്നത് ഒഴിവാക്കാന്‍ അവരെ സംസ്ഥാനത്തെ തന്നെ മറ്റ് ജില്ലകളിലേക്ക് എത്തിക്കാന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി എയര്‍ ലിഫ്റ്റിംഗ് അടക്കമുള്ള സംവിധാനങ്ങള്‍ വേണ്ടി വന്നാല്‍ ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കാസര്‍ഗോഡ് നിന്നുള്ള രോഗികളെ ചികിത്സിക്കുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാരും സുപ്രീം കോടതിയും വരെ ഇടപെട്ടിട്ടും കര്‍ണാടക സര്‍ക്കാര്‍ നിക്ഷേധാത്മക സമീപനം തുടരുന്ന സാഹചര്യത്തിലാണ് ബദല്‍ സംവിധാനം കേരള സര്‍ക്കാര്‍ ആലോചിക്കുന്നത്. 

തിരുവനന്തപുരം ആര്‍.സി.സിയിലും ശ്രീചിത്തിരാ ആശുപത്രിയിലും ചികിത്സ തേടി എത്തുന്ന തമിഴ്നാട്ടുകാരുണ്ട്. ആവശ്യമായ കൊവിഡ് പരിശോധനകള്‍ നടത്തി ഇവര്‍ക്ക് യാത്രാ അനുമതി നല്‍കുമെന്നും ചികിത്സ നിഷേധിക്കുന്ന സമീപനം കേരളത്തിന് ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.







Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക