Image

ദക്ഷിണേന്ത്യക്കാര്‍ ആഫ്രിക്കക്കാരെ പോലെ, ഉത്തരേന്ത്യക്കാർ വെള്ളക്കാരെപോലെ: സാം പിട്രോഡയുടെ പരാമര്‍ശം വിവാദത്തില്‍

Published on 08 May, 2024
ദക്ഷിണേന്ത്യക്കാര്‍ ആഫ്രിക്കക്കാരെ പോലെ, ഉത്തരേന്ത്യക്കാർ വെള്ളക്കാരെപോലെ: സാം പിട്രോഡയുടെ പരാമര്‍ശം വിവാദത്തില്‍

ഡല്‍ഹി: വിവാദ പരാമര്‍ശവുമായി ഓവര്‍സീസ് കോണ്‍ഗ്രസ് അധ്യക്ഷനായ സാം പിട്രോഡ. ഇന്ത്യയുടെ വൈവിധ്യത്തെ കുറിച്ചുള്ള പ്രതികരണത്തിനിടയിലുള്ള പരാമര്‍ശമാണ് വിവാദമായത്. ദക്ഷിണേന്ത്യയിലുള്ളവര്‍ ആഫ്രിക്കക്കാരെ പോലെയെന്നും കിഴക്ക് ഉള്ളവര്‍ ചൈനക്കാരെ പോലെയെന്നും പടിഞ്ഞാറുള്ളവര്‍ അറബികളെ പോലെ എന്നും വടക്കുള്ളവര്‍ വെള്ളക്കാരെ പോലെ എന്നുമായിരുന്നു പിട്രോഡയുടെ പരാമര്‍ശം.

ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സാം പിട്രോഡയുടെ വിവാദ പരാമര്‍ശം.

ഇന്ത്യയുടെ വൈവിധ്യങ്ങൾക്കിടയിലും ജനങ്ങൾ ഒന്നാണെന്ന് വിശദീകരിക്കുന്നതിനിടയിൽ നടത്തിയ നിരീഷണങ്ങളാണ് വിവാദത്തിന് ഇടയാക്കിയത്. ഇടക്കിടെയുണ്ടാകുന്ന കലാപങ്ങൾ മാറ്റിനിർത്തിയാൽ 75 വർഷമായി ഇന്ത്യയിലെ ജനങ്ങൾക്ക് സമാധാനപരമായി ഒത്തൊരുമയോടെ ജീവിക്കാൻ കഴിയുന്നുണ്ടെന്നും വൈവിധ്യങ്ങൾക്കിടയിലും നമ്മൾ ലോകത്തിലെ തന്നെ ജനാധിപത്യ രാജ്യങ്ങളുടെ ഉത്തര ഉദാഹരണമാണെന്നാണ് പിത്രോദയുടെ പ്രസ്താവന.

പിട്രോഡയുടെ പരാമര്‍ശത്തിനെതിരെ ബിജെപി രംഗത്തെത്തി. വര്‍ണത്തിന്റെ പേരില്‍ കോണ്‍ഗ്രസ് ആളുകളെ കാണുന്നുവെന്ന് ബിജെപി വിമര്‍ശിച്ചു. പിട്രോഡയുടെ പരാമര്‍ശത്തില്‍ പ്രതികരണവുമായി ശിവസേന യുബിടി നേതാവ് പ്രിയങ്ക ചതുര്‍വേദി രംഗത്തെത്തിയിരുന്നു.  

Join WhatsApp News
Mathew v. Zacharia, New yorker 2024-05-08 13:50:06
Sam pitroda. Sad to note his view of kerala congress people. Just like President Biden. Sarcastic and intimidating. Mathew v. Zacharia, New yorker.
Jayan varghese 2024-05-08 14:31:19
ഏത് നീലത്തൊട്ടിയിൽ വീണ് നിറം മാറിയാലും കുറുക്കന്റെയുള്ളിൽ ഒരു കുറൂക്കാനുണ്ട്. എത്ര മൂടി വയ്ക്കാൻ ശ്രമിച്ചാലും നല്ല നിലാവ് കാണുമ്പൊൾ അറിയാതെ കൂവിപ്പോകും.
Varughese Abraham 2024-05-08 18:44:31
Ask a typical American; he would say all the people from the land of India look Indian- regardless of north, south, east or west; it is the same phenotype with the same Indian genomic makeup. Too sad, we still have people living in this 21st century like this with this rigid mentality- common man ... grow up!!!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക