Image

പേളിമാണി ഗര്‍ഭിണി ; വാര്‍ത്ത നിഷേധിച്ച് ശ്രീനിഷ്

Published on 29 January, 2020
പേളിമാണി ഗര്‍ഭിണി ; വാര്‍ത്ത നിഷേധിച്ച് ശ്രീനിഷ്
ക്യൂട്ട് കപ്പിള്‍സാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. ബിഗ്‌ബോസ് റിയാലിറ്റി ഷോയ്ക്കിടെ പ്രണയത്തിലായ ഇവര്‍ വിവാഹതിരാകില്ലെന്നും, ഇവരുടെ പ്രണയം ബിഗ്‌ബോസില്‍ നിലനില്‍ക്കാന്‍ വേണ്ടിയുള്ള അടവാണെന്നുമൊക്കെയുള്ള തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത്തരം ഗോസിപ്പുകളെയെല്ലാം കാറ്റില്‍ പറത്തി ഇരുവരും വിവാഹിതരാകുകയായിരുന്നു. ഇപ്പോഴിതാ, പേളി അമ്മയാകാന്‍ ഒരുങ്ങുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ ചില ഓണ്‍ലൈനില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ പേളിയുടെ ഭര്‍ത്താവ് ശ്രീനിഷ് ഇത് നിഷേധിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്. 

എല്ലാ സന്തോഷ വാര്‍ത്തകളും ആരാധകരെ അറിയാക്കാറുണ്ടെന്നും റൂമറുകള്‍ വിശ്വസിക്കരുതെന്നും ശ്രീനിഷ് പറഞ്ഞു. സമയം ശരി ആകുമ്പോള്‍ ഇക്കാര്യവും അറിയിക്കാമെന്നും ശ്രീനിഷ് കൂട്ടിച്ചേര്‍ത്തു. പേളിയുടെ അച്ഛന്‍ മാണി പോളും വ്യാജവാര്‍ത്തകള്‍ക്ക് എതിരേ രംഗത്ത് എത്തിയിട്ടുണ്ട്. പേളി അറിഞ്ഞു കാണില്ല അവള്‍ അമ്മയാകാന്‍ ഒരുങ്ങുന്ന കാര്യം. ചില മുഖമില്ലാത്ത ആളുകള്‍ പടച്ചുവിടുന്ന ഫെയ്ക്ക് ന്യൂസ് ആണ് ആത്. അവള്‍ ഇപ്പോള്‍ ഷൂട്ടിംഗ് തിരക്കുകളില്‍ ആണ്. ഇതിനു മുന്‍പും ഇതേ പോലെ വാസ്തവവിരുദ്ധമായ വാര്‍ത്തകള്‍ക്ക് പ്രതികരിച്ചിരുന്നു, മാണി പോള്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക