Image

നിര്‍ഭയ കേസില്‍ വധശിക്ഷ വീണ്ടും വൈകും: പ്രതി വിനയ് ശര്‍മ്മ ദയാഹര്‍ജി നല്‍കി

Published on 29 January, 2020
 നിര്‍ഭയ കേസില്‍ വധശിക്ഷ വീണ്ടും വൈകും: പ്രതി വിനയ് ശര്‍മ്മ ദയാഹര്‍ജി നല്‍കി

ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ പ്രതി വിനയ് ശര്‍മ്മ രാഷ്ട്രപതിക്കു ദയാഹര്‍ജി നല്‍കി. ഫെബ്രുവരി ഒന്നിന് ശിക്ഷ നടപ്പാക്കാനിരിക്കെയാണ് പ്രതി ദയാഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഇതോടെ പ്രതികളുടെ വധശിക്ഷ വൈകുമെന്ന് സംശയമുയരുന്നു.

കേസിലെ മറ്റൊരു പ്രതിയായ മുകേഷ് കുമാര്‍ സിങ് നല്‍കിയ ദയാഹര്‍ജി രാഷ്ട്രപതി തള്ളുകയും പിന്നാലെ ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രതി നല്‍കിയ ഹര്‍ജി സുപ്രീംകോടതിയും തള്ളിയിരുന്നു. ജസ്റ്റിസ് ഭാനുമതി അധ്യക്ഷയായ മൂന്നംഗ ബഞ്ചാണ് ഹര്‍ജി തള്ളിയത്. വിനയ് ശര്‍മ്മ ദയാഹര്‍ജി നല്‍കിയിരിക്കുന്ന വിവരം പ്രതിയുടെ അഭിഭാഷകന്‍ എ.പി. സിങ്ങാണ് അറിയിച്ചത്

അതേസമയം വധശിക്ഷയ്ക്കെതിരെ പ്രതി അക്ഷയ് കുമാര്‍ സിങ് സമര്‍പ്പിച്ച ക്യുറേറ്റീവ് പെറ്റീഷന്‍ വ്യാഴാഴ്ച സുപ്രീംകോടതി പരിഗണിക്കാന്‍ ഇരിക്കുകയാണ്. കേസില്‍ പവന ഗുപ്ത, അക്ഷയ് കുമാര്‍ സിങ് എന്നിവരാണ് വധശിക്ഷ കാത്തുകഴിയുന്ന മറ്റുള്ളവര്‍







Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക