കണ്ണമംഗലത്തെ മാതൃകാ പഞ്ചായത്താക്കി മാറ്റും: ആലുങ്ങല്‍ മുഹമ്മദ്

കണ്ണമംഗലത്തെ മാതൃകാ പഞ്ചായത്താക്കി മാറ്റും: ആലുങ്ങല്‍ മുഹമ്മദ്

വിവിധ മേഖലകളില്‍ പഞ്ചായത്തിന്റെയും പഞ്ചായത്ത് നിവാസികളുടെയും ഉന്നമനത്തിനു വേണ്ടി കണ്ണമംഗലത്ത് കക്ഷിമതരാഷ്ട്രീയങ്ങള്‍ക്കതീതമായ കൂട്ടായ്മ രൂപീകരിച്ച് പ്രവര്‍ത്തിക്കുമെന്ന് സൗദിയിലെ കണ്ണമംഗലം കൂട്ടായ്മയുടെ ചെയര്‍മാനും പ്രമുഖ വ്യവസായിയുമായ ആലുങ്ങല്‍ മുഹമ്മദ് പറഞ്ഞു. പഞ്ചായത്തില്‍ നടപ്പിലാക്കുന്ന 'മാതൃകാ ഗ്രാമം' എന്നാ പദ്ധതിയുമായി ബന്ധപ്പെട്ട് ജിദ്ദയിലെ കണ്ണമംഗലം കൂട്ടായ്മ സംഘടിപ്പിച്ച ചര്‍ച്ച ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണമംഗലം പഞ്ചായത്തിനെ കേരളത്തിലെ മാതൃകാ പഞ്ചായത്താക്കി മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം.

സമന്വയം സാഹിതി പുരസ്‌കാരം 2014' ജോസഫ് അതിരുങ്കലിനും അഫീദ ഫെര്‍മിസിനും

സമന്വയം സാഹിതി പുരസ്‌കാരം 2014' ജോസഫ് അതിരുങ്കലിനും അഫീദ ഫെര്‍മിസിനും

ഖത്തറിലെ പ്രമുഖ സാമൂഹ്യ, സാംസ്‌കാരിക സംഘടനയായ സമന്വയം,പ്രവാസി എഴുത്തുകാര്‍ക്കും ഖത്തറിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുമായി ഏര്‍പ്പെടുത്തിയ 'സമന്വയം സാഹിതി പുരസ്‌കാരം' പ്രഖ്യാപിച്ചു. ജോസഫ് അതിരുങ്കലിന്റെ 'ഇണയന്ത്രം' എന്ന കഥയ്ക്കാണ് 2014 ലെ സമന്വയം സാഹിതി പുരസ്‌കാരം. മലയാളത്തിലെ പ്രശസ്ത എഴുത്തുകാരായ സി.രാധാകൃഷ്ണന്‍, അഷ്ടമൂര്‍ത്തി, പി.വത്സല എന്നിവരടങ്ങിയ വിദഗ്ധസമിതിയാണ് സമ്മാനാര്‍ഹമായ കഥ തെരെഞ്ഞെടുത്തത്. ആറു ഗള്‍ഫ് രാജ്യങ്ങളില്‍നിന്നും ലഭിച്ച കഥകളില്‍നിന്നും ഏകകണ്ഠമായാണ് പുരസ്‌കാരജേതാവിനെ കണെ്ടത്തിയത്.

പി.എം. സാദിഖിന് യാത്രയയപ്പ് നല്‍കി

പി.എം. സാദിഖിന് യാത്രയയപ്പ് നല്‍കി

ജോലി ആവശ്യാര്‍ഥം അബുദാബിയിലേക്ക് സ്ഥലം മാറിപ്പോകുന്ന മുന്‍ സിഫ് സെക്രട്ടറി പി.എം. മുഹമ്മദ് സാദിഖ് വണ്ടൂരിന് സിഫ് യാത്രയയപ്പ് നല്‍കി. ഇംപാല വി.യി. ചേര്‍ യോഗത്തി. പ്രസിഡ് ഹിഫ്‌സുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി നാസര്‍ ശാന്തപുരം സ്വാഗതം ആശംസിച്ചു. നിസാം മമ്പാട്, നജീബ് നീലാമ്പ്ര, സലീം പുത്തന്‍, മുഹമ്മദ് സുധീര്‍, മുഹമ്മദലി മുസ്‌ലിയാരകത്ത്, അബ്ദുള്‍ സലാം (എസിസി) സാലിഹ് ബറാമി, സാദിഖ് എടക്കാട്, സുള്‍ഫീക്കര്‍ മാട്ടുമ്മല്‍, ഷബീര്‍ ആലിലാവ, മന്‍സൂര്‍, ഉസ്മാന്‍ ഇരുമ്പുഴി, അബ്ദുറഹ്മാന്‍ വൂര്‍, നിസാം പാപ്പറ്റ, സുലൈമാന്‍ മണുരായി, മുഹമ്മദ് നജീബ് (മുത്തു) തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

'എം-ഡിറ്റ്' സംഘം കുവൈറ്റ് സന്ദര്‍ശിക്കുന്നു

'എം-ഡിറ്റ്' സംഘം കുവൈറ്റ് സന്ദര്‍ശിക്കുന്നു

സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് പിന്നോക്കം നില്‍ക്കുന്ന മേഖലയെ ഉയര്‍ത്തികൊണ്ടുവരുന്നതിനും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സാമര്‍ഥരായ വിദ്യാര്‍ഥികള്‍ക്ക് ഉയര്‍ന്ന വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തി 2008 ല്‍ പ്രവര്‍ത്തനം കോഴിക്കോട് ഉള്ള്യേരിയില്‍ പ്രവര്‍ത്തനം ആരംഭിച്ച എം.ദാസന്‍ മെമ്മോറിയല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എന്‍ജിനിയറിംഗ് ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജിയുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിനു വേണ്ടിയുള്ള പ്രവര്‍ത്തനത്തില്‍ കുവൈറ്റിലെ മലയാളി പ്രവാസികളുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്നതിനുവേണ്ടി മുന്‍ സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റും ങഉകഠ ചെയര്‍മാനുമായ എം.മെഹബൂബും അത്തോളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.മണിയും കുവൈറ്റ് സന്ദര്‍ശിക്കുന്നു.

എട്ടാമത് മുജാഹിദ് സമ്മേളനം, പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കുവൈറ്റില്‍ തുടക്കമായി

എട്ടാമത് മുജാഹിദ് സമ്മേളനം, പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കുവൈറ്റില്‍ തുടക്കമായി

എട്ടാമത് മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ കുവൈറ്റിലെ പ്രചാരണോദ്ഘാടനം ജലീബ് കമ്യൂണിറ്റി ഹാളില്‍ നടന്നു. കുവൈറ്റിലെ പ്രമുഖ ഇസ്‌ലാമിക പ്രബോധകനും ചിന്തകനുമായ ഡോ. സുലൈമാന്‍ അല്‍സഅദ് ഉദ്ഘാടനം നിര്‍വഹിച്ചു. 'മതം, മാനവികത, നവോത്ഥാനം' എന്ന സമ്മേളന പ്രമേയം കെ.ജെ.യു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. ജമാലുദ്ദീന്‍ ഫാറൂഖി വിശദീകരിച്ചു. മനുഷ്യന്റെ ഭൗതിക ചിന്താ പ്രതിസന്ധികളുടെ ഉത്തരമാണ് ദൈവിക മതമായ ഇസ്‌ലാം മുന്നോട്ടു വയ്ക്കുന്നതെന്നും ആധുനികതയുടെ അതിപ്രസരത്തില്‍ സ്വത്വ ബോധം നഷ്ടപ്പെടുത്തുന്ന വികല ചിന്തകള്‍ക്കും സമസ്യകള്‍ക്കും പ്രതിരോധം തീര്‍ക്കാന്‍ ഇസ്‌ലാമിക അധ്യാപനങ്ങള്‍ ശക്തമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നിതാഖത്ത് തൊഴില്‍ മേഖലയെ ഗുണപരമായി സ്വാധീനിച്ചുവെന്ന് സൗദി തൊഴില്‍ മന്ത്രി

നിതാഖത്ത് തൊഴില്‍ മേഖലയെ ഗുണപരമായി സ്വാധീനിച്ചുവെന്ന് സൗദി തൊഴില്‍ മന്ത്രി

സ്വദേശിവത്കരണ പദ്ധതിയായ നിതാഖത്ത് സൗദിയിലെ തൊഴില്‍ മേഖലയെ ഗുണപരമായി സ്വാധീനിച്ചെന്ന് തൊഴില്‍ മന്ത്രി എന്‍ജി. ആദില്‍ ഫഖീഹ്. സ്വദേശിവത്കരണം ഊര്‍ജ്ജിതമാക്കാനും സ്വദേശികളുടെ ശമ്പളം ഉയര്‍ത്താനും സ്വദേശിവത്കരണം ത്വരിതപ്പെടുത്താനും നിതാഖത്ത് പരിഷ്‌കരണങ്ങള്‍ വഴി സാധിച്ചു. നിതാഖത്ത് പ്രകാരം പച്ച കാറ്റഗറിയിലുള്ള സ്ഥാപനങ്ങളുടെ എണ്ണം 81 ശതമാനത്തിലെത്തിയെന്നും ചുവപ്പും മഞ്ഞയും സ്ഥാപനങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്നും മന്ത്രി പറഞ്ഞു. നിലവില്‍ ആറു ശതമാനം സ്ഥാപനങ്ങള്‍ മാത്രമാണ് ചുവപ്പ് കാറ്റഗറിയിലുള്ളത്.

നവോദയ - നെസ്‌റ്റോ ചിത്രരചനാ മത്‌സരം നടത്തി

നവോദയ - നെസ്‌റ്റോ ചിത്രരചനാ മത്‌സരം നടത്തി

റിയാദ് നവോദയയുടെ നെസ്‌റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റും ചേര്‍ന്ന് ഡിസംബര്‍ 20ന് (വെള്ളി) നെസ്‌റ്റോയില്‍ നടത്തിയ ചിത്ര രചനാ മത്‌സരത്തില്‍ വിവിധ ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്ന് 911-ലധികം കുട്ടികള്‍ പങ്കെടുത്തു. അസീസിയിലെ നസ്‌റ്റോ - ഗാര്‍ഡനിയാ മാളിലാണ് മത്‌സരങ്ങള്‍ നടന്നത്. എല്‍.കെ.ജി മുതല്‍ 23-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികളെ എട്ടു ഗ്രൂപ്പുകളായി തിരിച്ചാണ് മത്‌സരം നടത്തിയത്. അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് പെന്‍സിലോ. ക്രയോണ്‍സോ ഉപയോഗിച്ച് ഇഷ്ടമുള്ള ചിത്രങ്ങള്‍ വരയ്ക്കാനുള്ള സ്വാതന്ത്ര്യവും ആവശ്യാനുസരണം സമയവും അനുവദിച്ചിരുന്നു. കൂടുതല്‍ കുട്ടികളും മരങ്ങളും കൃഷിയിടങ്ങളും അടങ്ങുന്ന ഗ്രാമീണ ചാരുതയാണ് പേപ്പറില്‍ പകര്‍ത്തിയത്. മരുഭൂമിയില്‍ കഴിയുമ്പോഴും പ്രവാസി കുട്ടികളുടെ മനസിലും നാടും വീടും ഗ്രാമവും നദികളും പൂക്കളും തന്നെയാണ് നിറയുന്നത്.