Image

വെസ്‌കോസ മലയാളി അസോസിയേഷന്റെ ചെല്‍സ മെമ്മോറിയല്‍ ട്രോഫിക്കു വേണ്ടിയുള്ള അഞ്ചാമത് ചാരിറ്റി ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ്‌ന് തുടക്കമായി.

Published on 15 February, 2020
വെസ്‌കോസ മലയാളി അസോസിയേഷന്റെ ചെല്‍സ മെമ്മോറിയല്‍ ട്രോഫിക്കു വേണ്ടിയുള്ള അഞ്ചാമത് ചാരിറ്റി ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ്‌ന് തുടക്കമായി.
ദമ്മാം : വെസ്‌കോസ മലയാളി അസോസിയേഷന്റെ ചെല്‍സ മെമ്മോറിയല്‍ ട്രോഫിക്കു വേണ്ടിയുള്ള അഞ്ചാമത് ചാരിറ്റി ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ്‌ന് വെള്ളിയാഴ്ച തുടക്കമായി. 

ദമ്മാമിലെ ഗുക്ക ക്രിക്കറ്റ് ഗ്രൗണ്ടില്‍ വച്ച് ആരംഭിച്ച ടൂര്‍ണ്ണമെന്റ്ല്‍ 16 ടീമുകള്‍ നാല് ഗ്രൂപ്പുകളിലായി മത്സരിക്കുന്നുണ്ട്. നാല് വെള്ളിയാഴ്ചകളില്‍ ആണ്  മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. വെസ്‌കോസ മലയാളി അസോസിയേഷന്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് എല്ലാവര്‍ഷവും ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. 

വൈസ് പ്രസിഡന്റ് സദര്‍ സുലൈമാന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങ് ജനറല്‍ സെക്രട്ടറി പ്രിജി ഉദ്ഘാടനം ചെയ്തു. രാവിലെ നടന്ന ഉദ്ഘാടനച്ചടങ്ങില്‍ 16 ടീമംഗങ്ങളും പങ്കെടുത്തു. ക്രിക്കറ്റ് കമ്മിറ്റി കണ്‍വീനര്‍ ആസിഫ് സ്വാഗതം, മുന്‍ പ്രസിഡന്റ് സന്തോഷ് നന്ദിയും പറഞ്ഞു. 

ടെക്‌നിക്കല്‍ കമ്മിറ്റി കണ്‍വീനര്‍ ശ്യാമിന്റെ നേതൃത്വത്തില്‍ ഫീക്‌സറുകള്‍ തയ്യാറാക്കി. ദാസ്‌ദേവ്, ഗിരീഷ്, സുഭാഷ്, രാജേഷ്, സജി വാസുദേവ് എന്നിവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു. അസിം, സെബിന്‍ എന്നിവര്‍ സ്‌കോര്‍ ഷീറ്റ് കൈകാര്യം ചെയതു. യാസര്‍ അറാഫത്ത്‌ന്റെ തല്‍സമയ വിവരണം കാണികള്‍ക്കും കളിക്കാര്‍ക്കും ഒരേപോലെ ആസ്വദിക്കുവാന്‍ കഴിഞ്ഞു. 

രക്ഷാധികാരി ഹാഷിം യൂനുസ്, പ്രസിഡന്റ് സുരേഷ്, ട്രഷറര്‍ സാജു എക്‌സിക്യൂട്ടീവ് അംഗങ്ങളായ വിജോയ്, നസീബ്, വാഹിദ് എന്നിവരെ കൂടാതെ ടൂര്‍ണമെന്റ് കമ്മിറ്റി അംഗങ്ങളായ ചാക്കോ, ഷാജികുമാര്‍, നാഗേന്ദ്രന്‍, രതീഷ്, അനൂപ്, ഷിബിന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ഫോട്ടോ  : ഡബ്ലിയു എം എ ജനറല്‍ സെക്രട്ടറി പ്രിജി ഉദ്ഘാടനം ചെയ്തുന്നു.

വെസ്‌കോസ മലയാളി അസോസിയേഷന്റെ ചെല്‍സ മെമ്മോറിയല്‍ ട്രോഫിക്കു വേണ്ടിയുള്ള അഞ്ചാമത് ചാരിറ്റി ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ്‌ന് തുടക്കമായി.
ഡബ്ലിയു എം എ ജനറല്‍ സെക്രട്ടറി പ്രിജി ഉദ്ഘാടനം ചെയ്തുന്നു.
വെസ്‌കോസ മലയാളി അസോസിയേഷന്റെ ചെല്‍സ മെമ്മോറിയല്‍ ട്രോഫിക്കു വേണ്ടിയുള്ള അഞ്ചാമത് ചാരിറ്റി ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ്‌ന് തുടക്കമായി.
വെസ്‌കോസ മലയാളി അസോസിയേഷന്റെ ചെല്‍സ മെമ്മോറിയല്‍ ട്രോഫിക്കു വേണ്ടിയുള്ള അഞ്ചാമത് ചാരിറ്റി ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ്‌ന് തുടക്കമായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക