Image

നമുക്ക് അൽപകാലത്തേക്ക് അല്പം ഉൾവലിയാം ജീവൻ രക്ഷിക്കാം (ഗീവർഗ്ഗീസ് മാർ കൂറിലോസ്)

Published on 18 March, 2020
നമുക്ക് അൽപകാലത്തേക്ക് അല്പം ഉൾവലിയാം ജീവൻ രക്ഷിക്കാം (ഗീവർഗ്ഗീസ് മാർ കൂറിലോസ്)
ജീവനേക്കാൾ വിലയുള്ള മറ്റെന്തുണ്ട് ഈ ലോകത്ത് ? കൊറോണ വിപത്ത് മുന്നിൽ നിൽക്കുമ്പോൾ നമ്മുടെയും മറ്റുള്ളവരുടെയും ജീവൻ സംരക്ഷിക്കാൻ നമുക്ക് അല്പകാലത്തേക്ക് ഒന്ന് വിട്ടു നിൽക്കാം. ജനകൂട്ടങ്ങളിലെ നമ്മുടെ ഇപ്പോഴത്തെ അസാന്നിദ്ധ്യത്തിന് ജീവൻ്റെ പൊന്നു വിലയുണ്ട്. കഴിഞ്ഞ ഏതാണ്ട് മൂന്ന് ആഴ്ചയായി ഞാൻ അപ്രകാരം ഒരു ജീവിതാനുഭവത്തിന് എന്നെ സ്വയം നിർബന്ധിച്ചു. ഈ മാസത്തെ എല്ലാ പരിപാടികളും റദ്ദുചെയ്തു ഭവനത്തിൽ കഴിയുകയാണ്. ഒരു ദിവസം നിരവധി പരിപാടികളിലും ചടങ്ങുകളിലും പങ്കെടുത്ത് ശീലിച്ച എനിക്ക് അത്ര എളുപ്പത്തിൽ പൊരുത്തപ്പെടാൻ കഴിയുന്നതല്ല ഈ ഉൾവലിയൽ ജീവിതം. എന്നാൽ സമ്പന്ന രാജ്യങ്ങൾ പോലും ഒരു വൈറസിൻ്റെ മുമ്പിൽ തകർന്നു പോകുമ്പോഴും ആ ഗതി നമുക്ക് വരാതിരിക്കാൻ ഊണും ഉറക്കവും ഉപേക്ഷിച്ച് നമ്മുടെ നാടിൻ്റെ/നമ്മുടെ ഓരോരുത്തരുടെയും ജീവൻ സംരക്ഷിക്കാൻ അഹോരാത്രം ശ്രമിക്കുന്ന ഒരു സർക്കാരും അതിൻ്റെ മെഷിനറികളും നമ്മോട് സ്നേഹപൂർവ്വം അതാവശ്യപ്പെടുമ്പോൾ അതിന് വിധേയപ്പെടുക എന്നത് നമ്മുടെ ഉത്തരവാദത്വമാണ്. 

ഞാൻ നാട്ടിൽ ഉള്ളപ്പോൾ നിശ്ചയമായും ഒരാഴ്ചയിൽ ഒരിക്കൽ ഇപ്പോൾ 95 വയസ്സുള്ള എൻ്റെ പ്രിയപ്പെട്ട അമ്മയെ പോയി കാണാറുണ്ട്. തിരിച്ചു പോരുമ്പോൾ അമ്മയ്ക്ക് കൊച്ചുമകൻ ഒരു സ്നേഹചുംബനം നൽകുന്നതും പതിവാണ്. എനിക്കും ലഭിക്കും അമ്മയുടെ വക ഒന്നിന് പകരം രണ്ട് ചുംബനം . കഴിഞ്ഞ കുറെ ദിവസങ്ങളായി അമ്മയുടെ ഈ ഉമ്മ ഞാൻ miss ചെയ്യുന്നുണ്ട്. പക്ഷേ ഇപ്പോൾ ഒരു മകൻ എന്ന നിലയിൽ അമ്മയോടും ഒരു പൗരൻ എന്ന നിലയിൽ നാടിനോടും എനിക്ക് ചെയ്യാവുന്ന കടപ്പാട് സ്വയം വിട്ടു നിൽക്കുക എന്നതാണ്. ഈ വൈറസ് ഭീതി എത്രയും പെട്ടെന്ന് ഒഴിയാനും അപ്പോൾ ഓടി ചെന്ന് അമ്മയ്ക്കുള്ള ചുംബനത്തിൻ്റെ കടം വീട്ടാനും കഴിയാൻ പ്രാർത്ഥിച്ചു കാത്തിരിക്കുന്നു. ഈ ദിവസങ്ങളിൽ ഞാൻ നിശ്ചയമായും പങ്കെടുക്കേണ്ടിയിരുന്ന പല ചടങ്ങുകളിൽ നിന്നും ദുഃഖത്തോടെ വിട്ടുനിന്നു. പള്ളി ചടങ്ങുകൾ, ഗുരുനാഥന്മാരുടെയും വൈദിക സംഹാദരങ്ങളുടെ ബന്ധുമിത്രാദികളുടെ സംസ്കാര ചടങ്ങുകൾ തുടങ്ങി നിരവധി ചടങ്ങുകൾ. ഈ ദിനങ്ങളിൽ സന്ദർശകരെ വിലക്കിയതും മനപൂർമോണ്. ഒരു ഉത്തരവാദത്വപ്പെട്ട സ്ഥാനത്തിരിക്കുമ്പോൾ സർക്കാരിൻ്റെ നിബന്ധനകൾ ലംഘിക്കുന്നതിൻ്റെ ഗൗരവത്തെ കുറിച്ച് ബോധ്യമുള്ളതുകൊണ്ടാണ് ഈ സമീപനം എടുക്കുന്നത്. അതു മനസ്സിലാക്കി സഹകരിക്കുന്ന എല്ലാവർക്കും നന്ദി.

ഈ മാസാവസാനം വരെ മതപരമായ ചടങ്ങുകൾ ജനപങ്കാളിത്തം തീരെ കുറച്ച് ക്രമീകരിക്കണം എന്ന സർക്കാരിൻ്റെ അഭ്യർത്ഥന നാം കൃത്യമായി പാലിക്കണം. ഇനിയുള്ള രണ്ടാഴ്ച വളരെ ജാഗ്രത വേണം. ഒരാളുടെ ജാഗ്രത കുറവുകൊത്ത് ഇതുവരെ നമ്മൾ നേടിയത് തകരാൻ ഇടവരരുത്. പത്തനംതിട്ടയിൽ 10 പേരിൽ കൂടുതൽ ആരാധനാലയങ്ങളിൽ ഉണ്ടാവില്ല എന്ന തീരുമാനം എല്ലാവരും ചേർന്ന് എടുത്തതാണ്. നമ്മൾ അത് കൃത്യമായി പാലിക്കണം. പളളികളിൽ വൈദികന്നും 10-ൽ താഴെ ആളുകളും ചേർന്ന് ആരാധനകൾ നടത്തട്ടെ. ബാക്കി ആളുകൾ സ്വഭവനത്തിൽ ഇരുന്ന് പ്രാർത്ഥിക്കട്ടെ. സാധിക്കുമെങ്കിൽ പള്ളിയിലെ ആരാധന ലൈവ് സ്ട്രീം ചെയ്താൽ എല്ലാവർക്കും ഭവനത്തിലിരുന്ന് അതിൽ പങ്കുചേരാം. നമ്മുടെ വീടുകൾ എല്ലാം ഈ കാലത്ത് ദേവാലയങ്ങളായി രൂപാന്തരപ്പെടട്ടെ, ഒപ്പം നമ്മുടെ ഹൃദയങ്ങളും മനസ്സുകളും. എൻ്റെ അപ്പൻ്റെ ശവസംസ്കാര വേളയിൽ ഞാൻ പ്രസംഗിച്ചത് ഇവിടെ ഓർക്കുന്നു. "എൻ്റെ പിതാവ് ഒരു പള്ളിഭക്തനായിരുന്നില്ല. മറിച്ച് ഒരു ദൈവഭക്തനായിരുന്നു. അതിൽ ഞാൻ അഭിമാനിക്കുന്നു " എന്ന്. നമ്മുടെ പലരുടെയും ഉള്ളിൽ കുടികൊള്ളുന്ന പള്ളിഭക്തി ഈ നാളുകളിൽ യഥാർത്ഥ ദൈവഭക്തിക്ക് വഴി മാറട്ടെ. അത് കൊറോണയെ തുരത്താൻ സഹായിക്കുമെങ്കിൽ അതിലും അർത്ഥവത്തായ ആരാധന വേറെയുണ്ടോ?

ഈ വിട്ടു നിൽക്കൽ കാലം നമുക്ക് പ്രയാസങ്ങൾ സമ്മാനിക്കുന്നെങ്കിലും അതിനെ ഗുണപരമാക്കി മാറ്റാനും നമുക്ക് കഴിയും. ഉദാഹരണത്തിന് ഈ കഴിഞ്ഞ മൂന്നാഴ്ചയായി പ്രാർത്ഥിക്കാനും വായിക്കാനും എഴുതാനും എനിക്ക് കൂടുതൽ സമയം ലഭിച്ചു. പൂർത്തിയാകാതെ ഇരുന്ന രണ്ട് ലേഖനങ്ങൾ ഇതിനകം പൂർത്തിയാക്കി. ഒരു പുതിയ പുസ്തകത്തിൻ്റെ കുറച്ച് എഴുത്ത് തുടങ്ങി കഴിഞ്ഞു. പ്രകൃതിയോട് കൂടെ കൂടുതൽ സമയം ചെലവഴിക്കുവാൻ കഴിയുന്നത് മനസ്സിന് ഒത്തിരി സന്തോഷം പകരുന്നു. വളർത്തുന്ന മത്സ്യങ്ങളുമായും, പാത്ത, താറാവ് ഇവയോടൊക്കെയുള്ള ഈ ദിവസങ്ങളിലെ സമ്പർക്കം കൊറോണ സമ്പർക്ക വിലക്കിനെ മറികടക്കാൻ എന്നെ സഹായിക്കുന്നു. എഴുതപ്പെടാത്ത വേദപുസ്തകമാണല്ലോ പ്രകൃതി. ആ വേദപുസ്തക പാരായണവും ധ്യാനവും എൻ്റെ ഈ വർഷത്തെ നോമ്പാചരണത്തിന് കൂടുതൽ മിഴിവേകുന്നു.

എല്ലാ ദുരന്തങ്ങളും നമ്മെ ഓർമ്മിപ്പിക്കുന്ന ഒരു വിശ്വ സത്യമുണ്ട്: മനുഷ്യൻ്റെ നിസ്സാരത. കമ്പോള കാലത്തെ മനുഷ്യൻ വെട്ടിപിടിച്ചും കൂട്ടിവച്ചും ആർജിക്കുന്ന സമ്പത്തും പ്രതാപവും എല്ലാം ഒരു വൈറസിൻ്റെയോ പ്രളയത്തിൻ്റെയോ കൊടുങ്കാറ്റിൻ്റെയോ മുമ്പിൽ തകർന്ന് തരിപ്പണമാകാൻ നിമിഷങ്ങൾ മതി എന്ന യാഥാർത്ഥ്യം നാം വിസ്മരിക്കരുത്. ദുരന്തങ്ങൾക്ക് ജാതിയും മതവും ഒന്നും ഇല്ല എന്നും നാം വിസ്മരിക്കരുത്. ദുരന്തകാലത്ത് നാം ആഘോഷിക്കുന്ന മാനവികതയും മതമൈത്രിയും എത്ര പെട്ടെന്നാണ് നാം വെടിയുന്നത്? അത്തരം വിഭാഗീയതകൾ ഉപേക്ഷിക്കുവാൻ നമുക്ക് കഴിയട്ടെ.
കരങ്ങൾ ചേർത്തു പിടിച്ച് പ്രളയത്തെ തോൽപ്പിച്ച നമുക്ക് കൈകൾ കഴുകി കൊറോണയെ തോൽപ്പിക്കാം. ഒത്തുകൂടി പ്രളയത്തെ അതിജീവിച്ച നമുക്ക് അല്പകാലം ഉൾവലിഞ്ഞ് കോവിഡിനെ അതിജീവിക്കാം

ഇതെല്ലാം എഴുതുമ്പോഴും ഒരു വസ്തുത എന്നെ അലട്ടുന്നു. വിട്ടു നിൽക്കാനും വീട്ടിൽ വിശ്രമിക്കാനും നമ്മൾ ആഹ്വാനം ചെയ്യുമ്പോഴും ആ "ലക്ഷ്യറി " ഇല്ലാത്ത ലക്ഷകണക്കിന് സാധുക്കൾ നമുക്ക് ചുറ്റുമുണ്ട് എന്ന കാര്യം. വിശ്രമിക്കാൻ വീട് ഇല്ലാത്തവർ, ഒരു ദിവസം പണിക്ക് പോയില്ലെങ്കിൽ പട്ടിണി സഹിക്കേണ്ടി വരുന്നവർ, കൈകൾ സോപ്പിട്ട് കഴുകാൻ പോലും സൗകര്യമില്ലാത്തവർ: അവരെ കരുതാനും നമുക്ക് കഴിയണം. പട്ടിണിയേക്കാൾ ഭീകരമായ ഒരു വൈറസും ലോകത്തിൽ ഉണ്ടായിട്ടില്ല, ഇനിയും ഉണ്ടാവുകയുമില്ല. എല്ലാ ദുരന്തങ്ങളും സ്നേഹം പങ്കുവയ്ക്കാനുള്ള അവസരങ്ങളാണ്. ദൈവത്തിലേക്ക് തിരിയാൻ ഏറ്റവും നല്ല വഴി പതി തരിലേക്ക് തിരിയുക എന്നത് തന്നെയാണ്.

ഈ കൊറോണ കാലം നമുക്ക് ഒരു പുതുക്കത്തിൻ്റെ താവട്ടെ, ശരീരത്തിനും മനസ്സിനും സമൂഹത്തിനും...

ഈ അതിജീവന പോരാട്ടത്തിൽ നമ്മുടെ സർക്കാർ നമ്മോടെപ്പമുണ്ട്. നമുക്ക് ഒപ്പം നിൽക്കാം നാം ഇതും അതിജീവിക്കും

we shall overcome

Join WhatsApp News
Ponmelil Abraham 2020-03-18 17:07:22
A super and valuable message of individual cooperation and call for observation of practices in the interest of all to overcome the pandemic corona virus that is affecting lives and other activities of the nations.
കൊറോണാ 2020-03-18 19:17:11
കോട്ടയം ദേവലോകം ആസ്ഥാനം കഞ്ഞിക്കുഴി ബാവ (Catholicos Baselios Marthoma Paulose II) കൊറോണായുടെ മറവിൽ യാക്കോബായക്കാരുടെ കൂടുതൽ പള്ളികൾ പിടിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു. കൊറോണ വ്യാപിച്ചിട്ടും എന്തെങ്കിലും ഒരക്ഷരമെങ്കിലും പറഞ്ഞതായി അറിയാമോ ഓർത്തോഡോക്‌സുകാരെ? അപ്പോസ്തോലിക പാരമ്പര്യമുള്ള അന്ത്യോഖ്യ സിംഹാസനത്തിന്റെ അവകാശികളായ പിതാക്കന്മാരെ അപമാനിക്കാൻ മാത്രമേ
സമയം കളയരുത് 2020-03-18 15:44:34
വരുവിൻ ഇത് നല്ല സമയം. ഇ സമയം നമുക്ക് പോയി നമ്മുടെ പള്ളികൾ പിടിച്ചു എടുക്കാം.
Vayanakkaran 2020-03-18 22:51:56
കൊറോണ പോയിക്കഴിയുമ്പോൾ നമുക്ക് വീണ്ടും പള്ളിവഴക്കു തുടങ്ങണം. മനുഷ്യൻ നിസ്സാരനെന്നുള്ള ചിന്തയൊക്കെ അതുവരെ മതി. ഇപ്പോൾ ഉൾവലിയുന്നവരൊക്കെ വൈറസ് പോയിക്കഴിയുമ്പോൾ സുനാമി പോലെ തിരിച്ചു വരണം. നമുക്കൊക്കെ എന്തെങ്കിലും പണി വേണ്ടേ? അല്ല തിരുമേനി, ഇപ്പോൾ പള്ളിയും കുർബാനയും ഒന്നും ഇല്ലാതായിട്ട് എന്തെങ്കിലും സംഭവിച്ചോ? അതുമാത്രം ചിന്തിച്ചാൽ മതി! ഇതൊക്കെ വെറും ബിസിനസ് ആണെന്നിപ്പോൾ ജനങ്ങൾക്കു മനസ്സിലായി!
Raju Thomas, New York 2020-03-19 08:33:49
Notwithstanding the rude comments, thirumeni's article is not only sincere and touching but well-rounded and well-written.
George 2020-03-19 06:20:32
യാക്കോബായ സഭയിലെ മൂന്നര ഡസനിലധികം വരുന്ന മെത്രാൻ മാരിൽ ഇത്തിരി നന്മയും മനുഷ്യ സ്നേഹവും ഉള്ളവർ അര ഡസനിൽ താഴെ മാത്രമേ ഉള്ളു. അവരിൽ ഒന്നാമൻ ആര് എന്ന് ചോദിച്ചാൽ ഈ കൂറീലോസ് മെത്രാൻ ആണെന്ന് ആരും സമ്മതിക്കും. യേശു ക്രിസ്തു പറഞ്ഞു എന്ന് പറയപ്പെടുന്ന കാര്യങ്ങളിൽ പലതും ചെയ്യുന്ന ആളാണ്. താങ്കളോടുള്ള എല്ലാ ബഹുമാനത്തോടും പറയട്ടെ, കളർ നയിറ്റിയും മത്തങ്ങാ തൊപ്പിയും മാലയും കുരിശും പ്രാകൃത ഗോത്ര മൂപ്പന്റെ വടിയും ഒക്കെ ആയിട്ടുള്ള ഈ കോമാളി വേഷം ഇട്ടുകൊണ്ട് പൊതു പരിപാടികളിൽ പങ്കെടുക്കുന്നത് ഒഴിവാക്കിക്കൂടെ?
വിശ്വാസത്തിന്‍റെ പോക്ക് 2020-03-19 07:37:05
കഫെറ്റീരിയയിൽ ഇരുന്നു കുർബാന കാണുന്നവരെ പൊതുയോഗത്തിൽ ഇരുത്തുക ഇല്ല, കുർബാന കൊടുക്കില്ല; പള്ളിയിൽ വരാത്തവരെ നിത്യ അഗ്നിയിൽ ചൂടും, എന്നൊക്കെ ഭീഷണി നടത്തുന്ന കുപ്പായക്കാർ എന്തിയേ?. കോടതി അടച്ചിട്ട പള്ളി കുത്തിപൊളിച്ചു കുർബാന നടത്തിയവരും, റോഡിൽ കുർബാന നടത്തിയവരും എല്ലാം മാളങ്ങളിൽ ഒളിച്ചു. കുർബാനക്ക് 2 ദിവസം മുമ്പ് തന്നെ ആണുങ്ങൾ ഇല്ലാത്ത വീട്ടിൽ എത്തുക, പെൺപിള്ളേർക്കു കൗൺസിലിംഗ് കൊടുക്കുക, വിദ്യാഭ്യാസം സിസ്തും ഗുസ്തിയും .. ഇവന്മ്മാർ എങ്ങനെ വീട്ടിൽ അടങ്ങി ഇരിക്കും
My Cousin Coorilos 2020-03-19 09:18:35
Bishop Coorilos has his own unique personality. I agree fully with George's comments. The main disadvantage he is suffering is:-he is in the wrong group. He belongs to a very large family & most of them are in the Catholicos group. St.Adai's church, Nalunnakkal also belonged to Karippal { marukummood} family of which Coorilos belong. Due to family feud, there are divisions and due to the carelessness of the family, the church ended up in the hands of the minority who supported the Patriarch group. If Coorilos was in the Catholicos side, he would have been the next Catholicos. He is not fake like the other many in red & white Cassocks. He runs ' Sneha Theeram' – rehab for mentally handicapped. George stated the truth & truth may be bitter. Coorilos is my Cousin.
ANTI-CORONA 2020-03-19 14:19:50
ഓർത്തഡോൿസ്കാർ ആരുടേയും പള്ളി പികിക്കാൻ പോയിട്ടില്ല.എഴുപതുകളിൽ ഗുണ്ടായിസത്തിലൂടെ വിഘടിത വിഭാഗം കൈയേറിയ പള്ളികൾ നിയമത്തിന്റെ പിൻബലത്തിൽ തിരിച്ചെടുക്കുന്നു എന്നേയുള്ളു.ഒരു മൂന്നാം ക്ലാസ്സുകാരെൻന്റെ കുപ്പായ മോഹമാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം.അന്ത്യോക്യൻ അപ്പസ്തോലിക പാരമ്പര്യം മലങ്കരയിൽ എത്തിയത് 1876 ഇൽ ആണ്. അതിന് മുൻപും മലങ്കരയിൽ പള്ളികൾ ഉണ്ടായിരുന്നു
അപ്പോസ്തോലന്‍ 2020-03-19 15:59:13
അപ്പോസ്തോലിക പിന്തുടർച്ച എന്നത് മൂന്നാം നൂറ്റാണ്ടിൽ ഉണ്ടാക്കിയ കള്ള കഥ ആണ്. അപ്പൊസ്തോല പ്രവർത്തികൾ എന്ന ചമച്ചു കൂട്ടിയ കള്ള കഥ പുസ്തകം ആണ് ഇതിനു ആധാരം. ഒന്നാം നൂറ്റാണ്ടിൽ സംഭവിക്കുന്ന കാര്യങ്ങളുടെ ഒരു ധിർക്സാക്ഷി വിവരണം പോലെ മൂന്നാം നൂറ്റാണ്ടിൽ ഉണ്ടാക്കിയ കള്ളം എന്ന് ചുരുക്കം. ഇതിൽ എഴുതിയിരിക്കുന്നത് മുഴുവൻ കള്ളം തന്നെ. അതിനാൽ ശീമ പാത്രിയര്കീസിൻ്റെ അപ്പോസ്തോലിക പിൻ തുടർച്ചയും പൊള്ള കഥ. തൊലി വെളുത്ത വിദേശിയുടെ മൂട് താങ്ങി നടക്കാതെ അയൽ വാസിയുമായി സ്നേഹത്തോടെ പെരുമാറുക. ഇരിക്കാൻ പോലും ഇടം ഇല്ലാതെ ഓടി നടക്കുന്ന സിറിയൻ പാത്രിയര്കീസിനെ വിടുക.
പള്ളിപ്പിടുത്ത സഭ 2020-03-19 16:06:02
ജോർജ് പറഞ്ഞത് ശരിയാണ്. ഈ ബിഷപ്പുമാരുടെ ചട്ടി തൊപ്പി, കഴുത്തു നിറയെ സ്വർണ്ണ കുരിശുകൾ, വികൃതമായ താടി, അംശവടി, ഇതെല്ലാം കാണുമ്പോൾ വെറും കോമാളികളെപ്പോലെയാണ് തോന്നുന്നത്. 'ദിഗംബരം സ്വാമികളുടെ'വേഷം മാത്രം ഇവരുടെ വേഷങ്ങളോടു സാദൃശ്യപ്പെടുത്താം. ഒരു ജീവിതമേയുള്ളൂ. ദൈവം തന്ന സൗന്ദര്യത്തെ വിരൂപമാക്കി കോമാളിയായി ഇവർക്ക് മനുഷ്യകോലത്തിൽ നടക്കരുതോ? നാവെടുത്താൽ യാക്കോബായക്കാരന്റെ പള്ളി പിടിച്ചെടുക്കാൻ ആഹ്വാനം ചെയ്യും. സെന്റ് മേരിയുടെ രൂപമുള്ള കത്തോലിക്കരുടെ മണർകാട് പള്ളി പണ്ട് കണ്ടത്തിൽ കുടുംബക്കാർ ഉൾപ്പെട്ട ഓർത്തോഡോക്സ്കാർ കയ്യടക്കി. പിന്നീട് വിഭജിക്കുന്നതിനുമുമ്പുള്ള യാക്കോബായ അധീനത്തിൽ പള്ളി വന്നെത്തുകയായിരുന്നു.
മണര്‍കാട് മാതാവ് 2020-03-19 16:19:48
ഞങ്ങളുടെ പഴയ തറവാട് പുര പൊളിച്ചപ്പോൾ തട്ടിൻ പുറത്തു കിടന്ന വിഗ്രഹം ആണ് മണര്കാട്ട് പള്ളിയിലെ മാതാവ്. അത് പോർച്ചുഗീസുകാർ ഉപേക്ഷിച്ചു പോയത് ആണ്. അത് വീട്ടിൽ വെക്കാൻ കൊള്ളില്ല എന്ന് പറഞു വല്യ വെല്ലിപ്പച്ചൻ മണര്കാട്ട് പള്ളിക്കു കൊടുത്തു. ഇത് ഞങ്ങളുടെ കൈയിൽ ഉണ്ടായിരുന്നു എങ്കിൽ PVT. ലിമിറ്റഡ് പള്ളി ഉണ്ടാക്കി കോടികൾ വാരമായിരുന്നു. പോയ ബുദ്ധിയെ!-
പിള്ളേരെ പിടുത്തക്കാര്‍ 2020-03-19 16:22:30
പിള്ളേരെ പിടുത്തക്കാര്‍ ഇന്ന് പള്ളി പിടുത്തക്കാര്‍ George-you are 100% correct
AViswassi 2020-03-19 21:28:15
പലപ്പോഴും ആലോചിക്കുന്ന ഒരു കാര്യം ആണ് ഈ ക്രിസ്ത്യൻ പുരോഹിതരുടെ വേഷം, പ്രത്യേകിച്ച് കേരളത്തിലെ. എന്തിനാണിവർ പ്രാകൃത ഗോത്ര മൂപ്പൻമാരെപ്പോലെ കോമാളി വേഷം കെട്ടി നടക്കുന്നത് ? വേഷം പ്രകൃതം പക്ഷെ സഞ്ചാരം കോടികൾ വിലമതിക്കുന്ന അത്യാഡംബരക്കാറിലും, എന്തെ ഇവർക്ക് കാളവണ്ടിയിലും കഴുതപ്പുറത്തും സഞ്ചരിച്ചുകൂടാ ? അപ്പൊ ഇതൊക്കെ ഒന്നാന്തരം തട്ടിപ്പു അല്ലെ ? കൂടുതൽ എഴുതുന്നില്ല കാരണം വീണു കിടക്കുന്നവനെ അടിക്കരുത് എന്നാണല്ലോ. കോറോണയെ പേടിച്ചു കുപ്പായത്തിൽ മൂത്രമൊഴിച്ചു ഓടി ഒളിച്ച കുര്ബാനതിഴിലാളികളെയും നിപ്പ വൈറസിനെ കുർബാനയിൽ വച്ച് പ്രാർത്ഥിക്കാൻ യേശു രണ്ടുപ്രാവശ്യം പറഞ്ഞു എന്ന് പറയുന്ന നായ്ക്കരണ അച്ഛനെയും ഒക്കെ ഇപ്പോൾ കൂടുതൽ പറയുമ്പതു ശരിയല്ലല്ലോ. ഈ വൈറസ് പോയാൽ നാണം ഇല്ലാത്ത എട്ടുകാലി മമ്മൂഞ്ഞുമാർ പൂർവാധികം ശക്തിയോടെ വരും. ജാഗ്രതൈ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക