ഫ്ളോറിഡ: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഫ്ളോറിഡ ചാപ്റ്ററിന്റെ (2020-2022) പുതിയ ഭാരവാഹികള്‍ സത്യപ്രതിജ്ഞ ചെയ്ത അധികാരമേറ്റു.
സാമൂഹ്യ സാംസ്‌കാരിക രംഗത്ത് തിളങ്ങി നില്‍ക്കുന്നതും, നിരവധി സംഘടനകകളിലൂടെയും മാധ്യമ രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ശ്രീമതി ബിനു ചിലമ്പത്ത് പ്രസിഡന്റായി ഇരുപത്തിയൊന്നംഗ കമ്മിറ്റിയാണ് അധികാരമേറ്റത് . കോണ്‍ഗ്രസ്സ് നേതാവും എം.എല്‍ എയുമായ വി ടി ബലറാം ഭാരവാഹികള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു .
ഇന്ത്യയിലെ ജനങ്ങളെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കുകയും സ്വന്തം ഐഡിന്റിറ്റിറ്റി മതാടിസ്ഥാനത്തില്‍ സ്വയം തെളിയിക്കേണ്ട ഗതികേടിലെത്തി നില്‍ക്കുകയും ചെയ്യുന്ന അവസ്ഥയിലാണ് ഭാരതീയര്‍. ഇന്ത്യയെ സ്‌നേഹിക്കുകയും ഭാരതത്തിന്റെ അഖണ്ഡതയില്‍ വിശ്വസിക്കുകയും ചെയ്യുന്ന ഓരോ ഭാരതീയനും ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയമാണിത് .രണ്ടു തരം പൗരന്മാരെ സൃഷ്ടിക്കുന്ന നരേന്ദ്രമോദിയുടെ പൗരത്വ നിയമത്തിനെതിരെ ഓരോ കോണ്‍ഗ്രസുകാരനും ലോകത്തെവിടെയായാലും ഒന്നിച്ച് അണിനിരക്കണമെന്നും അദ്ദേഹം പറഞ്ഞു .
ഫ്‌ളോറിഡയിലെ വിവിധ സംഘടനകളുടെ ഭാരവാഹികള്‍ ചടങ്ങില്‍ ആശംസകള്‍ അറിയിച്ചു. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സാമൂഹ്യ സാംസ്‌കാരിക മാധ്യമ സമൂഹത്തിന്റെ പിന്തുണയും, സഹായ സഹകരണങ്ങളും ഉണ്ടാകണമെന്നു ചാപ്റ്റര്‍ പ്രസിഡന്റ് ശ്രീമതി ബിനു ചിലമ്പത്ത് അഭ്യര്‍ത്ഥിച്ചു .
പുതിയ ഭാരവാഹികള്‍
പ്രസിഡന്റ്: ശ്രീമതി: ബിനു ചിലമ്പത്ത്; വൈസ് പ്രസിഡന്റ്: സജിജോണ്‍; സെക്രട്ടറി : എബിആനന്ദ്; ജോ : സെക്രട്ടറി:മാത്തുക്കുട്ടിട്രഷറാര്‍: ബിനു പാപ്പച്ചന്‍; തുമ്പമണ്‍; ജോ. ട്രഷറാര്‍; ശ്രീമതി: ഷീലജോസ്
ആര്‍.വി .പി : സേവിമാത്യു
ഡോ: മാമ്മന്‍.സി .ജേക്കബ് (നാഷണല്‍ കമ്മിറ്റിവൈസ്പ്രസിഡന്റ്)
ചെയര്‍മാന്‍: അസ്സീസ്സി നടയില്‍
ജോര്‍ജ് കൊരുത്, ഡോ. സാജന്‍ കുര്യന്‍(നാഷണല്‍ കമ്മിറ്റി അംഗങ്ങള്‍ )
ചാപ്റ്റര്‍ കമ്മിറ്റിഅംഗങ്ങള്‍
=================
1. ജോയ് കുറ്റിയാനി
2. സജി സഖറിയാസ്
3. ജോര്‍ജിവര്‍ഗീസ്
4. ബാബു കല്ലിടുക്കില്‍
5. ജോര്‍ജ് മാലിയില്‍
6. ബേബിവര്‍ക്കിസി.പി.എ
7. ജെയിന്‍ വാത്യേലി
8. ഷിബു ജോസഫ്
9. ഡോ: സുനില്‍കുമാര്‍
10. ലൂക്കോസ് പൈനുങ്കല്‍
11. മനോജ് ജോര്‍ജ്