ന്യൂഡല്‍ഹി: സമഗ്ര ലോക്പാല്‍ ബില്ലിനുവേണ്ടി നിരാഹാരം നടത്താനിരിക്കെ അറസ്റ്റിലായ
ഗാന്ധിയന്‍ അണ്ണാ ഹസ്സാരെയ്ക്ക് കൂട്ട് കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതികേസില്‍
റിമാന്‍ഡിലായ സുരേഷ് കല്‍മാഡി. ഇന്ന് അറസ്റ്റ് ചെയ്ത് ജുഡീഷ്യല്‍
കസ്റ്റഡിയില്‍ വിട്ട അണ്ണാ ഹസ്സാരെയും അനുയായികളായ മനീഷ് സിസോദിയ, ധര്ഷക്, ദാദ
ഫടാരെ, സുരേഷ് ഫടാരെ എന്നിവരെയും തിഹാര്‍ ജയിലിലെ തീഹാര്‍ ജയിലിലെ നാലാം നമ്പര്‍
മുറിയില്‍ കല്മാഡിയോടൊപ്പമാണ്. സ്പെക്ട്രം കേസില്‍ ഉള്‍പ്പെട്ട് ജയിലില്‍
കഴിയുന്ന മുന്‍ മന്ത്രി എ.രാജയാണ് ഒന്നാം നമ്പര്‍ റൂമില്‍ ഹസ്സാരെയുടെ മറ്റൊരു
അനുയായിയാ ഖജരിവാളിന് കൂട്ട്.
സെക്ഷന്‍ 144 താനോ തന്‍െറ സഹപ്രവര്‍ത്തകരോ
ലംഘിക്കില്ളെന്ന രേഖയില്‍ ഒപ്പുവെക്കാന്‍ തയ്യാറലെന്നും ജയിലില്‍ പോകാന്‍
തയ്യാറാണെന്നും ഹസാരെ കോടതിക്ക് മുന്നില്‍ വ്യക്തമാക്കിയതിനെ തുടര്‍ന്നാണ്
അദ്ദേഹത്തെ ജയിലിലേക്കയച്ചത്.