Image

അറുപത് ശതമാനം ഡെലിഗേറ്റുകളെ പങ്കിട്ടപ്പോള്‍ ബൈഡന് 1093, സാന്‍ഡേഴ്‌സിന് 802- (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 19 March, 2020
 അറുപത് ശതമാനം ഡെലിഗേറ്റുകളെ പങ്കിട്ടപ്പോള്‍ ബൈഡന് 1093, സാന്‍ഡേഴ്‌സിന് 802- (ഏബ്രഹാം തോമസ്)
ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാവാനുള്ള സെനറ്റര്‍ ബേണി സാന്‍ഡേഴ്‌സിന്റെ പരിശ്രമങ്ങള്‍ വിഫലമായി മാറാനുള്ള സാധ്യത തെളിയുകയാണ്.

ഇതുവരെ നടന്ന പ്രൈമറികളിലും കോക്കസുകളിലും ആകെയുള്ള 3,999 ഡെമോക്രാറ്റിക് ഡെലിഗേറ്റുകളില്‍ 60% തീരുമാനിക്കപ്പെട്ടു. മുന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡന്‍1093 ഡെലിഗേറ്റുകളെ സ്വന്തമാക്കിയപ്പോള്‍ സാന്‍ഡേഴ്‌സിന് ലഭിച്ചത് 802 പ്രതിനിധികള്‍ മാത്രമാണ്. ഇനി ശേഷിക്കുന്ന 25 സംസ്ഥാനങ്ങളിലെയും ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയയിലെയും പോര്‍ട്ടോ റിക്കോയിലെയും ഗുവാം, വെര്‍ജിന്‍ ഐലന്‍ഡുകളിലെയും പ്രൈമറികള്‍ 1,668 ഡെലിഗേറ്റുകളുടെ കാര്യത്തില്‍ തീരുമാനമെടുക്കും.

പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നോമിനിയാകാന്‍ വേണ്ടത്, 1991 പ്ലെഡ്ജ്ഡ് ഡെലിഗേറ്റുകളാണ്. ബൈഡന് ഇനി 898 ഡെലിഗേറ്റുകള്‍ കൂടി സ്വന്തമാക്കിയാല്‍ മതിയാകും. സാന്‍ഡേഴ്‌സിന് നോമിനേഷന്‍ നേടാന്‍ 1,189 ഡെലിഗേറ്റുകള്‍ കൂടി വേണ്ടി വരും. വയോമിംഗില്‍ നടക്കാനിരുന്ന ഇന്‍പേഴ്‌സണ്‍ കോക്കസുകള്‍ റദ്ദാക്കി. പകരം മെയിന്‍ ഇന്‍ബാലറ്റ് സംവിധാനം സ്വീകരിച്ചു. പൂരിപ്പിച്ച ബാലറ്റുകള്‍ നിര്‍ദ്ദിഷ്ട പെട്ടികളില്‍ മാര്‍ച്ച് 28നും ഏപ്രില്‍ 4നും ഇടയ്ക്ക് നിക്ഷേപിക്കുവാനാണ് നിര്‍ദ്ദേശം.

പ്യൂര്‍ട്ടോ റിക്കോയും ഈ സംവിധാനം സ്വീകരിച്ചേക്കും. എന്നാല്‍ ഏപ്രില്‍ 4ന് പ്രൈമറികള്‍ നടക്കുന്ന ഹായ് യും അലാസ്‌കയും മുന്‍ നിശ്ചയപ്രകാരം തന്നെ മുമ്പോട്ട് പോകുന്നു, ഏപ്രില്‍ 28 ന് കണക്ടിക്കട്ട്, ഡെലവെയര്‍, ന്യൂയോര്‍ക്ക്, പെന്‍സില്‍വേനിയ, റോഡ് ഐലന്റ്' എന്നീ സംസ്ഥാനങ്ങളില്‍ പ്രൈമറികള്‍ നിശ്ചയിച്ചിട്ടുണ്ട്. ന്യൂയോര്‍ക്ക് ഈ തീയതി മാറ്റാന്‍ ശ്രമിക്കുന്നു. ന്യൂയോര്‍ക്കിന് 274 ഉം പെന്‍സില്‍വേനിയയ്ക്ക് 186 ഉം പ്രതിനിധികള്‍ നല്‍കാന്‍ കഴിയും.

ഡെമോക്രാറ്റിക് നാഷ്ണല്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശം അനുസരിച്ച് പ്രവര്‍ത്തിക്കാത്തതിനാല്‍ ലൂസിയാനയ്ക്കും കെന്റക്കിക്കും ചില ഡെലിഗേറ്റുകള്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. ഒഹായോവും മെരിലാന്‍ഡും നിര്‍ദ്ദേശം പാലിച്ച് ജൂണ്‍ 2 ന് പ്രൈമറികള്‍ നടത്താമെന്ന് സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ ജൂണ്‍ 20 ന് മുമ്പ് സംസ്ഥാന കണ്‍വെന്‍ഷനുകള്‍ നടത്താനാവില്ല എന്ന് അനേകം സംസ്ഥാന കമ്മിറ്റികള്‍ ഡിഎന്‍സിയെ അറിയിച്ചിട്ടുണ്ട്. കൊറോണ വൈറസ് ഭീതി മൂലം യോഗം ചേരുക പ്രയാസമാണെന്നതാണ് കാരണം. സംസ്ഥാന കണ്‍വെന്‍ഷനിലാണ് അന്തിമമായി ഡെലിഗേറ്റുകള്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് അലോട്ട് ചെയ്യുന്നത്.

പ്രൈമറികളുടെ അനിശ്ചിതത്വം തുടരുന്നതിനാല്‍ സാന്‍ഡേഴ്‌സിന്റെ തീരുമാനവും വൈകുന്നു എന്ന് നിരീക്ഷകര്‍ പറയുന്നു. സാന്‍ഡേഴ്‌സ് സ്ഥിതിഗതികള്‍ മനസിലാക്കി മത്സരരംഗത്ത് നിന്ന് പിന്മാറണം എന്ന് വാദിക്കുന്നവരുണ്ട്. എന്നാല്‍ ആരെങ്കിലും ഒരാള്‍ പ്രതിനിധികളുടെ എണ്ണം തികയ്ക്കുന്നത് വരെ രംഗത്ത് തുടരണം എന്ന് അനുയായികള്‍ പറയുന്നു. 2008 ല്‍ ബരാക്ക് ഒബാമയുമായുള്ള മത്സരം അന്തിമ നിമിഷം വരെ തുടര്‍ന്ന ചരിത്രം ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു.

തുടര്‍ന്ന് മത്സരം നടക്കുന്ന ലൂസിയാന, ജോര്‍ജിയ, കെന്റക്കി, മെരിലാന്റ് സംസ്ഥാനങ്ങളില്‍ സാന്‍ഡേഴ്‌സിന് വലിയ പ്രതീക്ഷയുണ്ട്. എന്നാല്‍ ഈ മത്സരങ്ങള്‍ നീണ്ടു പോയത് കാത്തിരിപ്പിന്റെ ദൈര്‍ഘ്യം വര്‍ധിപ്പിച്ചു. ബൈഡന്റെ ലീഡ് തിരിച്ചു പിടിക്കാന്‍ ബോഡന് കാത്തിരുന്നേ മതിയാകൂ. ഇതിനകം ഒരു കുതിപ്പ് നടത്താനുള്ള കുതന്ത്രങ്ങള്‍ മെനയുകയാണ് സാന്‍ഡേഴ്‌സിന്റെ പ്രചരണ സംഘം.

Join WhatsApp News
Elect Biden 2020-03-19 15:33:40
The Obama-Biden Administration set up the White House National Security Council Directorate for Global Health Security and Biodefense to prepare for future pandemics like COVID-19. Donald Trump eliminated it — and now we're paying the price. Elect Biden
trumpan truth 2020-03-19 15:36:40
11:47: *TRUMP SAYS FDA HAS APPROVED CHLOROQUINE FOR USE IN COVID-19 11:48: *TRUMP SAYS STILL COLLECTING EVIDENCE OF CHLOROQUINE EFFICACY 11:48: *TRUMP SAYS CHLOROQUINE RISKS LOW AND ARE WELL-KNOWN 12:12: *FDA SAYS IT HAS NOT APPROVED CHLOROQUINE FOR COVID-19 USE
Biden, Our Peesident 2020-03-19 17:31:23
President Trump's reelection campaign was designed under the premise that the economy would be strong through November, but that's not true anymore. Trump also planned to make socialism a central focus of his attacks. But without Bernie Sanders to run against, this argument becomes a lot less potent. Trump campaigned on "draining the swamp" of big government. Now he wants Americans to trust in big government to fight coronavirus and save the economy.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക