Image

നവയുഗം അബുബക്കര്‍ നാസര്‍ കുടുംബസഹായഫണ്ട് കൈമാറി.

Published on 11 February, 2020
നവയുഗം അബുബക്കര്‍ നാസര്‍ കുടുംബസഹായഫണ്ട് കൈമാറി.
അല്‍ഹസ/ തിരുവനന്തപുരം: നവയുഗം സാംസ്‌ക്കാരികവേദി യൂണിറ്റ് ഭാരവാഹിയായിരുന്ന, മുന്‍പ്രവാസി അബുബക്കര്‍ നാസറിന്റെ നിര്യാണത്തെത്തുടര്‍ന്ന്, അദ്ദേഹത്തിന്റെ കുടുംബത്തിനുള്ള നവയുഗത്തിന്റെ സഹായധനം കൈമാറി.

തിരുവനന്തപുരം ചിറഴിന്‍കീഴ്  സ്വദേശിയായ   അബുബക്കര്‍ നാസര്‍ നവയുഗത്തിന്റെ അല്‍ഹസ്സ മേഖലയിലെ സജീവപ്രവര്‍ത്തകനും, മസറോയ്യ  യൂണിറ്റ് ഭാരവാഹിയുമായിരുന്നു. കഴിഞ്ഞ വര്‍ഷം കഠിനമായ രോഗബാധയെതുടര്‍ന്ന് അദ്ദേഹം  പ്രവാസ ജീവിതം അവസാനിപ്പിച്ചു ചികിത്സയ്ക്കായി നാട്ടിലേയ്ക്ക് മടങ്ങി. നാട്ടില്‍ പോയി നടത്തിയ രോഗനിര്‍ണ്ണയത്തെത്തുടര്‍ന്നു 'ബ്ലഡ് ക്യാന്‍സര്‍ ' ആയിരുന്നു രോഗം എന്ന് മനസ്സിലാക്കി ചികിത്സ തുടങ്ങിയെങ്കിലും, പിന്നീട് രോഗം മൂര്‍ച്ഛിച്ച്  തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആയ സമയത്ത് അദ്ദേഹം മരണത്തിനു കീഴടങ്ങുകയുമായിരുന്നു.

ഭാര്യയും നാല് കുട്ടികളും അടങ്ങുന്ന അദ്ദേഹത്തിന്റെ കുടുംബത്തിനെ സഹായിയ്ക്കാനായി നവയുഗം അല്‍ഹസ്സ മേഖല കമ്മിറ്റി മുന്നിട്ടിറങ്ങുകയും, നവയുഗത്തിന്റെ എല്ലാ ഘടകങ്ങളിലും ഉള്ള പ്രവര്‍ത്തകരുടെ സഹായത്തോടെ സഹായധനം സമാഹരിയ്ക്കുകയും ചെയ്തു.

നവയുഗം അല്‍ഹസ മേഖല ജീവകാരുണ്യ കണ്‍വീനര്‍ ലത്തീഫ് മൈനാഗപ്പള്ളിയുടെ നേതൃത്വത്തില്‍   നാസറിന്റെ കുടുംബവീട്ടില്‍ എത്തിയ കേരള പ്രവാസി ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി പി.പി സുനീര്‍, ബന്ധുക്കളുടെ സാന്നിധ്യത്തില്‍ കുടുംബസഹായഫണ്ട് നാസറിന്റെ ഭാര്യാമാതാവിന് കൈമാറി. പ്രവാസി ഫെഡറേഷന്‍ തിരുവനന്തപുരം ജില്ലാ സെക്രട്ടറി വിനോദ്, കൊല്ലം ജില്ലാ സെക്രട്ടറി സുലൈമാന്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ യേശുദാസന്‍,  റഷീദ് മൈനാഗപ്പള്ളി, സിപിഐ ചിറയിന്‍കീഴ് മണ്ഡലം സെക്രട്ടറി ടൈറ്റസ്, എം.അനില്‍കുമാര്‍, ജയകുമാര്‍  തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

നവയുഗം അബുബക്കര്‍ നാസര്‍ കുടുംബസഹായഫണ്ട് കൈമാറി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക