Image

മലയാളി ജീവനക്കാരുള്‍പ്പടെ ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേലി ചരക്കുകപ്പല്‍ ഉടന്‍ വിട്ടയയ്ക്കും

Published on 27 April, 2024
മലയാളി ജീവനക്കാരുള്‍പ്പടെ ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേലി ചരക്കുകപ്പല്‍ ഉടന്‍ വിട്ടയയ്ക്കും

ടെഹ്‌റാന്‍: ഇറാന്‍ തട്ടിക്കൊണ്ടുപോയ ഇസ്രയേലി ചരക്കുകപ്പല്‍ വിട്ടയയ്ക്കുമെന്ന് ഔദ്യോഗിക സ്ഥിരീകരണം നടത്തി ഇറാന്റെ വിദേശകാര്യമന്ത്രാലയം.

തടവിലുള്ള ആളുകള്‍ക്ക് കോണ്‍സുലര്‍ ആക്‌സസ് നല്‍കുമെന്നും എല്ലാവരേയും ഉടനെ വിട്ടയയ്ക്കുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചതായി ഇറാനിലെ മാധ്യമങ്ങള്‍ വ്യക്തമാക്കുന്നു.

ഈ മാസം 13-നാണ് ഇസ്രായേല്‍ ബന്ധമുള്ള ചരക്കുകപ്പല്‍ ഇറാന്‍ പിടിച്ചെടുക്കുന്നത്. മലയാളികള്‍ ഉള്‍പ്പടെ 17 ഇന്ത്യക്കാരും, റഷ്യ, പാക്കിസ്ഥാന്‍, ഫിലിപ്പൈന്‍സ്, എസ്തോണിയ എന്നീ രാജ്യങ്ങളിലെ ജീവനക്കാരുമായിരുന്നു കപ്പലിലുണ്ടായിരുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക