മസ്കറ്റില്‍ കടലില്‍ വീണ എട്ട് പ്രവാസികളില്‍ ഒരാള്‍ക്ക് ജീവന് നഷ്ടമായി. ഏഴ് പേരുടെ നില ഗുരുതരമായി തുടരുകയാണ്.
മസ്കറ്റു ഗവര്‍ണറേറ്റിലെ ബൗശര്‍ വിലായത്തില്‍ ശാത്തി അല്‍ ഖുറം ബീച്ചില്‍ ആയിരുന്നു അപകടം സംഭവിച്ചത്.
കടലില്‍ വീണതില്‍ ഒരാള്‍ മരണപ്പെട്ടതായും മറ്റു ഏഴ് പേരെ രക്ഷപ്പെടുത്തിയതായും സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് വിഭാഗം അറിയിച്ചു. അപകടത്തില്‍ പെട്ടവര്‍ ഏഷ്യന്‍ രാജ്യക്കാരാണെന്ന് വ്യക്തമായിട്ടുണ്ട്. എന്നാല്‍ ഇവരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.