ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറില്‍ ആഷിക് ഉസ്മാൻ നിർമ്മിച്ച് , അരുണ്‍ ഡി ജോസ് സംവിധാനം നിർവ്വഹിക്കുകയും അർജുൻ അശോകൻ മഹിമ നമ്ബ്യാർ, മാത്യു തോമസ്, എന്നിവർ മുഖ്യ വേഷങ്ങളിലെത്തുകയും ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം "ബ്രൊമൻസ്" ന്റെ ടൈറ്റില്‍ ലുക്ക് പോസ്റ്റർ വിഷു ദിനത്തിന് പുറത്തിറങ്ങി.
ഇവർ ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രം കൂടിയാണിത്. കഴിഞ്ഞ വർഷം പുറത്തിറങ്ങി പ്രേക്ഷക ശ്രദ്ധയാകർഷിച്ച ജോ ആൻഡ് ജോ, 18 പ്ലസ് , എന്നിവയാണ് സംവിധായകൻ അരുണ്‍ ഡി ജോസിന്റെ മറ്റ് ചിത്രങ്ങള്‍.
ഈ ചിത്രങ്ങളുടെ തന്നെ തിരക്കഥാകൃത്തു കൂടിയായ എഡിജെ,രവീഷ് നാഥ് കൂടാതെ തോമസ് പി സെബാസ്റ്റ്യൻ, എന്നിവർ ചേർന്നാണ്"ബ്രൊമൻസ്"ന് വേണ്ടി തിരക്കഥയൊരുക്കിയിരിക്കുന്നത്.