ന്യൂജേഴ്സി : ലിന്‍ഡന്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ദേവാലയകൂദാശ 19, 20
തീയതികളില്‍ ഭദ്രാസനാധിപന്‍ സഖറിയാ മാര്‍ നിക്കോളാവാസ് മെത്രാപ്പൊലീത്തയുടെ
മുഖ്യകാര്‍മ്മികത്വത്തില്‍ നടന്നു. സ്വന്തമായൊരു ദേവാലയത്തിനു വേണ്ടിയുള്ള
ഇടവക ജനങ്ങളുടെ ദീര്‍ഘനാളത്തെ കാത്തിരിപ്പാണ് സഫലമായത്.
വികാരി.ഫാ.സണ്ണി
ജോസഫിന്റെ നേതൃത്വത്തില്‍ നടന്ന ഫണ്ട് സമാഹരണ യജ്ഞങ്ങളില്‍ സെക്രട്ടറി
രാജുമോന് പി.തോമസിന്റെയും ട്രഷറര്‍ ജയിംസ് നൈനാന്റെയും കെട്ടിടനിര്‍മ്മാണ
കോ-ഓര്‍ഡിനേറ്റര്‍ ഉമ്മന്‍ ചാക്കോയുടെയും കഠിന പരിശ്രമങ്ങള്‍ക്കൊപ്പം ഇടവക
സമൂഹം നല്കിയ സഹായ സഹകരണങ്ങളും പ്രാര്‍ത്ഥനകളുമാണ് സ്വന്തമായൊരു
ദേവാലയമെന്ന സ്വപ്നത്തെ പൂവണിയിച്ചത്. ന്യൂയോര്‍ക്ക്, ന്യൂജേഴ്സി,
ഫിലഡല്‍ഫിയ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള നിരവധി വൈദികര്‍ ചടങ്ങുകളില്‍
പങ്കുചേര്‍ന്നു. രണ്ടാം ദിവസത്തെ ചടങ്ങുകള്‍ പൊതുസമ്മേളനത്തോടെയാണ്
സമാപിച്ചത്.
പിറന്നാള്‍ ആഘോഷിക്കുന്ന നിക്കോളവാസ് മെത്രാപ്പൊലീത്തയ്ക്ക്
ഇടവക ജനങ്ങള്‍ ആശംസകളും പ്രാര്‍ത്ഥനകളും നേര്‍ന്നു.
ഡയോസിഷന്‍ ചാന്‍സലര്‍
ഫാ. തോമസ് പോള്‍. ഡയോസിഷന്‍ സെക്രട്ടറി ഫാ.ജോണ്‍ തോമസ്,
വെരി.റവ.ഫാ.സി.എം.ജോണ്‍ കോര്‍ എപ്പിസ്കോപ്പ, ഇന്ത്യയില്‍ നിന്നുള്ള
ഫാ.വര്‍ഗീസ് വര്‍ഗീസ്, ഫിലഡല്‍ഫിയ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ചര്‍ച്ചിലെ
ഫാ.എം.കെ.കുര്യക്കോസ്, സ്റ്റാറ്റന്‍ ഐലന്റ് സെന്റ് ജോര്‍ജ് ദേവാലയത്തിലെ
ഫാ.അലക്സ് കെ.ജോയി, സെന്റ് ഗ്രിഗോറിയോസ് സ്റ്റാറ്റന്‍ ഐലന്‍ഡ്
ദേവാലയത്തിലെ ഫാ.ചെറിയാന് മുണ്ടക്കല്‍ , സെന്റ് ബസേലിയോസ് ഗ്രിഗോറിയോസ്
ഓര്‍ത്തഡോക്സ് ചര്‍ച്ചിലെ (ന്യൂ ബ്രണ്‍സ് വിച്ച്) ഫാ.സി.സി.മാത്യൂ, റോക്
ലാന്‍ഡ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ചിലെ ഫാ.തോമസ് മാത്യൂ,
ഫാ.എം.കെ ഇട്ടന്പിള്ള, ഫാ.അജുര്‍ മാത്യൂ, ഫാ.ഷിനോജ് തോമസ്(സെന്റ്
ഗ്രിഗോറിയോസ് ന്യൂയോര്‍ക്ക്), ഡീക്കന്‍ ഗീവര്‍ഗീസ് ജോര്‍ജ് എന്നിവര്‍
പ്രസംഗിച്ചു. ട്രൈംസ്റ്ററ്റ് ഏരിയയില്‍ നിന്നുള്ള നിരവധി മാനേജിംഗ്
കമ്മിറ്റിയംഗങ്ങളും മറ്റിടവകാംഗങ്ങളും പങ്കെടുത്തു.