Image

സി.പി.എം. കെ.എം. മാണിക്ക് സ്മാരകം തീര്‍ക്കുമോ (ബ്‌ളസന്‍ ഹൂസ്റ്റന്‍)

Published on 29 February, 2020
സി.പി.എം. കെ.എം. മാണിക്ക് സ്മാരകം തീര്‍ക്കുമോ (ബ്‌ളസന്‍ ഹൂസ്റ്റന്‍)
കള്ളനെന്ന് മുദ്രകുത്തിയവ്യക്തിക്ക് അതേആളുകള്‍തന്നെ സ്മാരകം തീര്‍ക്കാന്‍ മുന്നിട്ടിറങ്ങുന്ന മഹാമനസ്ക്കരാണ് സി.പി.എം. നേതാക്കളുംഅവരുടെ നേതൃത്വ ത്തിലുള്ള പിണറായിസര്‍ക്കാരും. കള്ളനും അഴിമതിക്കാരനെന്നുമുള്ള നാമധേയം നല്‍കിയ കെ.എം. മാണിയെപൊതുജനത്തിനു മുന്നില്‍അവഹേളിക്കുകയും അധിക്ഷേപി ക്കുകയുംചെയ്തതു മാത്രമല്ല പൊതുനിരത്തില്‍ മാണിയെതടഞ്ഞ്ഉരുക്കുമുഷ്ടിയോടെ നേരിട്ടത്‌കേരള ജനത മറക്കുന്നതിനുപോലുംസമയമായിട്ടില്ല. ആ മാണിക്ക്ഇന്ന്‌സ്മാരകം തീര്‍ക്കാന്‍ അതേരാഷ് ട്രീയ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ കോടികള്‍സംസ്ഥാന ബഡ്ജറ്റില്‍വകകൊള്ളിച്ചപ്പോള്‍ ഒരു കാര്യംവ്യക്തമാണ് സി.പി.എം.ന്റെഅടിസ്ഥാന തത്വമായ് പ്രത്യയശാസ്ത്രത്തേക്കാള്‍ അവര്‍ഇപ്പോള്‍ ഉയര്‍ത്തിപ്പിടിക്കുന്നത് പ്രായോഗികരാഷ്ട്രീയത്തെയാണ്. പ്രത്യേയശാസ്ത്രത്തിന്റെ കപടതയും പൊള്ളയുംവിദ്യാഭ്യാസവുംവിവരവുമുള്ള ഈ തലമുറതിരിച്ചറിഞ്ഞതോടെഅത് ജനങ്ങളുടെഅടുപ്പില്‍വേവുകയില്ലെന്ന്അറിയാം. അതിനുള്ളമറുമരുന്നാണ്പ്രായോഗികരാഷ്ട്രീയം.

ആ പ്രായോഗികരാഷ്ട്രീയത്തില്‍കൂടി പോയെങ്കില്‍മാത്രമെ ഇനിയുള്ളകാലം പാര്‍ട്ടി പിടിച്ചു നില്‍ക്കുയെന്ന പ്രയോഗിക ബുദ്ധി ഇന്നത്തെ സി.പി.എം. നേതാ ക്കള്‍ക്കുണ്ട്. അതിന്റെഏറ്റവുംവലിയഉദാഹരണമാണ്‌കെ. എം. മാണിക്ക്‌സ്മാരകം തീര്‍ക്കാന്‍വേണ്ടി ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്ന്‌കോടികള്‍ ചിലവഴിക്കാന്‍ ബഡ്ജറ്റില്‍കൂടി നടത്തിയരാഷ്ട്രീയ അടവ്. അതില്‍മാണിയുടെവാലില്‍തൂങ്ങി നടന്നിരുന്നവരുടെയും മാണിപ്പിള്ളേരുടേയും വോട്ട്‌ലക്ഷ്യമുണ്ടെന്നതാണ് ഒരു പ്രധാന ഉദ്ദേശ്യം. അത് അറിയാന്‍ കേരള ജനത ഓക്‌സ്‌ഫോര്‍ഡിലോകേംബ്രി ഡ്ജിലോ പോയി പഠിക്കേണ്ട കാര്യമില്ല. സാക്ഷരതാവിദ്യാ ഭ്യാസംതന്നെ മതിയാകും. സാക്ഷരതയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കേരളത്തിലെ ഇ ന്നത്തെ ജനതയോട് പൂച്ച പാലുകുടിക്കുന്നതുപോലെ കണ്ണടച്ച്‌ചെയ്യുന്ന രാഷ്ട്രീയ നാടകം ജനത്തെ മണ്ടന്മാരായികാണുന്നതുപോലെയെന്നേ പറയാന്‍ കഴിയു.
   
കേരളത്തില്‍ ഒരു നേതാവിനെയുംഇത്രയധികംകരിവാരിതേച്ചിട്ടില്ല. അത് അ ഴിമതിയുടെയായാലുംമറ്റെന്തിന്റെപേരിലായാലും. സ്വകാര്യപോളിടെക്‌നിക് അഴിമതിയില്‍ പ്രതിക്കൂട്ടിലായിരുന്ന യു.ഡി. എഫ്. മന്ത്രിമാര്‍ക്കെതിരെ സി. പി.എം. നടത്തിയസമരംപോലും ബാര്‍കോഴയില്‍ മന്ത്രിയായിരുന്ന മാണിക്കെതിരെ നടത്തിയസമരത്തിന്റെ പത്തിലൊന്നു പോലുമില്ലായിരുന്നു.
   
നോട്ട്എണ്ണുന്ന യന്ത്രം വരെയുള്ളഅഴിമതിക്കാരനായ നേതാവാണ്മാണിയെ ന്ന് കേരളം മുഴുവന്‍ പറഞ്ഞു നടന്ന്കവല പ്രസംഗങ്ങളും പ്രതിഷേധ സമരമുറകളും നടത്തിയരാഷ്ട്രീയ പാര്‍ട്ടിയായിരുന്നു സി.പി.എം. ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരായിരുന്നുഅന്ന് ആ സമരത്തിന് നേതൃത്വം നല്‍കിയിരുന്ന വര്‍. അതേവ്യക്തികള്‍തന്നെ മാണിയെ നവോത്ഥാന നായകനായിഉയര്‍ത്തിക്കാട്ടി അദ്ദേ ഹത്തിനുവേണ്ടിസ്മാരകം തീര്‍ക്കാന്‍ വകകൊള്ളിച്ച പ്പോള്‍ശരിക്കും അപഹാസ്യരായത്‌കേരള ജനയാണെങ്കിലും പരിഹാസ്യരായത് അന്ന്മാണിക്കെതിരെസമരം നയിച്ച സി.പി.എം. പ്രവര്‍ത്തകരുംഅവരുടെയുവജന വിഭാഗവുമായിരുന്നു.
   
രാഷ്ട്രീയ പാര്‍ട്ടികളുടെഇംഗിതത്തിനനുസരിച്ച് വാലാട്ടിപ്പട്ടികളെപ്പോലെയുള്ള പ്രവര്‍ത്തകര്‍കേരളത്തിലുമുണ്ടെന്ന് പറയുമ്പോള്‍ ഇത്തരംസംഭവങ്ങളില്‍കൂടി അത്‌സമര്‍ത്ഥിക്കുന്നുയെന്നതാണ് സത്യം. തിരുവായ്ക്ക്എതിര്‍വായില്ലാത്ത രാഷ്ട്രീയ അടിമകള്‍ നേതാക്കന്മാര്‍ക്ക് പണിയെടുക്കാന്‍ വേണ്ടിവിധിക്കപ്പെടുമ്പോള്‍ അവര്‍ക്ക് പ്രതികരണമെന്ന പ്രവര്‍ത്തിയുണ്ടാകില്ല. നേതാവിന്റെമേശയില്‍ നിന്ന്‌വീണുകിട്ടുന്ന എല്ലിന്‍ കഷണംകൊണ്ട്തൃപ്തിയടയുക മാത്രമെ അ വര്‍ക്കുമുന്നിലുള്ളു. ഇന്നലെകണ്ടവനെ ഇന്ന്അപ്പായെന്നുവിളിക്കുന്ന നേതാവിന്റെ ല ക്ഷ്യംഅവന്റെവ്യക്തിതാല് പര്യം മാത്രമെയുള്ളു. അവര്‍ ക്ക് അധികാരത്തിലേക്കുള്ളവഴിതുറന്നുകൊടുക്കുന്ന പ്രവര്‍ത്തകര്‍ക്ക്അവര്‍ എത്ര അപഹസിക്കപ്പെട്ടാലും അത്കാര്യമല്ല.  
   
കള്ളനെന്നു വിളിക്കാന്‍ പറഞ്ഞ് പൊതുനിരത്തിലേക്ക് പാര്‍ട്ടി പ്രവര്‍ത്തകരെഇറക്കിവിട്ട്മാണിക്കെതിരെ പട നയിച്ചവര്‍തന്നെ മാണിയെ ഒരു വിശദീകരണവുമില്ലാതെ പുണ്യാളനാക്കിയത് സി.പി.എം.ന്റെ നെറികെട്ട രാ ഷ്ട്രീയത്തിന്റെഉത്തമഉദാഹരണമാണ്. കുട്ടിക്കുരങ്ങിനെ കൊണ്ട്ചൂടു പായസ്സംഎടു പ്പിച്ച്അതില്‍ നിന്ന്ആവശ്യം പോലെകഴിച്ച്തൃപ്തരാകുന്ന ഒരു നേതൃത്വമാണ്ഇന്ന് സി. പി.എമ്മിനുള്ളതെന്ന്തുറന്നുകാട്ടുന്നതാണ്ഇത്തരം പ്രവര്‍ത്തികള്‍. നിയമസഭയ്ക്ക് അകത്തുപോലുംമാണിയെഎതിര്‍ ത്തത് കേരളരാഷ്ട്രീയ ചരിത്രത്തിലെതന്നെ അപൂര്‍വ്വമായസമരമുറയായിരുന്നു. ബഡ്ജറ്റ് അവതരിപ്പിക്കാന്‍ പോലും സ മ്മതിക്കാതെ ശക്തമായ പ്രതിരോധനിരതീര്‍ത്തവരാണ്അതേ നിയമസഭയില്‍ നിന്നുകൊണ്ട്മാണിക്ക്‌സ്മാരകംതീര്‍ക്കുന്നത്. നിയമസഭാ ചട്ടങ്ങളുംമര്യാദകളും കാറ്റില്‍ പറത്തി അക്രമസമരമുറകള്‍തന്നെയായിരുന്നുമാണിക്കെ തിരെ അന്നത്തെ പ്രതിപക്ഷമായിരുന്ന ഇടതുപക്ഷമായിരുന്നു നടത്തിയത്. സ്പീക്കറുടെഡയസ്സില്‍കയറിഡസ്ക്കുംകസേരകളുംതകര്‍ത്ത് കംപ്യൂട്ടറുകള്‍വലിച്ചെറിഞ്ഞ് നടത്തിയസമരരീതികേരള നിയമസഭയുടെചരിത്രത്തിലെതന്നെ ഏറ്റവുംമോശമായ പ്ര തിഷേധ സമരരീതിയായിരു ന്നു. 84ല്‍സഭാംഗങ്ങള്‍ തമ്മില്‍ നിയമസഭയ്ക്കകത്ത് നടത്തിയകയ്യേറ്റത്തില്‍ പോലുംസ്പീക്കറുടെഡയസ്സില്‍കയറിയതായിട്ട്അറിവില്ല. അന്നത്തെ ആ സംഭവത്തിനുശേഷം മാണിക്കെതിരെ നടത്തിയസമരമാണ്അക്രമസമരമായത്.
   
അങ്ങനെ മാണിയുടെഅഴിമതിക്കെതിരെസമരം നയിച്ചവര്‍ പറയുന്നുഇന്ന് മാ ണിക്ക്‌സ്മാരകംതീര്‍ക്കാമെ ന്ന്. ഇവിടെമറ്റൊരുവസ്തുതമറക്കാതെ പോകരുത്മാണിയുടെഅഴിമതി കഥകള്‍ കവലകള്‍തോറും പ്രസംഗിച്ച് അദ്ദേഹംഅഴിമതിക്കാരനെന്ന് ഉച്ചത്തില്‍ പറയുകയും ജനങ്ങ ളുടെമുന്നില്‍തെളിവുകള്‍ നി രത്തുകയുംചെയ്ത സി.പി. എമ്മും ഇടതുപക്ഷവുംഒരിക്കല്‍പോലും പിന്നീട്മാണിക്കെതിരെ തങ്ങളുന്നയിച്ചത്അടിസ്ഥാന രഹിതമായകാര്യങ്ങളായിരുന്നുയെന്ന് പരസ്യമായോരഹസ്യമായോ പറഞ്ഞി ട്ടില്ല. പൊതുവേദികളിലോ പാര്‍ട്ടിവേദികളിലോഅത് പിന്‍വലിക്കുകയോ അതിന്റെ പേരില്‍ ക്ഷമാപണം നടത്തുകയോ ചെയ്യാന്‍ സി. പി.എം. നേതാക്കളോ ഇടതുപക്ഷ നേതൃത്വമോചെയ്തിട്ടില്ല. നിയമസഭയിലെസംഭവത്തിലുംഇതുതന്നെയാണ്. നിയമസഭയ്ക്കകത്ത്മാണിചെയ്തഅഴിമതികള്‍രേഖകള്‍സഹിതംഇടതുപക്ഷഎം.എല്‍.എ.മാരും അന്നത്തെ പ്രതിപക്ഷനേതാവുംസമര്‍ത്ഥിച്ചത് നിയമസഭാരേഖകളിലുണ്ട്. മാണിക്കെതിരെതങ്ങളുന്നയിച്ചത്അടിസ്ഥാ നരഹിതമായവസ്തുതകളാണെന്ന്അവര്‍ പിന്നീട്ഒരിക്കല്‍ പോലും പറയുകയോചെയ്തിട്ടില്ല. ഒരാരോപണംഉന്നയിച്ചാല്‍അത് പിന്‍വലിക്കുന്നതുവരെ ആ വ്യക്തിആരോപണ വിധേയനാണ്. അത് നിയമസഭയ്ക്കകത്തും പുറത്തും നിയമസഭയില്‍രേഖകളായിതന്നെ കിടക്കുകയുംചെയ്യുമെന്നതാണ് ആ വസ്തുത.
   
കോടതിയില്‍പ്രതിചേര്‍ക്കപ്പെട്ട ഒരു വ്യക്തിയെകോടതി നിരപരാധിയെന്ന്‌വിധിക്കുന്നതുവരെഅയാള്‍ പ്രതിസ്ഥാനത്താണ്. ആ പ്രതിസ്ഥാനത്തുള്ളവ്യക്തിയെവിധിക്കു മുന്‍പ് ആദരിക്കുന്ന തുപോലെയാണ്‌കേരള നിയമസഭയില്‍ ഇടതുപക്ഷ മന്ത്രിസഭ സ്മാരകംതീര്‍ത്തത്. ഇവിടെസി.പി.എം.നോടും ഇട തുപക്ഷത്തിനോടും ഒരു ചോദ്യം. നിങ്ങള്‍ അന്ന്മാണിക്കെതിരെ ഉന്നയിച്ചത്അടിസ്ഥാന രഹിതമായിരുന്നുവോ. പൊതുമുതല്‍ നശിപ്പിക്കല്‍ഉള്‍പ്പെടൊയുള്ളസമരരീതി കള്‍ ചെയ്തത്‌തെറ്റായിരുന്നുഎന്ന് സമ്മതിക്കേണ്ടതായിവരും അടിസ്ഥാനരഹിതമായിരുന്നുഎന്ന് സമ്മതിച്ചാല്‍ സി.പി.എം. എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെയുംഇടതുപക്ഷ പ്രസ്ഥാനത്തിന്റെയും പൊള്ളയായ രാഷ്ര്ടീയം ജനം തിരിച്ച റിയും. അവരുടെരാഷ്ട്രീയ ആഭാസം മാത്രമായെ ജനം ചിന്തിക്കുകയുള്ളു. അങ്ങനെ യൊരുസ്ഥിതിവന്നാല്‍ശക്തികേന്ദ്രങ്ങളെന്ന്അഹങ്കരിച്ചി രുന്ന ബംഗാളിനെപ്പൊലെയുംതൃപുരയെപ്പോലെയും സി. പി.എമ്മും ഇടതുപ്രസ്ഥാന ങ്ങളുംകേരളത്തില്‍ നിന്നും നീക്കപ്പെടുമെന്ന്അവര്‍ക്ക റിയാം. പുന്നപ്ര വയലാറിന്റെയും കയ്യൂരിന്റെയുംകരിവള്ളൂരിന്റെയും ചരിത്രം അ യവിറക്കിക്കൊണ്ടിരിക്കുന്ന നേതാക്കന്മാര്‍ക്കുമുന്നില്‍ അധികാരം കിട്ടാന്‍ വേണ്ടിഅണികളെ തോക്കിന്‍ മുന യിലേക്കുംവാരികുന്തത്തിലേ ക്കും തള്ളിയിട്ട കഥ തിരുത്തി പറഞ്ഞുകൊടുക്കുന്ന കാലംവരും. ഇന്നലെമാണിയില്‍ കണ്ട തെറ്റ്ഇന്ന് മാണിയില്‍ ശരിയാണെന്ന്കണ്ടുപിടിക്കുന്ന പ്രായോഗിക രാഷ്ട്രീയം സി.പി.എം.ന്റെയുംഇടതുപക്ഷ ത്തിന്റെയും രാഷ്ട്രീയ പാപ്പരത്വമാണ്തുറന്നുകാട്ടുന്നത്.
   
കോണ്‍ഗ്രസ്സിന്റെയും ബി.ജെ.പി.യുടെയും പ്രായോഗികരാഷ്ട്രീയത്തെ കുറ്റപ്പെ ടുത്തുന്നവര്‍ പുതിയകുട ത്തില്‍ പഴയവീഞ്ഞുകൊണ്ടു പോകുന്നതിനുതുല്യമാണ്. അധികാരം നിലനിര്‍ത്താന്‍ ആരെയും അപ്പനെന്നു വിളി ക്കാത്ത രാഷ്ട്രീയം ജനങ്ങള്‍ കാണുന്നുണ്ടെന്ന്മറക്കരുത്. മൂല്യാധിഷ്ഠിതരാഷ്ട്രീയംമറന്ന് അധികാരം പിടിച്ചെ ടുക്കാനും അധികാരം നിലനി ര്‍ത്താനും രാഷ്ട്രീയ പാര്‍ട്ടി കള്‍ പല രാഷ്3ടീയ അടവുകളുംഇറക്കാറുണ്ട്. അത്അവരുടെ പാര്‍ട്ടിയിലെആഭ്യ ന്തര കാര്യങ്ങളായികണക്കാ ക്കാം.എന്നാല്‍അതിനായി ജനങ്ങളുടെ നികുതിപ്പണംഉപയോഗിക്കുന്നത് ന്യായീകരണമില്ലാത്ത വസ്തുതയാണ്. ജനങ്ങള്‍ക്കുവേണ്ടി നാടിന്റെവികസനത്തിനുവേണ്ടിചിലവഴിക്കേണ്ട പണം തങ്ങള്‍ തന്നെ മോശമായിചിത്രീകരിച്ച ഒരു വ്യക്തിക്കുവേണ്ടിചില വഴിക്കുമ്പോള്‍ അതില്‍രാഷ്ട്രീയ ലക്ഷ്യം മാത്രമാണ്.
   
കെ.എം. മാണിക്ക്പ്രതിമതീര്‍ത്തപ്പോള്‍അദ്ദേഹത്തോടൊപ്പംആരോപണത്തിന്റെമുള്‍മുനയില്‍ നിര്‍ത്തിയവ്യക്തിയാണ് അന്നത്തെ എക്‌സൈസ് മന്ത്രി കെ. ബാബു. ഇന്ന് വിജിലന്‍സ് കോടതിഅദ്ദേഹത്തെ കുറ്റവിമുക്ത നുമാക്കി. അദ്ദേഹത്തെ മറന്ന തെന്ത്. ദീര്‍ഘകാലം ധനമന്ത്രി യായും ജനപ്രതിനിധിയായുംഇരുന്നുയെന്ന പ്രത്യേകതയെകെ.എം. മാണിക്കുള്ളു. ഏറെ ക്കാലം ബഡ്ജറ്റ്അവതരിപ്പിച്ച ധനമന്ത്രി എന്ന പ്രത്യേകതയുണ്ടെങ്കിലുംമാണിയുടെ ബഡ്ജറ്റ്‌കേരളത്തില്‍വികസനത്തി ന്റെ വിപ്ലവം തീര്‍ത്തുവോ
   
എന്നുംമികച്ച ബഡ്ജറ്റ്എന്നതായിരുന്നുമാണിയുടെ ബഡ്ജറ്റ്. അങ്ങനെ മികച്ച ബഡ്ജറ്റ്ആയിരുന്നെങ്കില്‍കേരളംഇന്ന് ഒരു കാനാന്‍ ദേശമായിമാറിയിരുന്നേനെ. മലയാളികള്‍ക്ക്ഇന്നുണ്ടായ സാമ്പത്തിക വളര്‍ച്ച അവര്‍കേരളത്തിനു പുറത്ത്‌രാവും പകലും അദ്ധ്വാനിച്ചുണ്ടാക്കിയതാണ്. അല്ലാതെമാണിയുടെയോമറ്റ് ധനമന്ത്രിമാരുടെയോദീര്‍ഘവീക്ഷണത്തില്‍ നിന്ന്ഉടലെടുത്ത ബഡ്ജറ്റില്‍ നിന്നുമല്ല. സ്വന്തം നിലനില്‍ പ്പിനും സ്ഥാനത്തനും വേണ്ടി പാര്‍ട്ടി പളര്‍ത്തിയുംമറ്റുള്ളവരെതളര്‍ത്തിയും നേടിയെ ടുത്ത രാഷ്ട്രീയ പാരമ്പര്യമുള്ള മാണിക്ക്‌സ്മാരകം തീര്‍ക്കുമ്പോള്‍ അതില്‍വോട്ടുലക്ഷ്യമാണൊന്നുള്ളതില്‍ യാതൊരുസംശയവുമില്ല. തങ്ങള്‍ക്കു വോട്ടുകിട്ടാന്‍ വേ ണ്ടി ജനങ്ങളുടെ പിച്ചചട്ടിയില്‍കൈയ്യിട്ടു വാരുമ്പോള്‍ ഒരു കാര്യമോര്‍ക്കുകരാഷ്ട്രീയ കപടതയെന്നും ജനങ്ങള്‍ തിരിച്ചറിയും. ഇന്നലെഅഴിമതിക്കാരനെന്നു മുദ്രകുത്തിയ മാണിയെ ഇന്ന്‌സ്മാരകം തീര്‍ത്ത് ആദരവിന്റെ അത്യുച്ചത്തില്‍ ഇരുത്താന്‍ ശ്രമിക്കു മ്പോള്‍ അതിനെതിരെ ഒരു വാക്കുപോലും എതിര്‍ക്കാന്‍ കഴിയാത്ത രാഷ്ട്രീയ അടിമകളാണ് ഇന്നിവര്‍ക്കൊപ്പംഉള്ളതെന്നത് എത്രയോ പരിതാപകരമായതാണ്. പാര്‍ട്ടി ചൂണ്ടുന്നിടത്ത് പരിചയുമായി ഇറങ്ങുന്നവര്‍ചിന്തിക്കുക.

തങ്ങളാണ് ഏറ്റവുംവലിയവിഡ്ഢികളെന്ന് തിരുവായ്‌ക്കെതിര്‍വായ് ഇല്ലാത്ത ജന്മിമാര്‍ ഇന്നും ഈ നേതാക്കളില്‍ കൂടിലോകം കാണുമ്പോള്‍ അവര്‍ക്ക്ഇഷ്ടമുള്ളവര്‍ക്ക്‌സ്മാരകംതീരും. അപ്പോഴും അവര്‍ക്കുവേണ്ടിപൊരുതാന്‍ രാഷ്ട്രീയ അടിമകള്‍ ഉണ്ടാകും അത്ര തന്നെ.  

ബ്‌ളസന്‍ ഹൂസ്റ്റന്‍
blesson houston@gmail.com                   


Join WhatsApp News
josecheripuram 2020-03-01 14:49:05
The political leaders have no Party.Their enmity is a show to fool the public.The public think what they do or say is true.This "Memorial"is done not to please Kerala Congress{M}but to stead fast CPM in Pala.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക