Image

ഇ-ലേണിംഗ് നടത്താന്‍ അനുമതി; സ്‌കൂള്‍ ക്ലാസുകള്‍ ഓഗസ്റ്റില്‍ പുനരാരംഭിക്കും

Published on 06 April, 2020
 ഇ-ലേണിംഗ് നടത്താന്‍ അനുമതി; സ്‌കൂള്‍ ക്ലാസുകള്‍ ഓഗസ്റ്റില്‍ പുനരാരംഭിക്കും


കുവൈത്ത്: ഇ-ലേണിംഗ് വഴി വിദേശ വിദ്യാലയങ്ങളില്‍ സ്‌കൂള്‍ അധ്യയനം പുനരാരംഭിക്കാമെന്നും പക്ഷേ നിബന്ധനകള്‍ക്ക് വിധേയമാണെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. പുതിയ തീരുമാനം അനുസരിച്ച് ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കും പക്ഷേ മാതാപിതാക്കളുടെ അംഗീകാരത്തിന് വിധേയമായിരിക്കും അതോടൊപ്പം നിരസിക്കുവാനും മാതാപിതാക്കളെ അനുവദിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ഓഗസ്റ്റ് 4 ന് മന്ത്രാലയം ആസൂത്രണം ചെയ്ത പ്രകാരം സ്‌കൂളുകള്‍ വീണ്ടും തുറന്നുകഴിഞ്ഞാല്‍ കുട്ടികള്‍ക്ക് ക്ലാസുകളില്‍ പഠനം പുനരാരംഭിക്കുവാനും സാധിക്കും.

കുട്ടികളെ ഓണ്‍ലൈനില്‍ പഠനം പുനരാരംഭിക്കുന്നതിന് മാതാപിതാക്കളുടെ അംഗീകാരത്തിനായി മന്ത്രാലയം ഒരു പ്രത്യേക ഫോം തയ്യാറാക്കിയിട്ടുണ്ടന്നും പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഫോം പൂരിപ്പിക്കണമെന്നും അധികൃതര്‍ അറിയിച്ചു. ഏഴ്മാസത്തോളം രാജ്യത്തെ വിദ്യാഭ്യാസ മേഖല സ്തംഭിക്കുന്നത് ഒഴിവാക്കാനാണ് ഇ-ലേണിംഗ് ക്ലാസുകള്‍ക്ക് അനുമതി നല്കിയത്. നേരത്തെ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്താന്‍ പാടില്ലെന്ന് വ്യക്തമാക്കിയിരുന്ന മന്ത്രാലയം കഴിഞ്ഞ ദിവസമാണ് ഉത്തരവ് തിരുത്തിയത്. പ്ലസ് ടൂ ക്ലാസുകള്‍ ആഗസ്റ്റ് നാലിനും ഒന്നുമുതല്‍ 11 വരെ ക്ലാസുകള്‍ക്ക് ഒക്ടോബര്‍ നാലിനുമാണ് സ്‌കൂള്‍ തുറക്കുന്നത്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക