ഹൂസ്റ്റണ്‍: 2012 ജൂലായില്‍ ഹൂസ്റ്റണില്‍ നടക്കാന്‍ പോകുന്ന ഫോക്കാന കണ്‍വെന്‍ഷന്റെ കിക്ക് ഓഫ് ജൂണ്‍ 18-ന് ശനിയാഴ്ച വൈകിട്ട് 6 മണിക്ക് മിസോറി സിറ്റിയില്‍ ഉള്ള ന്യൂ ഹോപ് ലൂതറെന് ചര്‍ച്ച ഹാളില്‍ വെച്ചു നടക്കും.
ഫോക്കാന പ്രസിഡന്റ് GK പിള്ള, കണ്വെന്ഷന് ചെയര്മാന് എബ്രഹാം ഈപ്പന് , ട്രസ്ടീ ബോര്‍ഡ് ചെയര്മാന് പോള്‍ കറുകപ്പള്ളി, ട്രഷറര്‍ ഷാജി ജോണ്‍,സെക്രട്ടറി ബോബി ജേക്കബ്, ഫോക്കാന ഫൗണ്ഡെഷന് ചെയര്മാന് ഡോ. എം .അനിരുദ്ധന്, മലയാളീ അസോസിയേഷന് പ്രസിഡന്റ് തോമസ് തയ്യില്‍ എന്നിവരോടൊപ്പം ഫൊക്കാനാ നാഷണല്‍ കമ്മറ്റി ഭാരവാഹികളും പങ്കെടുക്കും. 2012 ജൂലായില്‍ റിലയന്റ്റ് സെന്റെര് ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ വയ്ച്ചു നടക്കുന്ന കണ്‍വന്‍ഷ നിലേക്ക് അമേരിക്കയുടെയും ക്യാനഡായുടെയുംവിവിധ ഭാഗങ്ങളില്‍ നിന്നുമായി 1500 ല്‍ അധികം മലയാളി കുടുംബങ്ങള്‍ ഒത്തു കൂടുന്ന മെന്നു പ്രതീക്ഷിക്കുന്ന ഈ കണ്വെന്ഷന് സെന്ററിനു `അനന്തപുരി` എന്നാണ് നാമകരണം ചെയ്തിട്ടുള്ളത് .
മലയാളികള്‍ കൂടുതലായി വസിക്കുന്ന ഹൂസ്റ്റനില്‍ ഇദംപ്രഥമമായി നടക്കുന്ന ഫോക്കാന കണ്വെന്ഷന് ഒരു ചരിത്ര സംഭവമായി മാറ്റുവാനായി വലിയൊരു നടത്തിപ്പു കമ്മറ്റി തന്നെ രൂപീക്രിതമായിട്ടുണ്ട് . ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും വവിധ മേഖലകളിലുള്ള മലയാളി പ്രമുഖരും, രാഷ്ട്രീയ സാമൂഹിക നേതാക്കളും ഈ കണ്‍വെന്‍ഷനില്‍ വന്നു ചേരുമെന്ന് പ്രതീക്ഷിക്കുന്നു.