ചിക്കാഗോ: വടക്കേ അമേരിക്കയിലെ ക്നാനായ സംഘടനകളുടെ മാതൃസംഘടനയായ
കെ.സി.സി.എന്‍.എ യുടെ നേതൃത്വത്തില്‍ കെ.സി.വൈ.എല്‍.എന്‍.എ യുടെയും
ചിക്കോഗോ കെ.സി.എസിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 3-ാം
തീയതി ശനിയാഴ്ച ചിക്കോഗോയിലെ ഡസ്പ്ലയിന്‍സിലുള്ള അപ്പോളോ സ്ക്കൂളില്‍
വച്ച് നാഷണല്‍ ബാസ്ക്കറ്റ്ബോള്‍ മത്സരം നടത്തുന്നു.
വടക്കേ അമേരിക്കയിലെ
വിവിധ സംഘടനകളില്‍ നിന്നുമായി 18 വയസ്സിനു മുകളിലുള്ള ക്നാനായ യുവാക്കള്‍
പങ്കെടുക്കുന്ന വാശിയേറിയ ഈ ബാസ്ക്കറ്റ് ബോള്‍ ടൂര്‍ണമെന്റില്‍ ഇതിനോടകം
15 ടീമുകള്‍ രജിസ്ട്രര്‍ ചെയ്തതായി ഈ ടൂര്‍ണമെന്റിന്റെ കോര്‍ഡിനേറ്റേഴ്സായ
മോഹന്‍ കടുതോടില്‍ , വിപിന്‍ ചാലുങ്കല്‍ , ടിനു പറഞ്ഞാട് എന്നിവര്‍
അറിയിച്ചു. കെ.സി.സി.എന്‍.എയുടെ നേതൃത്വത്തില്‍ യുവാക്കളെ മുഖ്യധാരയിലേക്ക്
കൊണ്ടുവരുന്നതിന്റെ ഭാഗമായി നടത്തുന്ന ഈ ബാസ്ക്കറ്റ്ബോള്‍ മത്സരത്തിന്റെ
സ്പോണ്‍സേര്‍സായി വളരെയധികം സമുദായ സ്നേഹികള്‍ മുന്നോട്ടുവരുന്നത്
വളരെയധികം പ്രോത്സാഹജനകമാണെന്ന് കെ.സി.സി.എന്‍.എ പ്രസിഡന്റ് ഷീന്‍സ് ആകസാല
പറഞ്ഞു.
കെ.സി.സി.എന്‍.എ യുടെ നേതൃത്വത്തില്‍ നടത്തുന്ന വളരെ ആവേശകരമായ
ബാസ്ക്കറ്റ്ബോള്‍ മത്സരത്തിന് ആതിഥേയത്വം വഹിക്കുവാന്‍ ചിക്കാഗോ
കെ.സി.എസിന് അവസരം ലഭിച്ചതില്‍ അത്യധികം സന്തോഷമുണ്ടെന്നും വടക്കേ
അമേരിക്കയിലെ മുഴുവന്‍ ബാസ്ക്കറ്റ്ബോള്‍ പ്രേമികളെയും ഈ
മത്സരവേദിയിലേയ്ക്ക് ക്ഷണിച്ചുകൊള്ളുന്നതായും കെ.സി.എസ് പ്രസിഡന്റ്
സിറിയക്ക് കൂവക്കാട്ടില്‍ , വൈസ് പ്രസിഡന്റ് ബിനു പൂത്തുറയില്‍ ,
സെക്രട്ടറി സൈമണ്‍ മുട്ടത്തില്‍ , ജോയിന്റ് സെക്രട്ടറി മത്തിയാണ്
പുല്ലാപ്പള്ളി, ട്രഷറര്‍ ജോമോന് തൊടുകയില്‍ എന്നിവര്‍ അറിയിച്ചു.
വാര്‍ത്ത അയച്ചത് സൈമണ്‍ മുട്ടത്തില്‍
കെ.സി.സി.എന്‍.എ പ്രസിഡന്റ് ഷീന്‍സ് ആകസാല
കെ.സി.എസ് പ്രസിഡന്റ് സിറിയക്ക് കൂവക്കാട്ടില്‍
വിപിന്‍ മാത്യൂ
ടിനു പറഞ്ഞാട്
ബിനു പൂത്തുറയില്‍