Image

രണ്ട് ശതകോടീശ്വരന്മാര്‍ ഏറ്റുമുട്ടുമ്പോള്‍- (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 29 February, 2020
രണ്ട് ശതകോടീശ്വരന്മാര്‍ ഏറ്റുമുട്ടുമ്പോള്‍- (ഏബ്രഹാം തോമസ്)
രണ്ട് ശതകോടീശ്വരന്മാര്‍. രണ്ടുപേര്‍ക്കും വേണ്ടിയത്, അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ഡെമോക്രാറ്റിക് പാര്‍ട്ടി ടിക്കറ്റില്‍ മത്സരിക്കുകയാണ്. കണക്കിലധികം ധനം സമ്പാദിച്ചത് നേരായ മാര്‍ഗത്തിലൂടെയാണെന്ന് രണ്ടുപേരും സ്ഥാനാര്‍ത്ഥികളുടെ ഡിബേറ്റുകളില്‍ ആവര്‍ത്തിച്ച് പറയുന്നു. അമേരിക്കയിലെ പാവപ്പെട്ടവരുടെ സുഖക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് രണ്ടുപേരും ഉറപ്പ് നല്‍കുന്നു. ഒരു ന്യൂനപക്ഷവിഭാഗത്തിന് വേണ്ടി ബില്യണുകളുടെ ഫെഡറല്‍ ധനവും വാഗ്ദാനം ചെയ്യുന്നു. ടോം സ്റ്റയറുടെയും മൈക്കേല്‍ ബ്ലൂം ബെര്‍ഗിന്റെയും ഇത്രയും കാര്യങ്ങള്‍ സമാനമാണ്.

എന്നാല്‍ മറ്റ് കാര്യങ്ങള്‍ തുലോം വിഭിന്നമാണ്. ഇപ്പോള്‍ കാലിഫോര്‍ണിയനായ സ്റ്റയര്‍ ജനിച്ചത് ന്യൂയോര്‍ക്കിലാണ്. ്ബ്ലൂ ബര്‍ഗ് മാസച്യൂസറ്റ്‌സില്‍ ജനിച്ചു. ഇ്‌പ്പോള്‍ ന്യൂയോര്‍ക്ക്കാരനാണ്. സ്റ്റയര്‍ ആദ്യം മുതലേ ഡെമോക്രാറ്റായിരുന്നു. ട്രമ്പിനെ ഇഷ്ടപ്പെട്ടിരുന്നില്ല. പ്രസിഡന്റിനെ ഇംപീച്ച് ചെയ്യണമെന്ന് ആദ്യം ആവശ്യപ്പെട്ട ചിലരില്‍ ഒരാളാണ്. മുമ്പ് ട്രമ്പിനെ ഒരു സുഹൃത്ത് എന്ന് വിശേഷിപ്പിച്ച ബ്ലൂം ബെര്‍ഗ് ഒരു റിപ്പബ്ലിക്കനായിരുന്നു. സാധാരണ ധനാഢ്യര്‍ ചെയ്യുന്നത് പോലെ പാര്‍ട്ടി ഭേദമന്യേ തിരഞ്ഞെടുപ്പ് ഫണ്ടിലേയ്ക്ക് കയ്യയച്ച് സഹായം നല്‍കിയിരുന്നു. മാറിയ സാഹചര്യത്തില്‍ ഇപ്പോള്‍ തികഞ്ഞ ഡെമോക്രാറ്റും ട്രമ്പിന്റെ കടുത്ത വിമര്‍ശകനുമാണ്.

സ്റ്റയര്‍ ഒരു പ്ബ്ലിക് ഓഫീസ് സ്ഥാനം വഹിച്ചിട്ടില്ല. ഡിബേറ്റുകളില്‍ ആവര്‍ത്തിക്കുന്നതുപോലെ ബ്ലൂബെര്‍ഗ് അമേരിക്കയിലെ ഏറ്റവും വലിയ നഗരം ന്യൂയോര്‍ക്കിന്റെ മൂന്ന് തവണ മേയറായിരുന്നു. ഈ ബില്യണയര്‍മാര്‍ തങ്ങളുടെ പ്രതിയോഗികള്‍ സെനറ്റര്‍മാരായ ബേണി സാന്റേഴ്‌സ്, എലിസബത്ത് വാറന്‍, ഏമി ക്ലോബുച്ചര്‍ എന്നിവരെയും മുന്‍ വൈസ് പ്രസിഡന്റ് ജോബൈഡനെയും മുന്‍ സൗത്ത് ബൈന്‍ഡ് മേയര്‍ പീറ്റ് ബട്ടീജിനെയും പ്രചരണ ചെലവില്‍ പ്രതിരോധത്തിലാക്കി. ഇരുവരും മില്യനുകള്‍ ചെലവഴിച്ച് ടിക്കറ്റ് വിലയ്ക്ക് വാങ്ങാനുള്ള ശ്രമമാണ് എന്ന് എതിരാളികള്‍ ആരോപിക്കുന്നു, രണ്ടുപേരും ചേര്‍ന്ന് ഒരു ബില്യണ്‍ ഡോളര്‍ ചെലവഴിച്ചേ പിന്‍വാങ്ങൂ എന്നും ആരോപണം തുടരുന്നു. 

സ്റ്റയര്‍ ശനിയാഴ്ച പ്രൈമറി നടക്കുന്ന സൗത്ത് കാരലിനയിലാണഅ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ടിവിയിലും റേഡിയോവിലും മെയില്‍ ബോക്‌സുകളിലും സ്റ്റയറാണ്. സംസ്ഥാനത്ത് മറ്റ് സ്ഥാനാര്‍ത്ഥികളുടെ ആകെ പരസ്യ ചെലവിന്റെ മൂന്നിരട്ടി സ്റ്റയര്‍ ചെലവഴിച്ചു കഴിഞ്ഞു.

സൗത്ത് കാരലിന ബാലറ്റില്‍ പേരിലെങ്കിലും ബ്ലൂം ബെര്‍ഗും എയര്‍വേവുകളില്‍ നിറഞ്ഞു നില്‍ക്കുന്നു. ബ്ലൂം ബെര്‍ഗും സൂപ്പര്‍ ട്യൂസ്‌ഡേയില്‍ ഒരു ഡെലിഗേറ്റ് റിച്ച് സ്റ്റേറ്റായ ടെക്‌സസിലും വലിയ പ്രചരണം നടത്തുന്നു. ടിവി സ്‌പോട്ടുകള്‍ക്ക് വേണ്ടി സംസ്ഥാനത്ത് ഇതുവരെ ചെലവഴിച്ച 26 മില്യണ്‍ ഡോളറിന്റെ 80% വും ബ്ലൂം ബെര്‍ഗിന്റേതാണ്. മറ്റ് സ്ഥാനാര്‍ത്ഥികള്‍ എല്ലാം കൂടി 20% മാത്രമേ ചെലവഴിച്ചുള്ളൂ. ടെക്‌സസില്‍ ശക്തമായ പ്രകടനത്തിന് ബ്ലൂം ബെര്‍ഗ് ശ്രമിക്കുമ്പോള്‍ സ്റ്റയറും പിന്നിലല്ല. രണ്ട് പേരും ഒരു പോലെയല്ല എന്നാണ് സ്റ്റയറിന്റെ പ്രചരണം. മില്യണുകള്‍ ചെലവഴിക്കുമ്പോള്‍ പ്രൈമറികളില്‍ ഒന്നാം സ്ഥാനത്തെത്തും എന്ന മിഥ്യാധാരണ രണ്ട് പേര്‍ക്കും. എന്നാല്‍ ഗ്രൗണ്ട് ലെവലില്‍ തങ്ങളുടെ പേരുകള്‍ ജനങ്ങളുടെ നാവില്‍ ഉണ്ടാവണം, അതാണ് ലക്ഷ്യം എന്ന് ഇവര്‍ പറയുന്നു.

ടെക്‌സസില്‍ മറ്റ് ചില പ്രൈമറികള്‍ കൂടി മാര്‍ച്ച് 3ന് നടക്കുന്നുണ്ട്. ബ്ലൂം ബെര്‍ഗിന്റെ ഗെറ്റ് ഔട്ട് ആന്റ് വോട്ട് പ്രചരണം ഇതിന് കൂടി പ്രാധാന്യം നല്‍കിയാണ്, സംസ്ഥാനത്ത് 19 ഓഫീസുകളിലായി 180 ജീവനക്കാര്‍ ബ്ലൂം ബെര്‍ഗിന്റെ പ്രചരണ വിഭാഗത്തിന്റേതായി ഉണ്ട്. പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ ഗ്രൗണ്ട് ഗെയിമായി സ്റ്റേറ്റ് ഡയറക്ടര്‍ ആഷ്‌ലിയ ഗ്രേവ്‌സ് ടര്‍ണര്‍ ഇത് വിശേഷിപ്പിച്ചു.

രണ്ട് ശതകോടീശ്വരന്മാര്‍ ഏറ്റുമുട്ടുമ്പോള്‍- (ഏബ്രഹാം തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക